ദേശീയ പണിമുടക്കിന് ഡയസ്‌നോണ്‍
| |
~ഒരുവിഭാഗം സര്‍ക്കാര്‍ ജീവനക്കാരും അദ്ധ്യാപകരും സെപ്തംബര്‍ രണ്ടിന് പ്രഖ്യാപിച്ചിരിക്കുന്ന ദേശീയ പണിമുടക്കിനോടനുബന്ധിച്ച് പൊതുസേവനങ്ങള്‍ക്ക് തടസമുണ്ടാവാതിരിക്കാന്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് ഉത്തരവായി. പണിമുടക്ക് ദിവസം ജീവനക്കാര്‍ക്കും അദ്ധ്യാപകര്‍ക്കും പ്രത്യേക സാഹചര്യങ്ങളിലൊഴികെ ഒരു തരത്തിലുള്ള അവധിയും അനുവദിക്കില്ല. ജീവനക്കാരനോ അടുത്ത ബന്ധുവിനോ അസുഖം, പരീക്ഷ, പ്രസവം, സമാനസ്വഭാവത്തിലുള്ളതും ഒഴിവാക്കാനാവാത്തതുമായ മറ്റ് കാരണങ്ങള്‍ എന്നിവയ്ക്ക് അവധി അനുവദിക്കും. നിര്‍ദ്ദിഷ്ട ഫോറത്തില്‍ ഓഫീസ് സ്റ്റാമ്പ്/സീലോടുകൂടി സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നല്‍കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ മാത്രമേ മെഡിക്കല്‍ ലീവനുവദിക്കുന്നതിന് വകുപ്പ് തലവന്‍മാര്‍ തയ്യാറാകാവൂ. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിലെ വിവരങ്ങളില്‍ സംശയം തോന്നുന്നപക്ഷം അപേക്ഷകനെ അടിയന്തിരമായി മെഡിക്കല്‍ ബോര്‍ഡിന് മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെടണം. അവധിയപേക്ഷയില്‍ പറയുന്ന കാരണങ്ങള്‍ എന്തായാലും പണിമുടക്കില്‍ പങ്കെടുക്കാനാണ് അവധിക്കപേക്ഷിക്കുന്നതെന്ന് ഉത്തമവിശ്വാസമുണ്ടെങ്കില്‍ അപേക്ഷ നിരസിക്കാന്‍ മേലധികാരിക്ക് വിവേചനാധികാരമുണ്ട്. ഈ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് അവധിയപേക്ഷയില്‍ ഉടന്‍തീരുമാനം കൈക്കൊള്ളണം. അപേക്ഷ പിന്നീട് പരിഗണിക്കാനായി മാറ്റിവയ്ക്കാന്‍ പാടില്ല. അവധി അനുവദിച്ചുനല്‍കപ്പെടുന്ന ജീവനക്കാരുടെ വിശദാംശങ്ങള്‍ ഓഫീസ് മേധാവി വകുപ്പ് തലവന് നല്‍കണം. ആവശ്യപ്പെട്ടാല്‍ ഏത് സാഹചര്യത്തിലാണ് അവധിയനുവദിച്ചതെന്ന് വ്യക്തമാക്കാനും ഓഫീസ് മേധാവിക്ക് ഉത്തരവാദിത്തമുണ്ടായിരിക്കും. തനിക്കുകീഴിലെ ജീവനക്കാര്‍ക്ക് അവധിയനുവദിക്കുമ്പോള്‍ മേല്‍പ്പറഞ്ഞ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ മേലധികാരികള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കണം. നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്ന മേലധികാരികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ഓഫീസ് മേധാവി സമരത്തില്‍ പങ്കെടുക്കുന്നതിനാല്‍ ഓഫീസ് അടഞ്ഞുകിടക്കുകയും മറ്റ് ജീവനക്കാര്‍ക്ക് ജോലിക്ക് കയറാനാകാതിരിക്കുകയും ചെയ്താല്‍ ബന്ധപ്പെട്ട ജില്ലാ ഓഫീസറെ വിവരമറിയിക്കണം. ഓഫീസ് തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ ജില്ലാ ഓഫീസര്‍ ഉടന്‍ നടപടിയെടുക്കുകയും വേണം. സമരത്തില്‍ പങ്കെടുക്കാത്ത ജീവനക്കാര്‍ക്ക് സംരക്ഷണം നല്‍കാന്‍ ജില്ലാ കളക്ടര്‍മാരും വകുപ്പ് തലവന്‍മാരും നടപടി സ്വീകരിക്കണം. സര്‍ക്കാര്‍ ഓഫീസുകളിലും സ്ഥാപനങ്ങളിലും തടസ്സമില്ലാതെ കടന്നുചെല്ലാന്‍ സാഹചര്യമൊരുക്കുക, ഓഫീസിന്റെ കവാടങ്ങളില്‍ അസാധാരണമായ തിരക്കൊഴിവാക്കുക എന്നിവയും ഇവരുടെ ഉത്തരവാദിത്തമാണ്. ഇതിന് ആവശ്യമായ എല്ലാ സഹായവും നല്‍കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഓഫീസിന്റെയും ഗേറ്റുകളുടെയും താക്കോല്‍ വകുപ്പ് തലവന്‍മാര്‍/ഓഫീസ് മേധാവികള്‍ കൈവശം സൂക്ഷിക്കണം. സമരത്തില്‍ പങ്കെടുക്കാത്തവര്‍ക്ക് പ്രവേശിക്കാനാവുംവിധം ആവശ്യമായത്ര നേരത്തേ ഓഫീസ് തുറക്കുന്നതിനുള്ള നടപടികളും ഇവര്‍ സ്വീകരിക്കണം. സമരമുണ്ടാവുകയാണെങ്കില്‍ രാത്രിയില്‍ ഓഫീസിന്റെ സുരക്ഷ ഉറപ്പുവരുത്താന്‍ വകുപ്പുതലവന്‍മാരുമായി കൂടിയാലോചിച്ച് സംസ്ഥാന പോലീസ് മേധാവി ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണം. സാഹചര്യങ്ങള്‍ക്കനുസരിച്ച് ആവശ്യമെങ്കില്‍ മറ്റു വകുപ്പുകളില്‍ നിന്ന് വാഹനങ്ങള്‍ ആവശ്യപ്പെടുകയോ സ്വകാര്യമേഖലയില്‍ നിന്ന് വാടകയ്‌ക്കെടുക്കുകയോ ചെയ്യാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് അധികാരം നല്‍കിയിട്ടുണ്ട്. സമരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ഡയസ്‌നോണ്‍ ബാധകമാക്കും. സമരദിവസത്തെ വേതനം ഒക്ടോബര്‍ മാസത്തെ ശമ്പളത്തില്‍ നിന്ന് തടഞ്ഞുവയ്ക്കും. ഗസറ്റഡ് ഓഫീസര്‍മാര്‍ ഒക്ടോബര്‍ മാസത്തെ പേ ബില്ലില്‍ അവര്‍ ഈ ദിവസം ജോലിക്ക് ഹാജരായിട്ടുണ്ട് എന്ന് സാക്ഷ്യപ്പെടുത്തി നല്‍കണം. പ്രിന്‍സിപ്പല്‍ സെക്രട്ടറി, സെക്രട്ടറി, സ്‌പെഷ്യല്‍ സെക്രട്ടറി, വകുപ്പ് തലവന്‍, ജില്ലാ കളക്ടര്‍, ജുഡീഷ്യല്‍ ഉദ്യോഗസ്ഥന്‍, പോലീസ് സേനയിലെ എക്‌സിക്യൂട്ടീവ് ഓഫീസര്‍, അഖിലേന്ത്യാ സര്‍വ്വീസ് ഓഫീസര്‍ തുടങ്ങിയ തസ്തികകളിലുള്ളവര്‍ പേ ബില്ലില്‍ ഇപ്രകാരം സാക്ഷ്യപ്പെടുത്തേണ്ടതില്ല. സമരത്തിന്റെ പേരില്‍ അക്രമത്തിലേര്‍പ്പെടുകയോ പൊതുമുതല്‍ നശിപ്പിക്കുകയോ ചെയ്യുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. സമരദിവസം മുന്‍കൂര്‍ അനുമതിയില്ലാതെ ജോലിക്ക് ഹാജരാകാതിരിക്കുന്ന താല്ക്കാലിക ജീവനക്കാരെ പിരിച്ചുവിടും. സമരമുണ്ടാവുകയാണെങ്കില്‍ അന്നേ ദിവസം രാവിലെ 10.30-ന് മുമ്പ് വകുപ്പ് തലവന്‍മാര്‍ ആകെ ജീവനക്കാരുടെ പൊതുവിവരം, ജോലിക്ക് ഹാജരായവര്‍, അനധികൃതമായി ജോലിക്കു ഹാജരാകാത്തവര്‍ എന്നിവരുടെ എണ്ണം, ലഭിച്ച അവധിയപേക്ഷകളുടെ എണ്ണം എന്നിവ കാണിച്ച് പൊതുഭരണവകുപ്പിനെ (സീക്രട്ട് സെക്ഷന്‍) ഫോണിലൂടെ വിവരമറിയിക്കണം. ഫോണ്‍ (0471-2327559/2518399) ജില്ലയിലെ പ്രധാന ഓഫീസുകളിലെയും (നോണ്‍ റവന്യൂ ഉള്‍പ്പെടെ) കളക്ടറേറ്റിലെയും ഹാജര്‍ നിലയുള്‍പ്പെടെയുളള പൊതുവിവരങ്ങള്‍ ജില്ലാകളക്ടര്‍മാര്‍ രാവിലെ 11.30 നകം പൊതുഭരണ വകുപ്പ് (സീക്രട്ട് സെക്ഷന്‍) നെ ഫോണ്‍ മുഖാന്തിരം അറിയിക്കണം. അഡീഷണല്‍ ചീഫ് സെക്രട്ടറി/ പ്രിന്‍സിപ്പല്‍ സെക്രട്ടറി/ സെക്രട്ടറി/ സ്‌പെഷ്യല്‍ സെക്രട്ടറി തുടങ്ങിയവര്‍ തങ്ങളുടെ വകുപ്പുകള്‍ സംബന്ധിച്ച സമാനമായ പൊതുവിവരങ്ങള്‍ രാവിലെ 10.30 ന് മുമ്പ് പൊതുഭരണ വകുപ്പിനെ അറിയിക്കണം. ഇതിനുപുറമേ സെക്രട്ടേറിയറ്റ് വകുപ്പുകളിലെ ജീവനക്കാരില്‍ ജോലിക്ക് ഹാജരാകാതെ സമരത്തില്‍ പങ്കെടുക്കുന്നവരുടെ പേരും ഉദ്യോഗപ്പേരുമുള്‍പ്പെടെയുളള വിവരങ്ങള്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി/ പ്രിന്‍സിപ്പല്‍ സെക്രട്ടറി/ സെക്രട്ടറി/ സ്‌പെഷ്യല്‍ സെക്രട്ടറി തുടങ്ങിയവരോ അവരുടെ അസാന്നിധ്യത്തില്‍ വകുപ്പിലെ ഏറ്റവും ഉയര്‍ന്ന ഓഫീസറോ തയ്യാറാക്കണം. ഇങ്ങനെ തയ്യാറാക്കുന്ന സമാഹൃത പട്ടിക അന്നേദിവസം തന്നെ പൊതുഭരണ വകുപ്പ് (സീക്രട്ട് സെക്ഷന്‍) സെക്രട്ടറിക്ക് മേല്‍നടപടിക്കായി നല്‍കണം. ഓഫീസ് മേധാവികളും വകുപ്പ് തലവന്‍മാരും സമാനമായ വിവരം തയ്യാറാക്കി പൊതുഭരണ വകുപ്പ് സെക്രട്ടറിക്ക് അന്നേ ദിവസം തന്നെ കൈമാറണം. ഹാജര്‍നില നിര്‍ദ്ദിഷ്ടസമയത്ത് തന്നെ നല്‍കുന്നുവെന്ന് ഉറപ്പുവരുത്തണം. ഓരോ വകുപ്പിലെയും ജീവനക്കാരുടെ എണ്ണം, സമരത്തില്‍ പങ്കെടുത്തവരുടെയും ജോലിക്ക് ഹാജരായവരുടെയും എണ്ണം എന്നിവ സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് തൊട്ടടുത്ത ദിവസം തന്നെ എല്ലാ വകുപ്പു തലവന്‍മാരും ജില്ലാ കളക്ടര്‍മാരും പൊതുഭരണ വകുപ്പ് സെക്രട്ടറിക്ക് കൃത്യമായി നല്‍കണം. തങ്ങളുടെ നിയന്ത്രണത്തിന്‍ കീഴിലെ അവശ്യസേവനങ്ങള്‍ തടസപ്പെടുന്നില്ലെന്ന് എല്ലാ വകുപ്പുതലവന്‍മാരും / ഓഫീസ് മേധാവികളും കളക്ടര്‍മാരും ഉറപ്പുവരുത്തണം. ഓഫീസ് പരിസരങ്ങളില്‍ അനിഷ്ട സംഭവങ്ങളോ സംഘര്‍ഷമോ ഉണ്ടാകാതിരിക്കാന്‍ വകുപ്പുതലവന്‍മാരുമായി ആലോചിച്ച് സംസ്ഥാന പോലീസ് മേധാവി ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണം. മേല്‍പ്പറഞ്ഞ നിര്‍ദ്ദേശങ്ങള്‍ പിഴവുകൂടാതെ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ ബന്ധപ്പെട്ട എല്ലാവരും സഹകരിക്കണമെന്നും ഉത്തരവില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പി.എന്‍.എക്‌സ്.4242/15
|
AN HELP FOR TEACHERS, OFFICERS OF GENERAL EDUCATION DEPARTMENT AND STUDENTS IN KERALA . YOU CAN VISIT HERE FOR NEW GOVT. ORDERS AND CIRCULARS . WE ALSO PROVIDE NEW NEWS ABOUT GENERAL EDUCATION. PLEASE VISIT AND SUBSCIBE TO OUR RECENT NEWS LETTER OF G.OS These information and Govt orders are collected from various official and other sites.So please ensure the authenticity of the file.The blog have not liable to the fault govt order.
