TEXT BOOK ISSUE


KTET ADMIT CARD

കെ.ടെറ്റ് അഡ്മിറ്റ് കാര്‍ഡ്
ഒക്ടോബറില്‍ നടത്തുന്ന കേരളാ ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റിനുള്ള (കെ.ടെറ്റ്) അഡ്മിറ്റ് കാര്‍ഡ് www.keralapareekshabhavan.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. പി.എന്‍.എക്‌സ്.4740/15

SNEHAPOORVAM

സ്‌നേഹപൂര്‍വം പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാം
മാതാവോ പിതാവോ മരണമടഞ്ഞ നിര്‍ദ്ധനരായ കുടുംബങ്ങളിലെ സര്‍ക്കാര്‍/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രതിമാസ ധനസഹായ പദ്ധതിയായ സ്‌നേഹപൂര്‍വം പദ്ധതിയില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത സ്‌കൂള്‍/കോളേജുകള്‍ക്ക് ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്തവരുടെ അപേക്ഷ പുതുക്കുന്നതിനും ട്രാന്‍സ്ഫര്‍ ചെയ്യുന്നതിനും കഴിഞ്ഞവര്‍ഷം രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് അപേക്ഷ പുതുതായി രജിസ്റ്റര്‍ ചെയ്യുന്നതിനും അവസരമുണ്ട്. സാമൂഹ്യ സുരക്ഷാ മിഷന്റെ വെബ്‌സൈറ്റായwww.socialsecuritymission.gov.in -ലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. അവസാന തീയതി ഒക്ടോബര്‍ 31. പി.എന്‍.എക്‌സ്.4670/15

HOLIDAY EID

സെപ്തംബര്‍ 25 ന് അവധി
സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സെപ്തംബര്‍ 25 വെള്ളിയാഴ്ച ഈദ്-ഉല്‍-അദ്ഹ (ബക്രീദ്) പ്രമാണിച്ച് അവധി അനുവദിച്ച് ഉത്തരവായി. പി.എന്‍.എക്‌സ്.4666/15

LOCAL HOLIDAY

തൈപ്പൊങ്കലിന് പ്രാദേശിക അവധി
തൈപ്പൊങ്കല്‍ പ്രമാണിച്ച് തമിഴ് ന്യൂനപക്ഷ വിഭാഗക്കാര്‍ അധിവസിക്കുന്നതും, തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്നതുമായ തിരുവനന്തപുരം, പാലക്കാട്, പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാലയങ്ങള്‍ക്കും 2016 ജനുവരി 15 (വെള്ളിയാഴ്ച) പ്രാദേശിക അവധി അനുവദിച്ച് ഉത്തരവായി. പി.എന്‍.എക്‌സ്.4600/15

KAT JUSTICE TR RAMACHANDARN NAIR

ജസ്റ്റിസ് ടി.ആര്‍.രാമചന്ദ്രന്‍ നായര്‍ ചുമതലയേറ്റു
കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ചെയര്‍മാനായി ജസ്റ്റിസ് ടി.ആര്‍.രാമചന്ദ്രന്‍ നായര്‍ ചുമതലയേറ്റു. സെപ്റ്റംബര്‍ മൂന്നിന് വിരമിച്ച ജസ്റ്റിസ് ബാലകൃഷ്ണന്‍ നായരുടെ ഒഴിവിലാണ് നിയമനം. അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ കെ.എ.ജലീല്‍, കെ.എ.ടി.എ.എ പ്രസിഡന്റ് പി.രവീന്ദ്രന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. പി.എന്‍.എക്‌സ്.4598/15

SCHOLARSHIP

സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം
കൈതൊഴിലാളി വിദഗ്ദ്ധതൊഴിലാളി ക്ഷേമപദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്കുളള വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ അംഗീകാരമുള്ള സ്ഥാപനങ്ങളില്‍ റഗുലര്‍ കോഴ്‌സിന് ഉപരിപഠനം നടത്തുന്നവരാവണം കുട്ടികള്‍. രക്ഷിതാക്കള്‍ നിര്‍ദ്ദിഷ്ട അപേക്ഷാഫോറത്തില്‍ ഒക്ടോബര്‍ 31 ന് മുമ്പായോ അല്ലെങ്കില്‍ പുതിയ കോഴ്‌സില്‍ ചേര്‍ന്ന് 45 ദിവസത്തിനകമോ ബന്ധപ്പെട്ട ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ മുമ്പാകെ അപേക്ഷ സമര്‍പ്പിക്കണം. ഇപ്പോള്‍ പഠിക്കുന്ന സ്ഥാപനത്തിന്റെ മേലധികാരി അപേക്ഷ സാക്ഷ്യപ്പെടുത്തിയിരിക്കണം. പ്ലസ് വണ്‍, റ്റി.റ്റി.സി മറ്റ് സമാന കോഴ്‌സുകള്‍ക്ക് മുന്നൂറ് രൂപയും ബി.എ/ബി.എസ്.സി/ബി.കോം ഡിഗ്രിയും മറ്റ് സമാന കോഴ്‌സുകള്‍ക്ക് നാനൂറ് രൂപയും പോസ്റ്റ് ഗ്രാജ്വേഷന് എഴുനൂറ്റന്‍പത് രൂപയും എഞ്ചിനീയറിങ്, മെഡിസിന്‍ അഗ്രിക്കള്‍ച്ചര്‍, വെറ്റിനറി, പോളിടെക്‌നിക് മുതലായവയ്ക്ക് ആയിരം രൂപയുമാണ് സ്‌കോളര്‍ഷിപ്പ്. പി.എന്‍.എക്‌സ്.4597/15

