ബാലസാഹിത്യ പുരസ്‌കാരങ്ങള്‍ക്ക് കൃതികള്‍ ക്ഷണിച്ചു
| |
സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ 2014 വര്‍ഷത്തെ ബാലസാഹിത്യ പുരസ്‌കാരങ്ങള്‍ക്ക് കൃതികള്‍ ക്ഷണിച്ചു. 2011, 2012, 2013 വര്‍ഷങ്ങളില്‍ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച ബാലസാഹിത്യ കൃതികളാണ് പുരസ്‌കാരങ്ങള്‍ക്കായി പരിഗണിക്കുന്നത്. 10,000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. കഥ/നോവല്‍, കവിത, നാടകം, തര്‍ജ്ജമ/പുനരാഖ്യാനം, ശാസ്ത്രം, വൈജ്ഞാനികം (ശാസ്ത്രം ഒഴികെ), ജീവചരിത്രം/ആത്മകഥ, ചിത്രീകരണം, ചിത്രപുസ്തകം, പുസ്തക ഡിസൈന്‍/പ്രൊഡക്ഷന്‍ എന്നിങ്ങനെ 10 വിഭാഗങ്ങളിലായി പുരസ്‌കാരം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മുന്‍വര്‍ഷങ്ങളില്‍ പുരസ്‌കാരം ലഭിച്ച എഴുത്തുകാരുടെ കൃതികള്‍ അതേ വിഭാഗത്തില്‍ വീണ്ടും പരിഗണിക്കുന്നതല്ല. എന്നാല്‍ മറ്റ് വിഭാഗങ്ങളിലേക്ക് അവര്‍ക്കും കൃതികള്‍ അയയ്ക്കാം. എഴുത്തുകാര്‍ക്കും പ്രസാധകര്‍ക്കും പുരസ്‌കാര പരിഗണനയ്ക്കായി പുസ്തകങ്ങള്‍ സമര്‍പ്പിക്കാം. പുസ്തകങ്ങളുടെ നാല് പ്രതികള്‍ വീതം ഡയറക്ടര്‍, സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്, പാളയം, തിരുവനന്തപുരം 695034 വിലാസത്തില്‍ ഏപ്രില്‍ 20 ന് മുമ്പായി ലഭിക്കണം. പി.എന്‍.എക്‌സ്.1120/2015
|
AN HELP FOR TEACHERS, OFFICERS OF GENERAL EDUCATION DEPARTMENT AND STUDENTS IN KERALA . YOU CAN VISIT HERE FOR NEW GOVT. ORDERS AND CIRCULARS . WE ALSO PROVIDE NEW NEWS ABOUT GENERAL EDUCATION. PLEASE VISIT AND SUBSCIBE TO OUR RECENT NEWS LETTER OF G.OS These information and Govt orders are collected from various official and other sites.So please ensure the authenticity of the file.The blog have not liable to the fault govt order.