ദേശീയ പണിമുടക്കിന് ഡയസ്‌നോണ്‍
SNEHA POORVAM ENTRY FROM SCHOOL
സ്‌നേഹപൂര്‍വ്വം പദ്ധതി : ഓണ്‍ലൈനായി അപേക്ഷിക്കണം
| |
മാതാപിതാക്കള്‍ മരണമടഞ്ഞ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായി സാമൂഹ്യ സുരക്ഷാ മിഷന്‍ നടപ്പാക്കുന്ന സ്‌നേഹപൂര്‍വ്വം പദ്ധതി അനുസരിച്ചുള്ള ആനുകൂല്യം ലഭിക്കാനുള്ള അപേക്ഷ വിദ്യാര്‍ത്ഥി പഠിക്കുന്ന സ്ഥാപന മേധാവി മുഖേന ഓണ്‍ലൈനായി മാത്രമേ സ്വീകരിക്കുകയുള്ളൂ. ഈ അധ്യയന വര്‍ഷത്തെ അപേക്ഷ സെപ്തംബര്‍ മധ്യത്തോടുകൂടി സ്വീകരിക്കും. ഓണ്‍ലൈന്‍ അല്ലാതെയുള്ള അപേക്ഷ യാതൊരു കാരണവശാലും സ്വീകരിക്കില്ല. പി.എന്‍.എക്‌സ്.4055/15
|
pravasi vote govt order
പ്രവാസികള്‍ക്ക് സമ്മതിദായക പട്ടികയില്‍ പേരു ചേര്‍ക്കാം
| |
പ്രവാസി ഭാരതീയന് തന്റെ പാസ്‌പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന കേരളത്തിലെ താമസസ്ഥലം സ്ഥിതിചെയ്യുന്ന മുനിസിപ്പാലിറ്റി/മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ ഒരു വാര്‍ഡിലെ സമ്മതിദായക പട്ടികയില്‍ പേര് രജിസ്റ്റര്‍ ചെയ്യുന്നതിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. ഭാരതത്തിന് വെളിയില്‍ താത്കാലികമായിട്ടോ അല്ലാതയോ താമസിക്കുന്നവരാകണം അപേക്ഷകന്‍. കൂടാതെ മറ്റേതെങ്കിലും രാജ്യത്തെ പൗരത്വം ഇല്ലാത്തവരും നിലവില്‍ സമ്മതിദായക പട്ടികയില്‍ പേര് ഇല്ലാത്തവരും കുറഞ്ഞത് 18 വയസ് പൂര്‍ത്തിയായവരുമാകണം. നിര്‍ദ്ദിഷ്ട ഫോറത്തിലുള്ള അപേക്ഷ ബന്ധപ്പെട്ട മുനിസിപ്പാലിറ്റിയിലെ/മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ തിരഞ്ഞെടുപ്പ് രജിസ്‌ട്രേഷന്‍ ഓഫീസര്‍ക്ക് നല്‍കണം. (വിജ്ഞാപന നമ്പര്‍ എസ്.ആര്‍.ഒ. 115/2015/സം.തി.ക തീയതി 2015 ആഗസ്റ്റ് 10) പി.എന്‍.എക്‌സ്.4022/15
|
BIRTH CERTIFICATE REGN WITHOUT NAME
ജനന രജിസ്‌ട്രേഷന്‍ : പേര് ചേര്‍ക്കാനുള്ള കാലാവധി നീട്ടി
| |
2015 ജൂണ്‍ 23 ന് മുമ്പ് പേരില്ലാതെ ജനനം രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ ജനന രജിസ്റ്ററില്‍ അഞ്ച് വര്‍ഷത്തിനകം കുട്ടിയുടെ പേര് ഉള്‍പ്പെടുത്തണം. ഈ കാലയളവിന് ശേഷമുള്ളവ പതിനഞ്ച് കൊല്ലത്തിനകവും ലേറ്റ് ഫീസോടെ പേര് ഉള്‍പ്പെടുത്താമെന്ന് കേരള ജനന രജിസ്‌ട്രേഷന്‍ ചട്ടത്തില്‍ ഭേദഗതി വരുത്തി വിജ്ഞാപനം പുറപ്പെടുവിച്ചു. (ജി.ഒ (പി) നമ്പര്‍. 119/2015/എല്‍.എസ്.ജി.ഡി, എസ്.ആര്‍.ഒ നമ്പര്‍ 484/2015) പി.എന്‍.എക്‌സ്. 3999/2015
|
Issuing of Staff Fixation Orders 2015-16 - Instructions - Cir.No.H2/25700/2015/DPI
Issuing of Staff Fixation Orders 2015-16 - Instructions - Cir.No.H2/25700/2015/DPI
http://www.education.kerala.gov.in/downloads2014/circular/circular%2017.08.2015.pdf
Performa
http://www.education.kerala.gov.in/downloads2014/circular/circular%2017.08.2015.pdf
Performa
OBSERVANCE OF OZONE DAY
OBSERVANCE OF OZONE DAY
`The United Nations (UN) International Day for the Preservation of the Ozone Layer is celebrated on September 16 every year. This event commemorates the date of the signing of the Montreal Protocol on Substances that Deplete the Ozone Layer in 1987.
This year marks the 30th anniversary of the Vienna Convention and 21st International Day for the Preservation of Ozone Layer. The focal theme for Ozone Day 2015 is “30 Years of Healing the Ozone Together ”. The theme is supported by the slogan “Ozone: All there is between you and UV” The theme celebrates the collective efforts of the parties of the Vienna Convention and the Montreal Protocol in protecting the Ozone Layer over the past three decades, and the supporting slogan highlights the importance of the Ozone layer in protecting life on Earth from the harmful effects of UV radiation.