POSTER DRAWING

പോസ്റ്റര്‍ രചനാ മത്സരം
ഒക്ടോബര്‍ രണ്ടിന് ഭക്ഷ്യസുരക്ഷയെ ആസ്പദമാക്കി ഭക്ഷ്യസുരക്ഷാ കമ്മീഷന്‍ പോസ്റ്റര്‍ രചനാ മത്സരം നടത്തും. യു.പി വിഭാഗത്തിലെയും ഹൈസ്‌കൂള്‍ വിഭാഗത്തിലെയും കുട്ടികള്‍ക്ക് പങ്കെടുക്കാം. തിരുവനന്തപുരം ജില്ലയില്‍ പഠിക്കുന്ന കുട്ടികള്‍ സെപ്തംബര്‍ 22 ന് മുമ്പ് പേര് രജിസ്റ്റര്‍ ചെയ്യണം. കുട്ടികളുടെ എണ്ണം അനുസരിച്ച് അനുയോജ്യമായ സ്ഥലങ്ങളില്‍ മത്സരം നടത്തും. കുട്ടിയുടെ പേര്, വയസ്, രക്ഷിതാവിന്റെ പേര്, പഠിക്കുന്ന സ്‌കൂളിന്റെ പേര്, ക്ലാസ്, ടെലിഫോണ്‍ നമ്പര്‍ എന്നിവ ചുവടെ പറയുന്ന വിലാസത്തില്‍ സെപ്തംബര്‍ 22 ന് മുമ്പ് കിട്ടത്തക്കവിധം എഴുതി അറിയിക്കണം. ഇ-മെയില്‍വഴിയും പേര് രജിസ്റ്റര്‍ ചെയ്യാം. വിലാസം : അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫ് ഫുഡ് സേഫ്റ്റി, ടി.ബി. സെന്റര്‍ ക്യാമ്പസ്, ജനറല്‍ ആശുപത്രിക്ക് സമീപം, തിരുവനന്തപുരം - 35. ഇ-മെയില്‍ : റീ്േുാ@ഴാമശഹ.രീാ. ഫോണ്‍ : 0471 2474403. പി.എന്‍.എക്‌സ്.4594/15

POSTER MAKING COMPETITION FOR STUDENTS

വന്യജീവി വാരാഘോഷം - 2015 പോസ്റ്റര്‍ രചനാ മത്സരം
വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി വനം വന്യജീവി വകുപ്പ് വന്യജീവി സംരക്ഷണ സന്ദേശം ജനങ്ങളില്‍ എത്തിക്കുന്നതിന് പൊതുജനങ്ങള്‍ക്കായി പോസ്റ്റര്‍ രചനാ മത്സരം സംഘടിപ്പിക്കും. വാട്ടര്‍, പോസ്റ്റര്‍, അക്രിലിക് മാധ്യമങ്ങള്‍ ഏതെങ്കിലും ഉപയോഗിച്ച് എ3 വലിപ്പത്തിലുള്ള പേപ്പറുകളില്‍ പോസ്റ്ററുകള്‍ രൂപകല്പന ചെയ്യാം. ആകര്‍ഷകവും ചിന്തനീയവുമായ ജൈവവൈവിധ്യ സംരക്ഷണ സന്ദേശം ഉള്‍ക്കൊള്ളുന്നതാവണം പോസ്റ്ററുകള്‍. കേടുപാടുകള്‍ കൂടാതെ പോസ്റ്ററുകള്‍ ലഭിക്കാന്‍ കാര്‍ഡ്‌ബോര്‍ഡ് ട്യൂബില്‍ അടക്കം ചെയ്ത് അയക്കുന്നതാണ് അഭികാമ്യം. കവറിന് പുറത്ത്‌പോസ്റ്റര്‍ രചനാ മത്സരം 2015 എന്ന് രേഖപ്പെടുത്തിയിരിക്കണം. എന്‍ട്രികളില്‍ അയക്കുന്ന ആളിന്റെ പൂര്‍ണമായ വിലാസവും ഫോണ്‍നമ്പരും രേഖപ്പെടുത്തിയ കുറിപ്പ് ഉള്ളടക്കം ചെയ്യണം. പോസ്റ്ററുകളില്‍ രചയിതാവിനെ തിരിച്ചറിയാന്‍ സാധിക്കുന്ന വിലാസമോ, അടയാളമോ രേഖപ്പെടുത്തരുത്. ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങള്‍ ലഭിക്കുന്ന എന്‍ട്രികള്‍ക്ക്് യഥാക്രമം 5000, 3000, 1500 രൂപ സമ്മാനം നല്‍കും. സമ്മാനാര്‍ഹമായ പോസ്റ്ററുകള്‍ വനം വകുപ്പ് പ്രസിദ്ധീകരിക്കും. അല്ലാത്തവ മടക്കി ലഭിക്കുവാന്‍ മതിയായ സ്റ്റാമ്പ് ഒട്ടിച്ച കവര്‍ പോസ്റ്ററിനോടൊപ്പം ഉള്ളടക്കം ചെയ്യണം. എന്‍ട്രികള്‍ ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ (വൈല്‍ഡ് ലൈഫ്), ഫോറസ്റ്റ് ഹെഡ്ക്വാര്‍ട്ടേഴ്‌സ്, വഴുതക്കാട്, തിരുവനന്തപുരം - 14 വിലാസത്തില്‍ അയക്കണം. എന്‍ട്രികള്‍ സെപ്തംബര്‍ 26 വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2529319, 0471-2529323 എന്നീ നമ്പരുകളിലും വനം വകുപ്പിന്റെ www.forest.kerala.gov.in എന്ന വെബ്‌സൈറ്റിലും ലഭിക്കും. പി.എന്‍.എക്‌സ്.4431/15

PROTECTED TEACHERS WORK IN DISTRICT OFFICE

ജില്ലാതല ആഫീസുകള്‍
ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിന്‍കീഴില്‍ എല്ലാ ജില്ലകളിലും ജില്ലാതല ഓഫീസുകള്‍ ആരംഭിക്കുന്നതിനും, ജില്ലാതല ഓഫീസര്‍മാരായി സംരക്ഷിത അധ്യാപകരെ ഡി.ഡി.ഒ പദവി നല്‍കി പുനര്‍വിന്യസിക്കുന്നതിനും അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവായി. പി.എന്‍.എക്‌സ്.4419/15

