VOCATION CLASS CIVIL SERVICE FOUNDATION

അവധിക്കാല ക്ലാസുകള്‍

തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമിയില്‍ ടാലന്റ് ഡവലപ്‌മെന്റ് കോഴ്‌സിന്റെയും, സിവില്‍ സര്‍വീസ് ഫൗണ്ടേഷന്‍ കോഴ്‌സിന്റെയും ഒരുമാസത്തെ അവധിക്കാല ക്ലാസുകള്‍ ഏപ്രില്‍ എട്ടിന് ആരംഭിക്കും. ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ടാലന്റ് ഡവലപ്‌മെന്റ് കോഴ്‌സിലും, പ്ലസ് വണ്‍/പ്ലസ് ടൂ, ഡിഗ്രി ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് സിവില്‍ സര്‍വീസ് ഫൗണ്ടേഷന്‍ കോഴ്‌സിലും ചേരാം. താത്പര്യമുള്ളവര്‍ ഡയറക്ടര്‍, സെന്റര്‍ ഫോര്‍ കണ്ടിന്യൂയിംഗ് എഡ്യുക്കേഷന്‍ കേരള, ആനത്തറി ലെയിന്‍, ചാരാച്ചിറ, കവടിയാര്‍.പി.ഒ, തിരുവനന്തപുരം - 695 003 എന്ന വിലാസത്തില്‍ ബന്ധപ്പെടണം. ഫോണ്‍ : 0471-2313065, 2311654. വെബ്‌സൈറ്റ് :www.ccek.org. പി.എന്‍.എക്‌സ്.1465/2015
Maintained by Web & New Media Division, Information & Public Relations Department