Kerala State Council for Science Technology and Environment (KSCSTE) invites proposals for the observance of Ozone Day from Research Organisations, Govt./Aided Colleges, Polytechnics, R&D Centres of the Council, Govt./Aided Schools, Universities and Departments and NGC District Co-ordinators.
The proposals for Ozone Day celebrations will be scrutinised and selection of institutions will be made purely based on merit and fulfilling of guidelines. Only one proposal will be sanctioned to an institution. Since large number of proposals are expected, sufficient number of proposals will be selected based on those proposals received before due date. Hence the institutions are encouraged to apply as early as possible. The decision of KSCSTE in selection of institutions shall be final.
The extent of financial support from KSCSTE will be as below:
- Schools – Rs.10,000/- each
- Govt. /Aided Colleges, Polytechnics, R&D Centres,
NGC District Co-ordinators, Universities and Departments – Rs.20,000/- each
Suggested Activities
Thematic Exhibition
- Popular Lecture/ Demonstration
- Slide Shows/ Film Shows
- Debates/ Competitions
- Seminars/ Symposia
Observance of Ozone Day Celebrations 2015 - Applications invited (Last Date : 25 August 2015)
For more details download the Guidelines and Application format given below
SCHEME FOR PROMOTING YOUNG TALENTS IN SCIENCE (SPYTIS)
SCHEME FOR PROMOTING YOUNG TALENTS IN SCIENCE (SPYTIS)
Kerala State Council for Science, Technology and Environment has launched a special programme called Scheme for Promoting Young Talents in Science (SPYTiS). Students from schools, polytechnic colleges and those admitted to undergraduate level courses in colleges will be selected every year for doing a science project under SPYTiS-I and SPYTiS-II schemes.
Under the scheme, a group consisting of 2 or more students of Class VIII-XII from a school will be selected for the award (Rs.5,000/-) for doing a science project. The duration of the project is one year
Students from schools, polytechnic colleges and those admitted to undergraduate level courses in colleges
Under the scheme, the students who have innovative ideas in science & technology and enrolled in polytechnic colleges and undergraduate courses in colleges will be provided financial assistance of Rs.10,000/- for conducting projects. The support will be essentially project based and will be given for a period of one year.
download guidlines
For further details Contact
The Head, Science Education Division (SED)
KERALA STATE COUNCIL FOR SCIENCE TECHNOLOGY AND ENVIRONMENT
Sasthra Bhavan, Pattom,
Thiruvananthapuram 695004
Kerala, INDIA.
Tel: ++91 + 471 2548233
Fax: ++91 + 471 2540085
E-mail: sed.kscste@gmail.com
Website.www.kscste.kerala.gov.in
CABINET SUB COMMITTEE FOR PAY RIVISION COMMISSION GOVT ORDER
CABINET SUB COMMITTEE FOR PAY RIVISION COMMISSION GOVT ORDER
ELECTION SOFTWARE FOR SCHOOL PARLIAMENT ELECTION
myLeader - Election Software
>> MONDAY, AUGUST 10, 2015
ഇലക്ഷന്‍ സോഫ്റ്റ് വെയറാണ് ഇന്ന് ഇവിടെ പരിചയപ്പെടുത്തുന്നത്. ഷമീല്‍ കടന്നമണ്ണ (Govt. Boys HSS Manjeri, Malappuram), റിയോണ്‍ സജി (Holy Cross HSS Cherpunkal, Kottayam) അഭിജിത്ത് ബാലകൃഷ്ണന്‍ (Holy Cross HSS Cherpunkal, Kottayam) എന്നിവര്‍, ഐടി മേളകളിലെ, വെബ്‍ഡിസൈനിങ്ങില്‍ പരസ്പരം മാറ്റുരച്ച് പരിചയപ്പെട്ടവരാണ്. മൂവരും ഒരുമിച്ച് Webloud എന്ന ഒരു കമ്പനി തുടങ്ങിയിട്ടുണ്ട്. (www.webloud.in) ഐടി മേഖലയില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ഈ കമ്പനിയുടെ ഒരു പ്രൊഡക്ട് ആണ് ഈ myLeader എന്ന ഇലക്ഷന്‍ സോഫ്റ്റ് വെയര്‍. ഇതിനിടെ ഒട്ടനവധി പ്രൊജക്ടുകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ വെബ്ലൌഡ് കൂടുതല്‍ ഉപകാരപ്രദമായ പല പ്രൊജക്ടുകളുടെ പണിപ്പുരയിലാണ്.. ഭാവിയില്‍ ഇതിലും മികച്ച പല സോഫ്റ്റ്‌വെയറുകളും ഇവരില്‍ നിന്ന് നമുക്ക് പ്രതീക്ഷിക്കാം.
തങ്ങളുടെ ക്ലാസിനും സ്കൂളിനും മികച്ച ഒരു നേതാവിനെ തിരഞ്ഞെടുക്കാന്‍ വേണ്ടി എല്ലാ സ്കൂളുകളും വര്‍ഷംതോറും ഇലക്ഷനുകള്‍ നടത്താറുണ്ട്. ക്ലാസ് ലീഡര്‍, സ്കൂള്‍ ലീഡര്‍ എന്നിവക്ക് പുറമേ ആര്‍ട്സ്, സ്പോര്‍ട്സ് മറ്റു ക്ലബുകള്‍ പോലുള്ളവ നിയന്ത്രിക്കാനും ഇവര്‍ ഒരു പ്രതിനിധിയെ തിരഞ്ഞെടുക്കാറുണ്ട്.
എന്നാല്‍ ബാലറ്റ്പേപ്പറുകളില്‍ ഇഷ്ടപ്പെട്ട സ്ഥാനാര്ഥിയുടെ പേരെഴുതി പെട്ടിയില്‍ നിക്ഷേപിച്ചാണ് സാധാരണ ഇത്തരം തിരഞ്ഞെടുപ്പുകള്‍ നടത്താറുള്ളത്. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം നടക്കുന്ന തിരഞ്ഞെടുപ്പിന് വേണ്ടി വോട്ടിങ്ങ് മെഷീനുകള്‍ വാങ്ങുന്നതും അതു പോലെ അത് സൂക്ഷിക്കുന്നതും വളരെ ചിലവുള്ളതും പ്രയാസകരവുമായ ഒരു കാര്യമാണ്.