KERALA SCHOOL HIGHEST STUDY STATUS SCERT

കേരളത്തിലെ സ്‌കൂള്‍ കുട്ടികള്‍ ഉയര്‍ന്ന പഠന നിലവാരം പുലര്‍ത്തുന്നു : എസ്.സി.ഇ.ആര്‍.ടി
കേരളത്തിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ പഠനനിലവാരവും, ശേഷികളും സംബന്ധിച്ച് എസ്.സി.ഇ.ആര്‍.ടി നടത്തിയ നിലവാര പരിശോധനയില്‍ കുട്ടികള്‍ ഉയര്‍ന്ന പഠന നിലവാരം പുലര്‍ത്തുന്നതായി കണ്ടെത്തിയതായി ഡയറക്ടര്‍ അറിയിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, കാസര്‍കോട് ജില്ലകളിലെ നാല്, ഏഴ് ക്ലാസുകളിലെ കുട്ടികളെയാണ് പഠന വിധേയമാക്കിയത്. ഓരോ വിഷയത്തിലും 600 കുട്ടികള്‍ വീതം പഠന വിധേയരായി. പഠനഫലം സംബന്ധിച്ച റിപ്പോര്‍ട്ട് പ്രകാരം നാലാംതരം മലയാളത്തില്‍ 84.1% കുട്ടികള്‍ എ, ബി, സി. ഗ്രേഡുകള്‍ നേടി. മലയാളം വായനയില്‍ 50% ന് മേല്‍ നേട്ടം കൈവരിച്ചവര്‍ 78.4% ആണ്. ലേഖനത്തില്‍ 72.13% കുട്ടികള്‍ മൂന്നില്‍ രണ്ട് ഭാഗം നേട്ടം കൈവരിച്ചു. ഇംഗ്ലീഷില്‍ 96.46% ഗണിതത്തില്‍ 77.45% പരിസരപഠനത്തില്‍ 72.75 % കുട്ടികള്‍ വീതം എ.ബി.സി ഗ്രേഡുകള്‍ നേടി. ഏഴാം തരത്തില്‍ മലയാളത്തില്‍ 89.50% ഇംഗ്ലീഷില്‍ 93.16% ഗണിതത്തില്‍ 72.2% ശാസ്ത്രത്തില്‍ 62.62% വീതം കുട്ടികള്‍ എ.ബി.സി. ഗ്രേഡുകള്‍ നേടി. മലയാളം വായനയില്‍ 91.75% വും ലേഖനത്തില്‍ 88%വും 50% ന് മുകളില്‍ നേടി. പഠനനിലവാരം ഉയര്‍ന്നുനില്‍ക്കുകയാണെന്ന് ഈ പഠനം സൂചിപ്പിക്കുന്നതായി എസ്.സി.ഇ.ആര്‍.ടി. അറിയിച്ചു. മറിച്ചുള്ള പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണ്. ഇത് സംബന്ധിച്ച് മാധ്യമ വാര്‍ത്തകള്‍ പഠനഫലത്തോട് പൊരുത്തപ്പെടുന്നതല്ലെന്നും ഡയറക്ടര്‍ അറിയിച്ചു. കുട്ടികള്‍ ഉയര്‍ന്ന ക്ലാസുകളില്‍ എത്തുന്തോറും അടിസ്ഥാന ശേഷികള്‍ വികസിക്കുന്നതായാണ് പഠനത്തില്‍ കാണുന്നത്. അതിനാലാണ് ഈ അധ്യയന വര്‍ഷവും, തൊട്ട് മുന്‍പിലത്തെ വര്‍ഷങ്ങളിലും ഒന്നാം ക്ലാസ് പ്രവേശനത്തില്‍ വര്‍ധനവുണ്ടായതെന്നും ഡയറക്ടര്‍ അറിയിച്ചു. പി.എന്‍.എക്‌സ്.4387/15

