ഹയര്‍ സെക്കന്‍ഡറി: ജൂണ്‍ രണ്ടുവരെ അപേക്ഷിക്കാം
| |
ഹയര്‍ സെക്കന്‍ഡറി പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷ സമര്‍പ്പിക്കുവാനുള്ള അവസാന തീയതി ജൂണ്‍ രണ്ട് വൈകിട്ട് അഞ്ച് മണിവരെ നീട്ടി. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റൗട്ട് അനുബന്ധ രേഖകള്‍ സഹിതം സ്‌കൂളില്‍ വെരിഫിക്കേഷനായി സമര്‍പ്പിക്കുവാനുള്ള അവസാന തീയതിയും ജൂണ്‍ രണ്ടിന് വൈകിട്ട് അഞ്ച് മണിവരെയായിരിക്കും. പി.എന്‍.എക്‌സ്.2476/15
|
AN HELP FOR TEACHERS, OFFICERS OF GENERAL EDUCATION DEPARTMENT AND STUDENTS IN KERALA . YOU CAN VISIT HERE FOR NEW GOVT. ORDERS AND CIRCULARS . WE ALSO PROVIDE NEW NEWS ABOUT GENERAL EDUCATION. PLEASE VISIT AND SUBSCIBE TO OUR RECENT NEWS LETTER OF G.OS These information and Govt orders are collected from various official and other sites.So please ensure the authenticity of the file.The blog have not liable to the fault govt order.
PLUS ONE LAST DATE JUNE 2
STUDENTS TRAVEL ON VEHICLE
വിദ്യാര്‍ത്ഥികളുടെ സുരക്ഷിത യാത്ര : മോട്ടോര്‍ വാഹന വകുപ്പ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും
| |
പുതിയ അധ്യയനവര്‍ഷത്തില്‍ സ്‌കൂള്‍ കുട്ടികളുടെ സുരക്ഷിതയാത്ര ഉറപ്പുവരുത്താന്‍ മോട്ടോര്‍ വാഹന വകുപ്പ് സ്വീകരിക്കുന്ന നടപടികള്‍ ജൂണ്‍ ഒന്ന് മുതല്‍ പ്രാവര്‍ത്തികമാക്കും. അമിതമായി കുട്ടികളെ കുത്തിനിറച്ചു കൊണ്ടുപോകുന്ന സ്‌കൂള്‍ വാഹനങ്ങള്‍ക്കും ഓട്ടോറിക്ഷകള്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹനം ഓടിക്കുന്നതിന് നിര്‍ദ്ദിഷ്ട യോഗ്യതയും പരിചയവും ഉള്ള ഡ്രൈവര്‍മാരെ നിയോഗിക്കണം എന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. സ്വകാര്യ വാഹനങ്ങള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനമായി ഉപയോഗിക്കുന്നില്ലെന്ന് പരിശോധന നടത്തി ഉറപ്പ് വരുത്തും. വാഹനങ്ങളില്‍ ഫിറ്റ്‌നസ് ടെസ്റ്റിനു ശേഷം അഗ്നിശമന ഉപകരണം, സ്പീഡ് ഗവേണര്‍, എമര്‍ജന്‍സി എക്‌സിറ്റ് എന്നിവ ഏര്‍പ്പെടുത്തിയിട്ടുള്ളതും പരിശോധിക്കും. വാഹനങ്ങളില്‍ ഡോര്‍ അറ്റന്‍ഡര്‍ ഉണ്ടായിരിക്കണം. റോഡ് മുറിച്ചു കടക്കുന്നതിന് കുട്ടികളെ ഇവര്‍ സഹായിക്കണം. വാഹനങ്ങളുടെ പുറകിലും വശങ്ങളിലും സ്‌കൂള്‍ ഫോണ്‍ നമ്പര്‍, ചൈല്‍ഡ് ലൈന്‍ നമ്പരായ 1098 എന്നിവ എഴുതി പ്രദര്‍ശിപ്പിക്കണം. ബസില്‍ യാത്ര ചെയ്യുന്ന കുട്ടികളുടെ പട്ടികയും അവരുടെ രക്ഷിതാക്കളുടെ ഫോണ്‍ നമ്പരും ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കുട്ടികളെ കയറ്റാന്‍ വിമുഖത കാണിക്കുന്ന സ്വകാര്യബസുകള്‍, ജീവനക്കാര്‍ എന്നിവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. എല്ലാ സ്‌കൂളുകളിലും ഒരു അധ്യാപകനെ (കഴിവതും എസ്.