VOCCATION CLASS OF KERALA STATE CIVIL SERVICE ACADEMY

കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാഡമിയുടെ അവധിക്കാല ക്ലാസുകള്‍
സെന്റര്‍ ഫോര്‍ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍ കേരളയുടെ കീഴില്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാഡമിയുടെ പ്രദേശിക കേന്ദ്രങ്ങളായ പാലക്കാടും കോഴിക്കോടും ഒരുമാസം ദൈര്‍ഘ്യമുള്ള അവധിക്കാല ക്ലാസുകള്‍ ഏപ്രില്‍ 16 ന് ആരംഭിക്കും. ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ടാലന്റ് ഡെവലപ്‌മെന്റ് കോഴ്‌സും പ്ലസ്‌വണ്‍, പ്ലസ്ടു, ഡിഗ്രി ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കായി സിവില്‍ സര്‍വീസ് ഫൗണ്ടേഷന്‍ കോഴ്‌സുമാണ് ആരംഭിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് കോ-ഓര്‍ഡിനേറ്റര്‍, കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാഡമി, വിക്ടോറിയ കോളേജ് കാമ്പസ്, പാലക്കാട്-678001, ഫോണ്‍ 0491-2576100, കോ-ഓര്‍ഡിനേറ്റര്‍, കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാഡമി, ഗവണ്‍മെന്റ് യു.പി.എസ്. ചുങ്കം, വെസ്റ്റ് ഹില്‍, കോഴിക്കോട്-673005, ഫോണ്‍ 0495-2386400. ംംം.രരലസ.ീൃഴ പി.എന്‍.എക്‌സ്.1291/2015