ONE OFFICE ONE DRAWING OFFICER

ഒരു ഓഫീസ് ഒരു ഡ്രോയിംഗ് ഓഫീസര്‍ സംവിധാനം സെപ്തംബര്‍ 15 ന് നിലവില്‍ വരും
സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വിതരണം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി സെല്‍ഫ് ഡ്രോയിംഗ് ഓഫീസര്‍ സംവിധാനം ഘട്ടം ഘട്ടമായി നിര്‍ത്തലാക്കി ഒരു ഓഫീസ് ഒരു ഡ്രോയിംഗ് ഓഫീസര്‍ സംവിധാനം ഏര്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവായി. ഇതോടെ ഗസറ്റഡ് ഓഫീസര്‍മാര്‍ ഉള്‍പ്പെടെ എല്ലാ ഉദ്യോഗസ്ഥരുടെയും ശമ്പളവും ബത്തകളും ട്രഷറിയില്‍ നിന്നും കൈപ്പറ്റി വിതരണം ചെയ്യുന്നത് അതത് ഓഫീസിലെ ഡ്രോയിംഗ് ആന്റ് ഡിസ്‌ബേഴ്‌സിംഗ് ഓഫീസറായിരിക്കും. ആദ്യഘട്ടമായി സെപ്തംബര്‍ 15 ന് സെക്രട്ടേറിയറ്റിലെ ധനകാര്യ വകുപ്പില്‍ സംവിധാനം നിലവില്‍ വരും. ഒക്ടോബര്‍ ഒന്ന് മുതല്‍ സെക്രട്ടേറിയറ്റ് സബ്ട്രഷറിക്ക് കീഴിലുള്ള എല്ലാ ഒഫീസുകളും നവംബര്‍ ഒന്ന് മുതല്‍ തിരുവനന്തപുരം ജില്ലാ ട്രഷറിക്ക് കീഴിലുള്ള എല്ലാ ഓഫീസുകളും ഡിസംബര്‍ ഒന്നുമുതല്‍ സംസ്ഥാനത്തെ എല്ലാ വകുപ്പുകളും ഓഫീസുകളും ഈ സംവിധാനത്തില്‍ കീഴില്‍ വരും. ഈ തീയതികള്‍ മുതല്‍ ട്രഷറിയില്‍ ഗസറ്റഡ് ഓഫീസര്‍മാര്‍ തയ്യാറാക്കി നല്‍കുന്ന ബില്ലുകള്‍ സ്വീകരിക്കില്ല. ഡിസംബര്‍ ഒന്ന് മുതല്‍ സെല്‍ഫ് ഡ്രോയിംഗ് ഓഫീസര്‍മാര്‍ക്ക് ബില്ല് തയ്യാറാക്കാനുള്ള സംവിധാനം സ്പാര്‍ക്കില്‍ നിന്ന് പൂര്‍ണമായി പിന്‍വലിക്കും. എന്നിരുന്നാലും ഗസറ്റഡ് ഓഫീസര്‍മാര്‍ക്ക് തങ്ങളുടെ ബില്ലുകള്‍ സ്പാര്‍ക്ക് ലോഗിന്‍ സംവിധാനത്തിലൂടെ വീക്ഷിക്കാം. പുതിയ സംവിധാനത്തില്‍ ഗസറ്റഡ്, നോണ്‍ ഗസറ്റഡ് ഓഫീസര്‍മാര്‍ക്ക് പ്രത്യേകം ശമ്പള ബില്ലുകള്‍ ഡി.ഡി.ഒ.മാര്‍ തയ്യാറാക്കും. രണ്ട് ബില്ലുകളും പരിഷ്‌കരിച്ച റ്റി.ആര്‍.51 ലാണ് തയ്യാറാക്കുക. ഇതോടെ ഗസറ്റഡ് ഓഫീസര്‍മാര്‍ ശമ്പള ബില്‍ തയ്യാറാക്കിക്കൊണ്ടിരുന്ന റ്റി.ആര്‍. 46(എ) ഫാറം റദ്ദാക്കപ്പെടും. അക്കൗണ്ടന്റ് ജനറല്‍ അംഗീകരിച്ച പേ സ്ലിപ്പിനെ അടിസ്ഥാനപ്പെടുത്തി ഗസറ്റഡ് ഓഫീസര്‍മാരുടെ ശമ്പള ബില്‍ തയ്യാറാക്കുന്നത് തുടരും. ഭാവിയില്‍ എ.ജിയില്‍ നിന്ന് പേ സ്ലിപ്പുകള്‍ ട്രഷറിയിലേക്ക് നല്‍കുന്നതിന് പകരം ബന്ധപ്പെട്ട ഡി.ഡി.ഒ.മാര്‍ക്കാവും നല്‍കുക. എന്നാല്‍ വാര്‍ഷിക ഇന്‍ക്രിമെന്റിന് എ.ജിയില്‍ നിന്ന് അനുമതി ആവശ്യമില്ല. ഗസറ്റഡ് ഉള്‍പ്പെടെ എല്ലാ ഉദ്യോഗസ്ഥരുടെയും എന്‍.എല്‍.സി, എല്‍.പി.സി, സഹകരണ സംഘങ്ങളിലേക്കുള്ള കുടിശിക ഈടാക്കല്‍, റ്റി.ഡി.എസ്. റിട്ടേണ്‍ ഫയലിംഗ് മുതലായവ ഡി.ഡി.ഒ.മാരുടെ ഉത്തരവാദിത്തത്തിലായിരിക്കും. (ഉത്തരവ് നമ്പര്‍ ജി ഒ(പി) നമ്പര്‍ 391/2015/ഫിന്‍ തീയതി 2015 സെപ്തംബര്‍ ഏഴ്. ഉത്തരവിന്റെ പൂര്‍ണരൂപം ംംം.ുൃറ.സലൃമഹമ.ഴീ്.ശി ല്‍ ലഭിക്കും. ഉത്തരവ് മെയില്‍ ചെയ്തിട്ടുണ്ട്.) പി.എന്‍.എക്‌സ്.4384/15

TC FOR THE STUDENT FROM PARENT'S ISSUE

ദാമ്പത്യത്തര്‍ക്കങ്ങളുള്ളവരുടെ കുട്ടികള്‍ക്ക് ടി.സി.അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍
ഭാര്യാഭര്‍ത്താക്കന്‍മാര്‍ തമ്മില്‍ ദാമ്പത്യപ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന കേസുകളില്‍ കുട്ടികളുടെ ടി.സി അനുവദിക്കുന്നതിന് മാനദണ്ഡങ്ങള്‍ നിശ്ചയിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. ടി.സി. നല്‍കുന്നത് വിലക്കിക്കൊണ്ടുള്ള കോടതി വിധികളൊന്നും നിലവിലില്ലെങ്കില്‍ ഏത് രക്ഷിതാവിന്റെ കരുതലിലും സംരക്ഷണയിലുമാണോ കുട്ടി കഴിയുന്നത് ആ രക്ഷിതാവിന്റെ അപേക്ഷയില്‍ കുട്ടിക്ക് ടി.സി. അനുവദിക്കാവുന്നതാണ്. മാതാവ്/പിതാവ് ഉപേക്ഷിച്ചുപോയ കേസുകളിലും വിവാഹ മോചനം ചെയ്യപ്പെട്ട കേസുകളിലും കുട്ടി യഥാര്‍ത്ഥത്തില്‍ ആരുടെകൂടെയാണോ ജീവിക്കുന്നത് ആ രക്ഷിതാവിന്റെ അപേക്ഷയില്‍ കുട്ടിക്ക് ടി.സി അനുവദിക്കാവുന്നതാണ്. പി.എന്‍.എക്‌സ്.4312/15S