ഇവിടെയാണ് ഒരു Election Software ന്റെഒ പ്രസക്തി നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നത്. കയ്യിലുള്ള കമ്പ്യൂട്ടറില്‍ ഒരു സോഫ്റ്റവെയര്‍ ആവശ്യമുള്ളപ്പോള്‍ ഇന്സ്റ്റാ ള്‍ ചെയ്യുന്നതും ഉപയോഗശേഷം uninstall ചെയ്യുന്നതും ചിലവ് വളരെ കുറഞ്ഞതോ അല്ലെങ്കില്‍ ചിലവില്ലാത്തതോ ആയ കാര്യങ്ങള്‍ ആണല്ലോ..
ഇവിടെ ഞങ്ങള്‍ myLeader എന്ന സോഫ്റ്റ് വെയര്‍ ആണ് നിങ്ങളെ പരിചയപ്പെടുത്തുന്നത്. ഞങ്ങള്‍ നിര്‍മ്മിച്ച ഈ സോഫ്റ്റ് വെയര്‍ തികച്ചും സൌജന്യമാണ്. ഒരു ഓഫ്ലൈന്‍ വെബ് ആപ്ലികേഷന്‍ ആയതിനാല്‍ ഇന്സ്റ്റാള്‍ ചെയ്യേണ്ട ആവശ്യവുമില്ല. ഏത് ഓപറേറ്റിങ്ങ് സിസ്റ്റത്തിലും വര്‍ക്ക് ചെയ്യും. എന്നാല്‍ ഇതിന്റെേ എല്ലാ സൌകര്യങ്ങളും ലഭിക്കാന്‍ മോസില്ല / ക്രോം തുടങ്ങിയ ബ്രൌസറുകളുടെ പുതിയ അപ്ലികേഷനുകള്‍ വേണ്ടി വരും.
style="margin: 0px; padding: 0px;" />തങ്ങളുടെ ക്ലാസിനും സ്കൂളിനും മികച്ച ഒരു നേതാവിനെ തിരഞ്ഞെടുക്കാന്‍ വേണ്ടി എല്ലാ സ്കൂളുകളും വര്‍ഷംതോറും ഇലക്ഷനുകള്‍ നടത്താറുണ്ട്. ക്ലാസ് ലീഡര്‍, സ്കൂള്‍ ലീഡര്‍ എന്നിവക്ക് പുറമേ ആര്‍ട്സ്, സ്പോര്‍ട്സ് മറ്റു ക്ലബുകള്‍ പോലുള്ളവ നിയന്ത്രിക്കാനും ഇവര്‍ ഒരു പ്രതിനിധിയെ തിരഞ്ഞെടുക്കാറുണ്ട്.
എന്നാല്‍ ബാലറ്റ്പേപ്പറുകളില്‍ ഇഷ്ടപ്പെട്ട സ്ഥാനാര്ഥിയുടെ പേരെഴുതി പെട്ടിയില്‍ നിക്ഷേപിച്ചാണ് സാധാരണ ഇത്തരം തിരഞ്ഞെടുപ്പുകള്‍ നടത്താറുള്ളത്. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം നടക്കുന്ന തിരഞ്ഞെടുപ്പിന് വേണ്ടി വോട്ടിങ്ങ് മെഷീനുകള്‍ വാങ്ങുന്നതും അതു പോലെ അത് സൂക്ഷിക്കുന്നതും വളരെ ചിലവുള്ളതും പ്രയാസകരവുമായ ഒരു കാര്യമാണ്.
ഇവിടെയാണ് ഒരു Election Software ന്റെഒ പ്രസക്തി നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നത്. കയ്യിലുള്ള കമ്പ്യൂട്ടറില്‍ ഒരു സോഫ്റ്റവെയര്‍ ആവശ്യമുള്ളപ്പോള്‍ ഇന്സ്റ്റാ ള്‍ ചെയ്യുന്നതും ഉപയോഗശേഷം uninstall ചെയ്യുന്നതും ചിലവ് വളരെ കുറഞ്ഞതോ അല്ലെങ്കില്‍ ചിലവില്ലാത്തതോ ആയ കാര്യങ്ങള്‍ ആണല്ലോ..
ഇവിടെ ഞങ്ങള്‍ myLeader എന്ന സോഫ്റ്റ് വെയര്‍ ആണ് നിങ്ങളെ പരിചയപ്പെടുത്തുന്നത്. ഞങ്ങള്‍ നിര്‍മ്മിച്ച ഈ സോഫ്റ്റ് വെയര്‍ തികച്ചും സൌജന്യമാണ്. ഒരു ഓഫ്ലൈന്‍ വെബ് ആപ്ലികേഷന്‍ ആയതിനാല്‍ ഇന്സ്റ്റാള്‍ ചെയ്യേണ്ട ആവശ്യവുമില്ല. ഏത് ഓപറേറ്റിങ്ങ് സിസ്റ്റത്തിലും വര്‍ക്ക് ചെയ്യും. എന്നാല്‍ ഇതിന്റെേ എല്ലാ സൌകര്യങ്ങളും ലഭിക്കാന്‍ മോസില്ല / ക്രോം തുടങ്ങിയ ബ്രൌസറുകളുടെ പുതിയ അപ്ലികേഷനുകള്‍ വേണ്ടി വരും.
ഈ സോഫ്റ്റ് വെയര്‍ ഈ വെബ്പേജിലൂടെഡൌണ്‍ലോഡ് ചെയ്യാം
വളരെ സുരക്ഷിതമായ myLeader Software ന്റെ പ്രാധാനപ്പെട്ട ചില പ്രത്യേകതകള്‍ താഴെക്കൊടുക്കുന്നു
- തികച്ചും സൌജന്യമാണ്.
- ചിലവ് വളരെ വളരെ കുറവ്
- സുരക്ഷിതം ഉറപ്പാക്കാന്‍ വേണ്ടി Password ഉപയോഗിക്കാം
- സിസ്റ്റം ഓഫ് ചെയ്താലും ഡാറ്റ നഷ്ടമാകില്ല.
- മിക്ക ഓപറേറ്റിങ്ങ് സിസ്റ്റത്തിലും വര്‍ക്ക് ചെയ്യും.
- വളരെ ആകര്‍ഷകമായ ലേഔട്ട്.
- വളരെ സിമ്പിള്‍ ആയ സ്ട്രക്ചര്‍ myLeader നെ യൂസര്‍ ഫ്രണ്ട്ലി ആക്കുന്നു
- സ്ഥാനാര്‍ത്ഥികളെ ഉള്‍പ്പെടുത്തുക, എഡിറ്റ് ചെയ്യുക, ഡിലീറ്റ് ചെയ്യുക തുടങ്ങിയ കാര്യങ്ങള്‍ വളരെ പെട്ടെന്ന് ചെയ്യാം
- സ്ഥാനാര്‍ഥികളുടെ ചിത്രം / ചിത്രത്തിന് പകരം ചിഹ്നം ഉള്‍പ്പെടുത്താം
- NOTA എന്ന പ്രൊവിഷന്‍ ഉണ്ടാക്കുകയാണെങ്കില്‍ nota.jpg എന്ന ചിത്രം ഉപയോഗിക്കാം.