പി.സി/എന്‍.സി.സി/എന്‍.എസ്.എസ്. ചുമതലയുള്ളവര്‍) നോഡല്‍ ഓഫീസറായി നിയമിക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ യാത്രാപ്രശ്‌നങ്ങള്‍ നിരന്തരമായി നിരീക്ഷിക്കുന്നതിനും പോലീസ്, വിദ്യാഭ്യാസസ്ഥാപനം എന്നിവ വഴി പരിഹാരം കണ്ടെത്തുന്നതിനുമായി ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറെ നിയോഗിക്കും. ഈ ഉദ്യോഗസ്ഥന്റെ നമ്പര്‍ എല്ലാ സ്‌കൂള്‍ അധികാരികള്‍ക്കും നോഡല്‍ ഓഫീസര്‍മാര്‍ക്കും നല്‍കും. സ്‌കൂള്‍ വാഹനങ്ങളുടെ യന്ത്രക്ഷമത പരിശോധിക്കാനും ഡ്രൈവര്‍മാര്‍, ആയമാര്‍, കുട്ടികള്‍ എന്നിവര്‍ക്ക് റോഡ് സുരക്ഷയെക്കുറിച്ച് അവബോധം നല്‍കുന്നതിനും നടപടി സ്വീകരിക്കും. ഡ്രൈവര്‍മാരുടെ ഫോണ്‍ നമ്പര്‍, അവര്‍ ഏതു വാഹനങ്ങള്‍ ഓടിക്കുന്നു, റൂട്ട് സംബന്ധിച്ച വിശദാംശങ്ങള്‍ എന്നിവ സ്‌കൂളില്‍ സൂക്ഷിക്കാനും രക്ഷിതാക്കള്‍ക്ക് ആവശ്യാനുസരണം വിവരം നല്‍കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. എല്ലാ സ്‌കൂളുകളിലും റോഡ് സുരക്ഷാ പ്രതിജ്ഞ എടുക്കുന്നതിനും ടൈംടേബിള്‍ കാര്‍ഡ്, നെയിം സ്ലിപ് എന്നിവ സൗജന്യമായി നല്‍കാനും നടപടി സ്വീകരിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് അനുവദനീയമായ കണ്‍സഷന്‍ കാര്‍ഡുകള്‍ സമയബന്ധിതമായി നല്‍കുന്നതിന് സ്റ്റുഡന്റ്‌സ് ട്രാവല്‍ ഫെസിലിറ്റി കമ്മിറ്റികള്‍ ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയില്‍ കൂടുന്നതിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഏതെങ്കിലും തരത്തില്‍ ഇക്കാര്യത്തില്‍ പരാതികള്‍ ഉണ്ടെങ്കില്‍ അധ്യാപകര്‍, രക്ഷിതാക്കള്‍, കുട്ടികള്‍ തുടങ്ങിയവര്‍ക്ക് 8547639000 എന്ന നമ്പരിലോ 7025950100 എന്ന നമ്പരിലോ പരാതിപ്പെടാം. പി.എന്‍.എക്‌സ്.2471/15
|
PERSONALITY DEVELOPMENT CAMP FOR MINORITY STUDENTS
സൗജന്യ വ്യക്തിത്വ വികസന ക്യാമ്പ്
| |
മുസ്‌ലിം, ക്രിസ്ത്യന്‍, മതവിഭാഗങ്ങളിലുള്ള ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്കായി ന്യൂനപക്ഷക്ഷേമ വകുപ്പ് രണ്ട് ദിവസത്തെ സൗജന്യ കരിയര്‍ ഗൈഡന്‍സ് / വ്യക്തിത്വ വികസന പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു. വാര്‍ഷിക പരീക്ഷയില്‍ ചുരുങ്ങിയത് 60 ശതമാനം മാര്‍ക്ക് നേടിയ 100 പേര്‍ക്കാണ് പ്രവേശനം. 