KASEPF NEW DATA COLLECTION

PRIME MINISTER SPEECH TO STUDENTS

PLUS TWO NEW POST

PREMETRIC DATE EXTENDED

PRIVATE UNIVERSITY REPORT

ഇതര സംസ്ഥാന കുട്ടികളുടെ വിദ്യാഭ്യാസവും സര്‍ക്കാരിന്റെ ബാധ്യത: മന്ത്രി അബ്ദുറബ്ബ്


പെരുമ്പാവൂര്‍: ഇതര സംസ്ഥാന കുട്ടികള്‍ക്കും വിദ്യാഭ്യാസം നിര്‍ബന്ധമാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ്. ഇതര സംസ്ഥാന പഠിതാക്കളുടെ സംസ്ഥാനതല സ്‌കൂള്‍ പ്രവേശനോത്സവം 'സ്‌കൂള്‍ ചലേ ഹം' പെരുമ്പാവൂര്‍ കണ്ടന്തറ ഗവ. യു.പി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ ജീവിക്കുന്ന 25 ലക്ഷത്തോളം ഇതര സംസ്ഥാനത്തെ തൊഴിലാളികളുടെ മക്കള്‍ക്ക് കേരളത്തില്‍ വിദ്യാഭ്യാസം ഒരുക്കുന്നതാണ് 'സ്‌കൂള്‍ ചലേ ഹം' പരിപാടി.
ഇതര സംസ്ഥാന വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിലൂടെ അവര്‍ നാടുകളിലേക്ക് തിരിച്ച് പോയാലും വിദ്യാഭ്യാസം തുടരാനുള്ള സാഹചര്യം കൂടുതലാകുമെന്നും മന്ത്രി പറഞ്ഞു. സമ്പൂര്‍ണ ഇ-സാക്ഷരതയിലേക്ക് വിദ്യാഭ്യാസ വകുപ്പ് മാറിയിരിക്കുകയാണ്.

പുതിയ തലമുറ വിദ്യാഭ്യാസമില്ലാതെ വളരുന്ന സാഹചര്യമല്ല ഇന്നുള്ളത്. മുന്‍പ് സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്രവേശനം നേടാന്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും മടിച്ചിരുന്നെങ്കില്‍ ഇന്ന് സ്ഥിതിമാറി. സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്രവേശനത്തിനായി റെക്കമെന്റ് ചെയ്യേണ്ട അവസ്ഥയാണുള്ളത്. പണ്ട് പഠിക്കാന്‍ ഒരു വിഭാഗം വിദ്യാര്‍ത്ഥികളും സമരം ചെയ്യാന്‍ മറ്റൊരു വിഭാഗം വിദ്യാര്‍ത്ഥികളും എന്ന സ്ഥിതിയായിരുന്നു. ഇന്ന് സമരം ചെയ്യാന്‍ കുട്ടികളില്ല. ഇതിന് കാരണം ചെറിയ കുട്ടികള്‍ പോലും ഭാവിയെ കുറിച്ച് ചിന്തിച്ച് തുടങ്ങിയതാണെന്നും മന്ത്രി അബ്ദുറബ്ബ് പറഞ്ഞു.മലയാളത്തില്‍ അ എന്ന അക്ഷരം സ്ലേറ്റില്‍ കുറിച്ചാണ് മന്ത്രി പരിപാടി ഉദ്ഘാടനം ചെയ്തത്. യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍ മുഖ്യപ്രഭാഷണം നടത്തി. കലാലയ അന്തരീക്ഷം എപ്പോഴും ശാന്തവും സൗഹാര്‍ദ്ദപരവുമാകണമെന്നും ദുഷ്പ്രവര്‍ത്തനങ്ങള്‍ കൊണ്ടും സംഘര്‍ഷങ്ങള്‍ കൊണ്ടും അത് നശിപ്പിക്കരുതെന്നും തങ്കച്ചന്‍ പറഞ്ഞു.

ചടങ്ങില്‍ സാജു പോള്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഇതിന് മുന്നോടിയായി രാവിലെ ഒമ്പതിന് നടന്ന ഘോഷയാത്ര ജില്ലാ പ്രൊജക്ട് ഓഫീസര്‍ കുഞ്ഞുമുഹമ്മദ് പുലവത്ത് ഫഌഗ് ഓഫ് ചെയ്തു. സ്റ്റേറ്റ് പ്രോഗ്രാം ഓഫീസര്‍ അബ്ദുല്ല വാവൂര്‍ പദ്ധതി വിശദീകരണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളി പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. 

നവോദയ വിദ്യാലയം: ആറാം ക്ലാസ് പ്രവേശന ടെസ്റ്റ്

നവോദയ വിദ്യാലയം: ആറാം ക്ലാസ് പ്രവേശന ടെസ്റ്റ്
ജവഹര്‍ നവോദയ വിദ്യാലയത്തിലെ 2016 വര്‍ഷത്തെ സെലക്ഷന്‍ ടെസ്റ്റിന് സെപ്റ്റംബര്‍ 30 വരെ അപേക്ഷിക്കാം. അപേക്ഷാഫോറം സൗജന്യമായി ജില്ലാ വിദ്യാഭ്യാസ വകുപ്പ്, ബി.ഇ.ഒ.കള്‍ എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും. 2016 ജനുവരി ഒന്‍പത് ശനിയാഴ്ചയാണ് ടെസ്റ്റ് നടത്തുക. പി.എന്‍.എക്‌സ്.4274/2015

സ്‌പെഷ്യല്‍ സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി : മാനദണ്ഡങ്ങളില്‍ ഭേദഗതി വരുത്തി ഉത്തരവായി