- വോട്ട് ചെയ്താല്‍ ബീപ് സൌണ്ട് ഉണ്ടാക്കുന്നു
- കുട്ടികളുടെ മുമ്പില്‍ പരിചയപ്പെടുത്താനും വിശ്വാസ്യത ഉറപ്പ് വരുത്താനും വേണമെങ്കില്‍ ട്രയല്‍ വോട്ട് ചെയ്താല്‍ ആ വോട്ട് ക്ലിയര്‍ ചെയ്യാനുള്ള ഒപ്ഷന്‍ - അതിന് ശേഷം റിസള്ട്ടി ല്‍ zero count ആയിരിക്കും
- വോട്ടിങ്ങ് രണ്ട് ക്ലിക്കില്‍ ഒതുങ്ങുന്നു.
- ആകെ എത്ര പേര്‍ വോട്ട് ചെയ്തു എന്നറിയാം
- ആര് ആര്‍ക്ക് വോട്ട് ചെയ്തു എന്നറിയാന്‍ കഴിയില്ല.
- ഒരാള്‍ വോട്ട് ചെയ്താല്‍ കുറച്ച് സമയത്തിന് ( 5-10 seconds ) ശേഷമേ അടുത്ത വോട്ട് ചെയ്യാന്‍ സാധിക്കൂ.. അത് കൊണ്ട് തന്നെ ഒരാള്‍ക്ക് രണ്ട് വോട്ട് ചെയ്യാന്‍ സാധിക്കില്ല
- വോട്ട് എണ്ണല്‍ വളരെ ലളിതം,സുന്ദരം എണ്ണിക്കഴിഞ്ഞാല്‍ സ്ഥാനാര്‍ത്ഥികളെ കിട്ടിയ വോട്ടിന്റെത അടിസ്ഥാനത്തില്‍ ക്രമീകരിക്കുന്നു.
- വേണമെങ്കില്‍ ഒരു കമ്പ്യൂട്ടര്‍ കൊണ്ട് തന്നെ സ്കൂളിലെ മുഴുവന്‍ ക്ലാസിലെയും ഇലക്ഷന്‍ നടത്താം. ഒരു സമയം ഒരു ക്ലാസിലെ ഇലക്ഷന്‍ മാത്രമെ ചെയ്യാന്‍ സാധിക്കുകയുള്ളു എങ്കിലും പലക്ലാസുകളുടെയും റിസള്‍ട്ട് അടക്കമുള്ള ഡാറ്റാസ് സ്റ്റോര്‍ ചെയ്യാം.
- ആവശ്യമുള്ള ഫീച്ചേഴ്സ് മാത്രം ഉള്‍പ്പെടുത്തിയത് കൊണ്ട് ആര്‍ക്കും ഉപയോഗിക്കാം
SCHOOL CHILDREN BAG AND BOOKS INSTRUCTION FROM BALAVAKASAM
SCHOOL CHILDREN BAG AND BOOKS INSTRUCTION FROM BALAVAKASAM
CLICK HERE
CLICK HERE
OSON DAY KSCSTE
അന്താരാഷ്ട്ര ഓസോണ്‍ ദിനം : അപേക്ഷ ക്ഷണിച്ചു
| |
അന്താരഷ്ട്ര ഓസോണ്‍ ദിനം ആചരിക്കുന്നതിനായി സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലില്‍ നിന്നും സാമ്പത്തിക സഹായത്തിന് അപേക്ഷ ക്ഷണിച്ചു. ഈ വര്‍ഷത്തെ മുഖ്യവിഷയമായ 30 വര്‍ഷത്തെ ഒത്തൊരുമ - ഓസോണ്‍ പാളികള്‍ പൂര്‍വസ്ഥിതിയിലേക്ക് എന്നതിനെ ആസ്പദമാക്കിയാണ് പരിപാടികള്‍ ആസൂത്രണം ചെയ്യേണ്ടത്. സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകള്‍, കോളേജുകള്‍, പോളിടെക്‌നിക്കുകള്‍, സര്‍വകലാശാലകള്‍, വകുപ്പുകള്‍, ദേശീയ ഹരിതസേന ജില്ലാ കോ-ഓര്‍ഡിനേറ്റര്‍മാര്‍ തുടങ്ങിയവര്‍ക്ക് അപേക്ഷിക്കാം. വിശദ വിവരം kscste.kerala.gov.in ല്‍ നിന്നും ലഭിക്കും. നിര്‍ദ്ദിഷ്ട മാതൃകയില്‍ തയ്യാറാക്കിയ അപേക്ഷ, ജോയിന്റ് ഡയറക്ടര്‍, & ഹെഡ്, കോസ്റ്റല്‍ & എന്‍വയോണ്‍മെന്റ് ഡിവിഷന്‍, സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍, ശാസ്ത്ര ഭവന്‍, പട്ടം പി.ഒ, തിരുവനന്തപുരം - 4 വിലാസത്തില്‍ ആഗസ്റ്റ് 25 ന് മുമ്പ് ലഭിക്കണം. വൈകി ലഭിക്കുന്നതും, അപൂര്‍ണവുമായ അപേക്ഷകള്‍ നിരസിക്കുന്നതാണ്. പി.എന്‍.എക്‌സ്.3958/15
|
TET APPLICATION INVITED
ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റിന് ആഗസ്റ്റ് 26 വരെ അപേക്ഷിക്കാം
| |
ലോവര്‍ പ്രൈമറി വിഭാഗത്തിലും അപ്പര്‍ പ്രൈമറി വിഭാഗത്തിലും, ഹൈസ്‌ക്കൂള്‍ വിഭാഗത്തിലും സ്‌പെഷ്യല്‍ വിഭാഗത്തിലുമുള്ള ഭാഷാ/സ്‌പെഷ്യല്‍ അധ്യാപകര്‍ക്ക് വേണ്ടിയുള്ള കെ.-ടെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. പരീക്ഷയുടെ കാറ്റഗറി ഒന്ന്, രണ്ട് എന്നിവയുടെ പരീക്ഷ ഒക്ടോബര്‍ മൂന്നിനും കാറ്റഗറി മൂന്ന്, നാല് എന്നിവയുടെ പരീക്ഷ ഒക്ടോബര്‍ 17 നും വിവിധ സെന്ററുകളിലായി നടത്തും.www.keralapareekshabhavan.gov.inഎന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷാ ഫീസ് ഒരു കാറ്റഗറിയ്ക്ക് അഞ്ഞൂറ് രൂപ. എസ്.