30 ശതമാനം സീറ്റുകള്‍ പെണ്‍കുട്ടികള്‍ക്കും 20 ശതമാനം ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കും സംവരണം ചെയ്തിട്ടുണ്ട്. സ്‌കൂള്‍ മേലധികാരിയുടെ മേലൊപ്പോടുകൂടി ഡപ്യൂട്ടി കളക്ടര്‍ (ജനറല്‍), ജില്ലാ ന്യൂനപക്ഷക്ഷേമ സെക്ഷന്‍, ജില്ലാ കളക്ടറേറ്റ് വിലാസത്തില്‍ അതത് ജില്ലാ കളക്ടറേറ്റുകളില്‍ പൂരിപ്പിച്ച അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ ജൂണ്‍ 30 വരെ സ്വീകരിക്കും. അപേക്ഷാ പത്രിക www.minoritywelfare.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. പി.എന്‍.എക്‌സ്.2427/15
|
VILLAGE ASSISTANT CAN SIGN LAND TAX SHEET
കരം സ്വീകരിച്ച് രസീത് നല്‍കാന്‍ അനുമതി
| |
റവന്യൂ വകുപ്പിലെ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റുമാര്‍ക്ക് ഭൂമിയുടെ കരം സ്വീകരിച്ച് രസീത് കൊടുക്കുന്നതിന് അനുമതി നല്‍കി. ഒന്‍പതാം ശമ്പളപരിഷ്‌കരണ കമ്മീഷന്‍ ശുപാര്‍ശ ചെയ്ത സാഹചര്യത്തിലും വില്ലേജ് ഓഫീസിലുള്ള വര്‍ദ്ധിച്ച ജോലിഭാരം കണക്കിലെടുത്തും പൊതുജനങ്ങള്‍ക്കുണ്ടാകുന്ന അസൗകര്യവും ബുദ്ധിമുട്ടും ഒരു പരിധിവരെ ഒഴിവാക്കുന്നതിന്റെയും ഭാഗമായാണ് നിലവില്‍ ചെയ്തുകൊണ്ടിരിക്കുന്ന ജോലികള്‍ക്ക് പുറമേ വില്ലേജ് ആഫീസുകളിലെ കരം രസീത് എഴുതുന്ന ജോലികൂടി ചെയ്യുന്നതിന് വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റുമാര്‍ക്ക് അനുമതി നല്‍കിയിട്ടുള്ളത്. പി.എന്‍.എക്‌സ്.2425/15
|
SET ADMISSION HALL TICKET
സെറ്റ്: അഡ്മിറ്റ് കാര്‍ഡ് വെബ്‌സൈറ്റുകള്‍ വഴി മാത്രം
| |
സെറ്റ് പരീക്ഷ ജൂണ്‍ ഏഴ് ഞായറാഴ്ച്ച 14 ജില്ലാ ആസ്ഥാനങ്ങളില്‍ നടത്തും. ഹാള്‍ടിക്കറ്റുകള്‍www.lbscentre.org, www.lbskerala.com എന്നീ വെബ്‌സൈറ്റുകളില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. തപാല്‍ മാര്‍ഗ്ഗം ലഭിക്കുന്നതല്ല. ഫോണ്‍: 0471 2560311, 312, 313. പി.എന്‍.എക്‌സ്.2393/15
|
LP UP CLASS 5 AND 8 NO CHANGE THIS YEAR EDUCATION MINISTER'S OFFICE
എല്‍.പി., യു.പി. സ്‌കൂള്‍ ഘടനയില്‍ മാറ്റമില്ല
| |
5-ാം ക്ലാസ്സ് എല്‍.പി. സ്‌കൂളിന്റെയും 8-ാം ക്ലാസ്സ് യു.പി. സ്‌കൂളിന്റെയും ഭാഗമാക്കി പ്രവര്‍ത്തിപ്പിക്കുവാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട് എന്ന പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ പല എല്‍.പി/യു.പി സ്‌കൂളുകളിലും കുട്ടികള്‍ക്ക് 'ടി.