സ്‌പെഷ്യല്‍ സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി : മാനദണ്ഡങ്ങളില്‍ ഭേദഗതി വരുത്തി ഉത്തരവായി
മാനസിക വൈകല്യമുളള 100 വിദ്യാര്‍ത്ഥികളില്‍ കൂടുതലുളള സ്‌പെഷ്യല്‍ സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കുന്നതിനുളള മാനദണ്ഡങ്ങളില്‍ ഭേദഗതി വരുത്തി ഉത്തരവ് പുറപ്പെടുവിച്ചു. ഇതനുസരിച്ച് സ്‌പെഷ്യല്‍ സ്‌കൂളിലെ അധ്യാപക അനധ്യാപക നിയമനങ്ങള്‍ പി.എസ്.സി./നോട്ടിഫിക്കേഷന്‍ മുഖേന ആയിരിക്കും എന്നതിന് പകരം സെലക്ഷന്‍ കമ്മിറ്റി മുഖേന എന്നാക്കി ഭേദഗതി വരുത്തി. അധ്യാപക - അനധ്യാപകരെ തെരഞ്ഞെടുക്കുന്നതിനുളള സെലക്ഷന്‍ കമ്മിറ്റിയില്‍ ചുവടെ പറയുന്നവര്‍ അംഗങ്ങളായിരിക്കും. രക്ഷാകര്‍ത്തൃ പ്രതിനിധികള്‍, പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ നിന്നുളള സര്‍ക്കാര്‍ നോമിനി, സാമൂഹ്യ നീതി ഡയറക്ടറേറ്റില്‍ നിന്നുളള സര്‍ക്കാര്‍ നോമിനി, സ്ഥാപനത്തിലെ പ്രധാനാധ്യാപകന്‍, സ്‌കൂള്‍ മാനേജര്‍, സബ്ജക്ട് എക്‌സ്‌പേര്‍ട്ട് ഇന്‍ ഡിസബിലിറ്റീസ്. സ്‌പെഷ്യല്‍ സ്‌കൂളിലെ മേട്രണ്‍, ആയ തസ്തികകളില്‍ കണ്‍സോളിഡേറ്റഡ് പേ എന്നത് സര്‍ക്കാര്‍ അനുവദിച്ചിട്ടുളള ശമ്പള സ്‌കെയിലിലെ ഏറ്റവും താഴ്ന്ന നിരക്കും ആനുപാതിക ഡി.എ.യും എന്നാക്കി ഭേദഗതി വരുത്തി. മറ്റ് തസ്തികകള്‍ക്ക് കണ്‍സോളിഡേറ്റഡ് പേ തുടരും. സ്‌പെഷ്യല്‍ സ്‌കൂള്‍ ടീച്ചര്‍മാരുടെ നിലവില്‍ നിശ്ചയിച്ചിരിക്കുന്ന യോഗ്യതകള്‍ തുടരുന്നതും റീഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ അംഗീകരിച്ച ഏതെങ്കിലും യൂണിവേഴ്‌സിറ്റിയില്‍ നിന്നുളള ബി.എഡ് സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍ (എം.ആര്‍) യോഗ്യതയും അടിസ്ഥാന യോഗ്യതയില്‍ പരിഗണിക്കും. 2015 മെയ് 15 നു മുന്‍പ് സ്‌പെഷ്യല്‍ സ്‌കൂളുകളില്‍ ജോലി ചെയ്യുന്ന അധ്യാപകര്‍ക്ക് ആര്‍ട്‌സ്/ സയന്‍സ്/ കൊമേഴ്‌സ് വിഷയങ്ങളിലെ ബിരുദം എന്നതിനു പകരം എസ്.എസ്.എല്‍.സി. യോ പ്ലസ് ടുവോ മതിയാകും. കൂടാതെ സ്‌പെഷ്യല്‍ ടീച്ചര്‍മാരുടെ അടിസ്ഥാന യോഗ്യത സംബന്ധിച്ച മാനദണ്ഡങ്ങളിലെ അനുബന്ധം - ഒന്ന് യോഗ്യത നമ്പര്‍ രണ്ടിലും (2) ഭേദഗതി വരുത്തിയിട്ടുണ്ട്. സ്‌പെഷ്യല്‍ സ്‌കൂളുകളില്‍ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളില്‍ യാതൊരു ഇളവും അനുവദിക്കുന്നതല്ല. എന്നാല്‍ സ്‌പെഷ്യല്‍ സ്‌കൂളില്‍ എട്ട് കുട്ടികള്‍ക്ക് 225 സ്‌ക്വയര്‍ ഫീറ്റ് എന്ന അനുപാതവും ടോയ്‌ലറ്റ് സൗകര്യം 1:5 എന്ന അനുപാതവും ആര്‍ജ്ജിക്കുന്നതിനായി ഓരോ സ്ഥാപനത്തിനും മൂന്ന് വര്‍ഷത്തെ സമയം അനുവദിക്കും. സ്‌പെഷ്യല്‍ സ്‌കൂളുകളിലെ 1:8 അനുപാതത്തില്‍ അദ്ധ്യാപക തസ്തികകള്‍ സൃഷ്ടിക്കുമ്പോള്‍ സ്പീച്ച് തെറാപ്പിസ്റ്റ്, ഫിസിയോ തെറാപ്പിസ്റ്റ്, ഒക്ക്യുപേഷണല്‍ തെറാപ്പിസ്റ്റ് തസ്തികകള്‍ കൂടി അതിലുള്‍പ്പെടുത്തണമെന്ന വ്യവസ്ഥയോടെയാണ് ഭേദഗതി വരുത്തിയിട്ടുള്ളത്. എയ്ഡഡ് പദവി ലഭിക്കുന്ന സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികളില്‍ നിന്നും ഫീസ് പിരിക്കാന്‍ പാടില്ല. ഇക്കാര്യം ഉറപ്പ് വരുത്തുന്നതിനായി സ്‌കൂള്‍ സ്ഥിതിചെയ്യുന്ന സ്ഥലത്തെ ബന്ധപ്പെട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍/ വിദ്യാഭ്യാസ ഉപഡയറക്ടര്‍ എന്നിവരെ ചുമതലപ്പെടുത്തി. ഫീസ് സംബന്ധിച്ച പരാതികള്‍ക്ക് അടിയന്തിര പ്രാധാന്യം നല്‍കി പരിശോധിക്കേണ്ടതും രണ്ട് ആഴ്ചയ്ക്കകം പരാതികള്‍ പരിഹരിക്കുന്നതിന് ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപഡയറക്ടറെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. പി.എന്‍.എക്‌സ്.4268/15