സി/എസ്.ടി വിഭാഗത്തിന് ഇരുനൂറ്റി അന്‍പത് രൂപയും കൂടാതെ സര്‍വീസ് ചാര്‍ജ് ഇരുപതു രൂപയും കൂടി നല്‍കണം. ഒന്നിലധികം കാറ്റഗറികള്‍ക്ക് അപേക്ഷിക്കുന്നവര്‍ ഓരോ കാറ്റഗറിയ്ക്കും അഞ്ഞൂറ് രൂപ വീതം അടയ്ക്കണം. കംപ്യൂട്ടറില്‍ നിന്നുള്ള ചെലാന്‍ ആഗസ്റ്റ് 26 ന് മുമ്പായി ഏതെങ്കിലും എസ്.ബി.ടി.യുടെ ബ്രാഞ്ചില്‍ ഫീസ് അടയ്ക്കാം. അഡ്മിറ്റ് കാര്‍ഡ് സെപ്തംബര്‍ 15 മുതല്‍ ഡൗണ്‍ലോഡ് ചെയ്യാം. ഓരോ കാറ്റഗറിയിലേക്കും അപേക്ഷിക്കാനുള്ള യോഗ്യതയുടെ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള പ്രോസ്‌പെക്ടസില്‍ വ്യക്തമാക്കിയിട്ടുണ്ട്. മള്‍ട്ടിപ്പിള്‍ ചോയ്‌സ് മാതൃകയിലുള്ള ടെസ്റ്റില്‍ എല്ലാ കാറ്റഗറികളിലും 150 മാര്‍ക്കിന്റെ വീതം ചോദ്യങ്ങള്‍ ഉണ്ടാകും. ചൈല്‍ഡ് ഡവലപ്‌മെന്റ് & പെഡഗോഗി, മാത്തമാറ്റിക്‌സ്, ഇ.വി.എസ്, ലാംഗ്വേജ് ഒന്ന് (മലയാളം, തമിഴ്, കന്നട), ലാംഗ്വേജ് രണ്ട് (ഇംഗ്ലീഷ്, അറബിക്) എന്നിവയാണ് കാറ്റഗറി ഒന്നില്‍ (എല്‍.പി) ചോദ്യങ്ങളായി ഉണ്ടാകുക. കാറ്റഗറി രണ്ടി (യു.പി) ലും 150 മാര്‍ക്കിന്റെ ചോദ്യങ്ങള്‍ ഉണ്ട് ഇതില്‍ ചൈല്‍ഡ് ഡവലപ്‌മെന്റ് & പെഡഗോഗി, മാത്തമാറ്റിക്‌സ്, സയന്‍സ് അല്ലെങ്കില്‍ സോഷ്യല്‍ സയന്‍സ്, ലാംഗ്വേജ് ഒന്ന്, രണ്ട് എന്നിവയുടെ ചോദ്യങ്ങളാണ് ഉണ്ടാകുക. കാറ്റഗറി മൂന്ന് (ഹൈസ്‌ക്കൂള്‍) അഡോളിസെന്‍സ് സൈക്കോളജി, ലാംഗ്വേജ്, സബ്ജക്ട് വിത്ത് പെഡഗോഗി എന്നിയുടെ 150 മാര്‍ക്കിന്റെ ചോദ്യങ്ങളാണ് ഉണ്ടാവുക. കാറ്റഗറി നാലില്‍ ചൈല്‍ഡ് ഡവലപ്‌മെന്റ് ആന്റ് പെഡഗോഗി ലാംഗ്വേജ്, സബ്ജക്ട് സ്‌പെസിഫിക് പേപ്പര്‍ എന്നിവയുടെ 150 ചോദ്യങ്ങള്‍ ആണ് ഉണ്ടാവുക. സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക നിയമനത്തിന് യോഗ്യതാ മാനദണ്ഡമായി ടെറ്റ് പരീക്ഷാ യോഗ്യത പരിഗണിക്കും. പി.എന്‍.എക്‌സ്.3949/15
|
ONAM SPECIAL RICE INDENT
സ്‌കൂള്‍ കുട്ടികള്‍ക്ക് സ്‌പെഷ്യല്‍ അരി വിതരണം : ഇന്‍ഡന്റ് നല്‍കണം
| |
ഓണത്തോടനുബന്ധിച്ച് സ്‌കൂള്‍ കുട്ടികള്‍ക്ക് അഞ്ച് കിലോ സ്‌പെഷ്യല്‍ അരി വിതരണം ചെയ്യുന്നതിന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ സ്‌പെഷ്യല്‍ അരിക്ക് ആവശ്യമായ ഇന്‍ഡന്റ് അടിയന്തിരമായി പാസാക്കി നല്‍കേണ്ടതും പ്രധാന അധ്യാപകര്‍ ഓണം അവധിക്കു മുന്‍പേ തന്നെ സ്‌പെഷ്യല്‍ അരി വിതരണം ചെയ്യേണ്ടതുമാണെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. പി.എന്‍.എക്‌സ്.3928/15
|
SCIENCEUTSAV GOLDEN CUP
സ്‌കൂള്‍ ശാസ്‌ത്രോത്സവം എന്ന പേരിലറിയപ്പെടുന്ന സംസ്ഥാന സ്കൂൾ ശാസ്ത്രമേളക്കായി ഒരു കിലോഗ്രാം തൂക്കത്തില്‍ നിര്‍മ്മിക്കുന്ന സ്വര്‍ണ്ണക്കപ്പിന് അന്തരിച്ച മുന്‍ രാഷ്ട്രപതി ഡോ. എ. പി. ജെ. അബ്ദുള്‍ കലാമിന്റെ പേരു നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. 'ഡോ. എ. പി. ജെ. അബ്ദുള്‍ കലാം ഗോള്‍ഡ് കപ്പ്' എന്ന പേരിലായിരിക്കും കപ്പ് അറിയപ്പെടുക.പ്രശസ്ത ശില്‍പ്പി കാനായി കുഞ്ഞിരാമന്‍ രൂപ കൽപ്പന ചെയ്യുന്ന സ്വര്‍ണ്ണകപ്പ് . അബ്ദുള്‍ കലാമിന്റെ പ്രധാന കര്‍മ്മ മേഖലകളുടെ ആശയങ്ങള്‍ കൂടി പ്രതിഫലിക്കുന്ന രൂപത്തിലുള്ളതായിരിക്കും കപ്പ്.