സി നല്‍കുന്നില്ല എന്ന പരാതി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. രണ്ട് സ്വകാര്യ സ്‌കൂള്‍ മാനേജര്‍മാര്‍ ഫയല്‍ ചെയ്ത കേസ്സിലാണ് ഹൈക്കോടതിയുടെ സംഗിള്‍ ബഞ്ച് അപ്രകാരം വിധി പ്രസ്താവിച്ചിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട കുറേ ഹര്‍ജികള്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ പരിഗണനയിലാണ് . ഡിവിഷന്‍ ബഞ്ച് അന്തിമ വിധി പുറപ്പെടുവിക്കുന്നതുവരെ തല്‍സ്ഥിതി തുടരും. കേരളത്തിലെ പ്രത്യേക സാഹചര്യത്തില്‍ അപ്രകാരം മാറ്റി പ്രവര്‍ത്തിപ്പിക്കുക പ്രായോഗികമല്ലെന്നതിനാല്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കി 5-ാം ക്ലാസ് യു.പി. സ്‌കൂളിന്റെ ഭാഗമായും 8-ാം ക്ലാസ് ഹൈസ്‌ക്കൂളിന്റെ ഭാഗമായും തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്ന് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ആയതിനാല്‍ നിലവിലെ സ്ഥിതിയില്‍ തന്നെയായിരിക്കും സംസ്ഥാനത്ത് എല്‍.പി/യു.പി/ഹൈസ്‌കൂളുകള്‍ തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നും വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പി.എന്‍.എക്‌സ്.2357/15
|
PUPILS RATIO IN SPECIAL SCHOOL
അധ്യാപക അനധ്യാപക വിദ്യാര്‍ത്ഥി അനുപാതം പുതുക്കി നിശ്ചയിച്ചു
| |
സംസ്ഥാനത്തെ സ്‌പെഷ്യല്‍ സ്‌കൂളുകളുടെ തസ്തിക നിര്‍ണയവുമായി ബന്ധപ്പെട്ട് നിലവിലുള്ള വ്യവസ്ഥകളില്‍ ഭേദഗതി വരുത്തി ഉത്തരവ് പുറപ്പെടുവിച്ചു. ഇതനുസരിച്ച് നിലവില്‍ നിയമനാംഗീകാരം ലഭിച്ചിട്ടുള്ള സ്‌പെഷ്യല്‍ സ്‌കൂള്‍ അധ്യാപകരെ സംരക്ഷിക്കുന്നതിനു വേണ്ടി മാത്രം അധ്യാപക-വിദ്യാര്‍ത്ഥി അനുപാതം 1:5, 2:15, 3:25 എന്നതില്‍ നിന്നും യഥാക്രമം 1:5, 2:11, 3:16 എന്നാക്കി കുറവ് ചെയ്തു. പുതിയതായി നിയമനം ലഭിക്കുന്നവര്‍ക്ക് 1:5, 2:15, 3:25 എന്ന മുന്‍ അനുപാതം കണക്കിലെടുത്ത് മാത്രമേ അംഗീകാരം നല്‍കുന്നതിന് പരിഗണിക്കുകയുള്ളൂ. സ്‌പെഷ്യല്‍ സ്‌കൂളുകളിലെ മേട്രണ്‍-വിദ്യാര്‍ത്ഥി അനുപാതം 1:40 ആയും കുക്ക്-വിദ്യാര്‍ത്ഥി അനുപാതം 1:30 ആയും നിശ്ചയിച്ച് ഉത്തരവായി. പൊതുവിദ്യാലയങ്ങളില്‍ ഒരു കുട്ടിയെങ്കിലും ഉണ്ടെങ്കില്‍ ആ ഡിവിഷന്‍ നിലനിര്‍ത്തുന്നതിന് നല്‍കിയ അനുമതി സ്‌പെഷ്യല്‍ സ്‌കൂളുകള്‍ക്കും ബാധകമാക്കിയും മിനിമം ഒരു കുട്ടി എങ്കിലും ഉണ്ടെങ്കില്‍ ആ ഡിവിഷന്‍ നിലനിര്‍ത്താനുള്ള അംഗീകാരം നല്‍കിയും ഭേദഗതി വരുത്തിയുമാണ് ഉത്തരവായിട്ടുള്ളത്. പി.എന്‍.എക്‌സ്.2342/15
|
PLUS ONE ADMISSION FOCUS POINT
പ്ലസ് വണ്‍ പ്രവേശനം: ഫോക്കസ് പോയിന്റുകള്‍ ഇന്നു മുതല്‍
| |