പതിനാല് പേര്‍ക്ക് ദേശീയ അധ്യാപക അവാര്‍ഡുകള്‍

പതിനാല് പേര്‍ക്ക് ദേശീയ അധ്യാപക അവാര്‍ഡുകള്‍
2014 ലെ അധ്യാപകര്‍ക്കുള്ള ദേശീയ അധ്യാപക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്നും പ്രൈമറി, സെക്കന്‍ഡറി വിഭാഗത്തില്‍ 14 പേര്‍ അവാര്‍ഡിന് അര്‍ഹരായി. പേരുവിവരം ചുവടെ. പ്രൈമറി വിഭാഗം : ലൈസാമ്മ വി.കോര, അസിസ്റ്റന്റ് ടീച്ചര്‍, സി.എസ്.ഐ. വി.എച്ച്.എസ്., സ്‌കൂള്‍ ഫൊര്‍ ദി ഡഫ് തിരുവല്ല വി.എസ്.അശോക്, ഹെഡ്മാസ്റ്റര്‍, ഗവ.യു.പി.എസ്., വാമനപുരം തിരുവനന്തപുരം കെ.പി.മനോജ്, പി.ഡി.ടീച്ചര്‍, ജി.എം.യു.പി.സ്‌കൂള്‍, കോട്ടയ്ക്കല്‍ മലപ്പുറം, ബി.ഫ്രാന്‍സിസ്, പി.ഡി.ടീച്ചര്‍, ഗവ.യു.പി.എസ്.,ചിറ്റൂര്‍ ഇടപ്പള്ളിക്കോട്ട കൊല്ലം, ഡോ.വര്‍ഗീസ് പി.പീറ്റര്‍, ഹെഡ്മാസ്റ്റര്‍, ഗവ.യു.പി.ബി.സ്‌കൂള്‍ കുമ്പനാട്, തിരുവല്ല പത്തനംതിട്ട എന്‍.വി.ജോര്‍ജ്ജ് സെന്റ് ജോസഫ് യു.പി.സ്‌കൂള്‍ കല്ലോടി ഇടവക വയനാട് കോടക്കാട് നാരായണന്‍, ഹെഡ്മാസ്റ്റര്‍, ഗവ.യു.പി.സ്‌കൂള്‍, കാഞ്ഞങ്ങാട് സൗത്ത് കാസര്‍ഗോഡ്, സെക്കന്‍ഡറി വിഭാഗം: നിയാസ്‌ചോല, അസിസ്റ്റന്റ് ടീച്ചര്‍ (ഫിസിക്കല്‍ സയന്‍സ്) മര്‍ക്കസ് എച്ച്.എസ്.എസ്. കാരന്തൂര്‍ കോഴിക്കോട് ബാബു ടി.ജോണ്‍, ഹെഡ്മാസ്റ്റര്‍, ദീപ എച്ച്.എസ്.കുഴിത്തോള്‍ ഇടുക്കി, എസ്.ശങ്കരനാരായണ ഭട്ട്, ഹെഡ്മാസ്റ്റര്‍, നവജീവന്‍ എച്ച്.എസ്.എസ്., പേര്‍ദല പി.ഒ, കാസര്‍ഗോഡ് കെ.ജയലക്ഷ്മി, മ്യൂസിക് ടീച്ചര്‍, ഗവ.ജി.എച്ച്.എസ്.എസ്., എറണാകുളം, ഡോ.ഇ.വി.അബ്ദുള്ള എച്ച്.എസ്.എസ്. ടീച്ചര്‍ (സുവോളജി) പേരാമ്പ്ര എച്ച്.എസ്.എസ്., കോഴിക്കോട് എം.വി.ഷാജു എച്ച്.എസ്.എസ്.ടീച്ചര്‍ (മലയാളം), ശാന്താ എച്ച്.എസ്.എസ്., അവനൂര്‍ തൃശൂര്‍, പി.ജി.ശ്രീകല, എച്ച്.എസ്.എസ്.ടീച്ചര്‍ (സോഷ്യോളജി) ആര്‍.കെ.ഡി.എന്‍.എസ്.എസ്. ശാസ്തമംഗലം തിരുവനന്തപുരം. പി.എന്‍.എക്‌സ്.4266/15 താത്ക്കാലിക ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ കഴക്കൂട്ടം ഗവണ്‍മെന്റ് വനിത ഐ.റ്റി.ഐയില്‍ സെക്രട്ടേറിയല്‍ പ്രാക്ടീസ് ട്രേഡില്‍ താത്ക്കാലിക ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. ബന്ധപ്പെട്ട ട്രേഡിലെ എന്‍.റ്റി.സി/എന്‍.എ.സി.യും മൂന്ന് വര്‍ഷ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ഡിപ്ലോമ/ഡിഗ്രി ഇന്‍ കൊമേഴ്‌സ്യല്‍ പ്രാക്ടീസും പ്രവൃത്തിപരിചയവുമാണ് യോഗ്യത. അഭിമുഖം: സെപ്തംബര്‍ നാലിന് രാവിലെ 11 മണിക്ക്. പി.എന്‍.എക്‌സ്.4267/15