NEW DA 86 FROM JANUARY 2015
ഡി.എ വര്‍ദ്ധിപ്പിച്ച് ഉത്തരവായി
| |
സംസ്ഥാന ജീവനക്കാര്‍ക്കും അദ്ധ്യാപകര്‍ക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കുമുള്ള ക്ഷാമബത്ത നിലവിലുള്ള 80 ശതമാനത്തില്‍ നിന്ന് 86 ശതമാനമാക്കി വര്‍ദ്ധിപ്പിച്ച് ഉത്തരവായി. 2015 ജനുവരി ഒന്നുമുതല്‍ വര്‍ദ്ധനവിന് പ്രാബല്യമുണ്ടായിരിക്കും. സര്‍വ്വീസ് പെന്‍ഷന്‍കാര്‍ക്കും വര്‍ദ്ധനവ് ബാധകമായിരിക്കും. (ഉത്തരവിന്റെ പകര്‍പ്പ് ഇ-മെയിലിലും പി.ആര്‍.ഡി.വെബ്‌സൈറ്റിലും :www.prd.kerala.gov.in പി.എന്‍.എക്‌സ്.3856/15
|
DA OLD DATE AND DATE OF WITHDRAWAL
Details Of Dearness Allowance Applicable On Pay Revised As Per GO(P)No.85/2011/Fin Dated 26/02/2011
Govt.Order
Dearness Allowance
Effect on Salary
Arrear to be credited to Provident Fund
Withdrawal permitted from
Sanctioned
Progressive Total
From
8%
8%
--
01/01/2010
30/06/2010
31/03/2014
10%
18%
--
01/07/2010
31/12/2010
30/09/2014
6%
24%
April 2011
01/01/2011
31/03/2011
31/03/2015
7%
31%
November 2011
01/07/2011
31/10/2011
30/09/2015
38% June 2012
01/01/2012
31/05/2012
30/04/2016
7%
45%
December 2012
01/07/2012
30/11/2012
31/10/2016
8% 53% June 2013
01/01/2013 31/05/2013
30/04/2017
63%
January 2014
01/07/2013
31/12/2013
30/11/2017
June 2014
01/01/2014 31/05/2014
30/04/2018
7%
80%
March 2015
01/07/2014 28/02/2015
31/01/2019
INDEPENDANCE DAY CELEBRATION IN GOVERNMENT OFFICES AND SCHOOL
സ്വാതന്ത്ര്യദിനാഘോഷം : മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണം
| |
ഈ വര്‍ഷത്തെ സ്വതന്ത്ര്യദിനാഘോഷ പരിപാടികളുടെ നടത്തിപ്പ് സംബന്ധിച്ച മാനദണ്ഡങ്ങള്‍ പാലിക്കാന്‍ സര്‍ക്കാര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. എല്ലാ വകുപ്പുതലവന്‍മാരും ജില്ലാ കളക്ടര്‍മാരും സ്വാതന്ത്ര്യദിനാഘോഷ പരിപാടികളില്‍ ജീവനക്കാരുടെ പരമാവധി പങ്കാളിത്തം ഉറപ്പാക്കണം. സംസ്ഥാന തലസ്ഥാനത്ത് സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യദിന പരേഡില്‍ മുഖ്യമന്ത്രി ദേശീയ പതാകയുയര്‍ത്തും. ജില്ലാതലത്തില്‍ ആഘോഷപരിപാടി രാവിലെ 8.30 ന് ശേഷമാണ് സംഘടിപ്പിക്കേണ്ടത്. ജില്ലാതല പരിപാടിയില്‍ ഒരു മന്ത്രിയായിരിക്കും ദേശീയ പതാകയുയര്‍ത്തുക. പോലീസ്, ഹോം ഗാര്‍ഡുകള്‍/ എന്‍.സി.സി, സ്‌കൗട്ട്‌സ് എന്നിവര്‍ പങ്കെടുക്കുന്ന പരേഡ് ജില്ലാതലത്തിലുമുണ്ടാവും. സ്വാതന്ത്ര്യദിനത്തിന്റെ പ്രസക്തി വിശദീകരിക്കുകയും ഐക്യവും അഖണ്ഡതയും ഉറപ്പുവരുത്തുന്നതിന് ജനങ്ങളെ ആഹ്വാനം ചെയ്യുകയും ചെയ്യുന്ന പ്രസംഗം മന്ത്രി നടത്തും. ദേശീയ ഗാനാലാപനവുമുണ്ടാവും. സബ് ഡിവിഷണല്‍ / ബ്ലോക്ക് തലങ്ങളില്‍ രാവിലെ 8.30 ന് ശേഷം സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ്/ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാണ് ദേശീയ പതാകയുയര്‍ത്തേണ്ടത്. ദേശീയോദ്ഗ്രഥന പ്രസംഗം, ദേശീയഗാനാലാപനം എന്നിവയുമുണ്ടാവും. ദേശീയ അഭിവാദ്യ സമയത്ത് സേനാംഗങ്ങളും സല്യൂട്ട് ചെയ്യണമെന്നും സര്‍ക്കുലറില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. പഞ്ചായത്ത് ആസ്ഥാനങ്ങളില്‍ രാവിലെ 8.30 ന് ശേഷം പഞ്ചായത്ത് പ്രസിഡന്റുമാരാണ് ദേശീയ പതാകയുയര്‍ത്തി പ്രസംഗിക്കുക. സര്‍ക്കാര്‍ ഓഫീസുകള്‍, സ്‌കൂളുകള്‍, കോളേജുകള്‍ എന്നിവിടങ്ങളില്‍ വകുപ്പു തലവന്‍/ സ്ഥാപന മേധാവിയാണ് പതാകയുയര്‍ത്തി ദേശീയോദ്ഗ്രഥന പ്രസംഗം നടത്തുക. 2002 ലെ പതാക നിയമത്തിലെ നിബന്ധനകള്‍ പാലിച്ച് ചടങ്ങുകള്‍ സംഘടിപ്പിക്കാനും പരമാവധി ജീവനക്കാരും വിദ്യാര്‍ത്ഥികളും ചടങ്ങില്‍ പങ്കെടുക്കുന്നുവെന്ന് ഉറപ്പുവരുത്താനും ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണം. ദേശീയഗാനാലാപന സമയത്ത് എല്ലാവരും ആദരവോടെ എഴുന്നേറ്റ് നില്‍ക്കണം. പി.എന്‍.എക്‌സ്.3848/15
|
5 kg rice on onam
വിദ്യാര്‍ത്ഥികള്‍ക്ക് അഞ്ച് കിലോ അരി
| |
ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയില്‍ വരുന്ന സ്‌കൂള്‍ കുട്ടികള്‍ക്ക് ഓണം ഉത്സവത്തോടനുബന്ധിച്ച് സൗജന്യമായി അഞ്ച് കിലോ അരി വീതം വിതരണം ചെയ്യുന്നതിന് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിച്ചു. പി.എന്‍.എസ്.3778/15
|
Subscribe to:
Posts (Atom)