ഹയര്‍ സെക്കണ്ടറി പ്ലസ് വണ്‍ പ്രവേശനവുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികള്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കും ആവശ്യമായ വിവരങ്ങള്‍ ലഭ്യമാക്കുന്ന സഹായ കേന്ദ്രമായ ഫോക്കസ് പോയിന്റുകള്‍ സംസ്ഥാനത്തെ 75 താലൂക്ക് കേന്ദ്രങ്ങളില്‍ ഇന്ന് മുതല്‍ 22 വരെ പ്രവര്‍ത്തിക്കും. ശനി, ഞായര്‍ ഒഴികെയുള്ള ദിനങ്ങളില്‍ രാവിലെ 9.30 മുതല്‍ വൈകിട്ട് നാല് വരെ രക്ഷാകര്‍ത്താക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഫോക്കസ് പോയിന്റുകളില്‍ നിന്നും സേവനം ലഭ്യമാകും. സംസ്ഥാനത്തെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ആയാസരഹിതമായി പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനും അഭിരുചികള്‍ക്കനുസരിച്ച് കുട്ടികള്‍ക്ക് ഇഷ്ടപ്പെട്ട വിഷയം തെരഞ്ഞെടുത്ത് പഠിക്കുന്നതിനും ഫോക്കസ് പോയിന്റുകള്‍ സഹായകമാകും. പി.എന്‍.എക്‌സ്.2123/2015
|
NEW TEXT BOOK AVAILABLE
പരിശീലന പാഠങ്ങള്‍ വെബ്‌സൈറ്റില്‍
| |
പരിഷ്‌കരിച്ച സ്‌കൂള്‍ പാഠപുസ്തകങ്ങളുടെയും ടീച്ചര്‍ ടെക്സ്റ്റുകളുടെയും പരിശീലനത്തിനാവശ്യമായ പാഠഭാഗങ്ങള്‍ എസ്.സി.ഇ.ആര്‍.ടി വെബ്‌സൈറ്റായ www.scert.kerala.gov.in ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പി.എന്‍.എക്‌സ്.2124/2015
CLICK HERE FOR DOWNLOAD Teachers Text CLICK HERE FOR DOWNLOAD TEXT BOOK |
VOCCATION CLASS ON SCHOOL
അവധിക്കാല ക്ലാസുകള്‍ നടത്തുന്നില്ലെന്ന് ഉറപ്പാക്കാന്‍ നിര്‍ദ്ദേശം
| |
സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാലയങ്ങളും (സി.ബി.എസ്.ഇ., ഐ.സി.എസ്.സി. വ്യത്യാസമില്ലാതെ) മധ്യവേനല്‍ അവധിക്കാലത്ത് ക്ലാസുകള്‍ നടത്തുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് സര്‍ക്കാര്‍ പൊതുവിദ്യഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഈ വിഷയത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലര്‍ നിലവിലുണ്ടെങ്കിലും പല സ്‌കൂളുകളും ഇത് പാലിക്കുന്നില്ലെന്ന് ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണിത്. പി.എന്‍.എക്‌സ്.2117/15
|
SET 2015 APPLICATION DATE EXTENDEND
സെറ്റ് 2015 : തീയതി നീട്ടി
| |
ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപക നിയമനത്തിനുള്ള സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിനുള്ള (സെറ്റ് ജൂണ്‍ 2015) അപേക്ഷാഫോറം ലഭിക്കുന്നതിനും സമര്‍പ്പിക്കുന്നതിനുമുള്ള അവസാന ദിവസം മെയ് ഒന്‍പത് വരെ നീട്ടി. പി.എന്‍.എക്‌സ്.2051/15
|
Subscribe to:
Posts (Atom)