ദേശീയ പണിമുടക്കിന് ഡയസ്‌നോണ്‍

ദേശീയ പണിമുടക്കിന് ഡയസ്‌നോണ്‍
~ഒരുവിഭാഗം സര്‍ക്കാര്‍ ജീവനക്കാരും അദ്ധ്യാപകരും സെപ്തംബര്‍ രണ്ടിന് പ്രഖ്യാപിച്ചിരിക്കുന്ന ദേശീയ പണിമുടക്കിനോടനുബന്ധിച്ച് പൊതുസേവനങ്ങള്‍ക്ക് തടസമുണ്ടാവാതിരിക്കാന്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് ഉത്തരവായി. പണിമുടക്ക് ദിവസം ജീവനക്കാര്‍ക്കും അദ്ധ്യാപകര്‍ക്കും പ്രത്യേക സാഹചര്യങ്ങളിലൊഴികെ ഒരു തരത്തിലുള്ള അവധിയും അനുവദിക്കില്ല. ജീവനക്കാരനോ അടുത്ത ബന്ധുവിനോ അസുഖം, പരീക്ഷ, പ്രസവം, സമാനസ്വഭാവത്തിലുള്ളതും ഒഴിവാക്കാനാവാത്തതുമായ മറ്റ് കാരണങ്ങള്‍ എന്നിവയ്ക്ക് അവധി അനുവദിക്കും. നിര്‍ദ്ദിഷ്ട ഫോറത്തില്‍ ഓഫീസ് സ്റ്റാമ്പ്/സീലോടുകൂടി സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നല്‍കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ മാത്രമേ മെഡിക്കല്‍ ലീവനുവദിക്കുന്നതിന് വകുപ്പ് തലവന്‍മാര്‍ തയ്യാറാകാവൂ. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിലെ വിവരങ്ങളില്‍ സംശയം തോന്നുന്നപക്ഷം അപേക്ഷകനെ അടിയന്തിരമായി മെഡിക്കല്‍ ബോര്‍ഡിന് മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെടണം. അവധിയപേക്ഷയില്‍ പറയുന്ന കാരണങ്ങള്‍ എന്തായാലും പണിമുടക്കില്‍ പങ്കെടുക്കാനാണ് അവധിക്കപേക്ഷിക്കുന്നതെന്ന് ഉത്തമവിശ്വാസമുണ്ടെങ്കില്‍ അപേക്ഷ നിരസിക്കാന്‍ മേലധികാരിക്ക് വിവേചനാധികാരമുണ്ട്. ഈ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് അവധിയപേക്ഷയില്‍ ഉടന്‍തീരുമാനം കൈക്കൊള്ളണം. അപേക്ഷ പിന്നീട് പരിഗണിക്കാനായി മാറ്റിവയ്ക്കാന്‍ പാടില്ല. അവധി അനുവദിച്ചുനല്‍കപ്പെടുന്ന ജീവനക്കാരുടെ വിശദാംശങ്ങള്‍ ഓഫീസ് മേധാവി വകുപ്പ് തലവന് നല്‍കണം. ആവശ്യപ്പെട്ടാല്‍ ഏത് സാഹചര്യത്തിലാണ് അവധിയനുവദിച്ചതെന്ന് വ്യക്തമാക്കാനും ഓഫീസ് മേധാവിക്ക് ഉത്തരവാദിത്തമുണ്ടായിരിക്കും. തനിക്കുകീഴിലെ ജീവനക്കാര്‍ക്ക് അവധിയനുവദിക്കുമ്പോള്‍ മേല്‍പ്പറഞ്ഞ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ മേലധികാരികള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കണം. നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്ന മേലധികാരികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ഓഫീസ് മേധാവി സമരത്തില്‍ പങ്കെടുക്കുന്നതിനാല്‍ ഓഫീസ് അടഞ്ഞുകിടക്കുകയും മറ്റ് ജീവനക്കാര്‍ക്ക് ജോലിക്ക് കയറാനാകാതിരിക്കുകയും ചെയ്താല്‍ ബന്ധപ്പെട്ട ജില്ലാ ഓഫീസറെ വിവരമറിയിക്കണം. ഓഫീസ് തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ ജില്ലാ ഓഫീസര്‍ ഉടന്‍ നടപടിയെടുക്കുകയും വേണം. സമരത്തില്‍ പങ്കെടുക്കാത്ത ജീവനക്കാര്‍ക്ക് സംരക്ഷണം നല്‍കാന്‍ ജില്ലാ കളക്ടര്‍മാരും വകുപ്പ് തലവന്‍മാരും നടപടി സ്വീകരിക്കണം. സര്‍ക്കാര്‍ ഓഫീസുകളിലും സ്ഥാപനങ്ങളിലും തടസ്സമില്ലാതെ കടന്നുചെല്ലാന്‍ സാഹചര്യമൊരുക്കുക, ഓഫീസിന്റെ കവാടങ്ങളില്‍ അസാധാരണമായ തിരക്കൊഴിവാക്കുക എന്നിവയും ഇവരുടെ ഉത്തരവാദിത്തമാണ്. ഇതിന് ആവശ്യമായ എല്ലാ സഹായവും നല്‍കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഓഫീസിന്റെയും ഗേറ്റുകളുടെയും താക്കോല്‍ വകുപ്പ് തലവന്‍മാര്‍/ഓഫീസ് മേധാവികള്‍ കൈവശം സൂക്ഷിക്കണം. സമരത്തില്‍ പങ്കെടുക്കാത്തവര്‍ക്ക് പ്രവേശിക്കാനാവുംവിധം ആവശ്യമായത്ര നേരത്തേ ഓഫീസ് തുറക്കുന്നതിനുള്ള നടപടികളും ഇവര്‍ സ്വീകരിക്കണം. സമരമുണ്ടാവുകയാണെങ്കില്‍ രാത്രിയില്‍ ഓഫീസിന്റെ സുരക്ഷ ഉറപ്പുവരുത്താന്‍ വകുപ്പുതലവന്‍മാരുമായി കൂടിയാലോചിച്ച് സംസ്ഥാന പോലീസ് മേധാവി ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണം. സാഹചര്യങ്ങള്‍ക്കനുസരിച്ച് ആവശ്യമെങ്കില്‍ മറ്റു വകുപ്പുകളില്‍ നിന്ന് വാഹനങ്ങള്‍ ആവശ്യപ്പെടുകയോ സ്വകാര്യമേഖലയില്‍ നിന്ന് വാടകയ്‌ക്കെടുക്കുകയോ ചെയ്യാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് അധികാരം നല്‍കിയിട്ടുണ്ട്. സമരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ഡയസ്‌നോണ്‍ ബാധകമാക്കും. സമരദിവസത്തെ വേതനം ഒക്ടോബര്‍ മാസത്തെ ശമ്പളത്തില്‍ നിന്ന് തടഞ്ഞുവയ്ക്കും. ഗസറ്റഡ് ഓഫീസര്‍മാര്‍ ഒക്ടോബര്‍ മാസത്തെ പേ ബില്ലില്‍ അവര്‍ ഈ ദിവസം ജോലിക്ക് ഹാജരായിട്ടുണ്ട് എന്ന് സാക്ഷ്യപ്പെടുത്തി നല്‍കണം. പ്രിന്‍സിപ്പല്‍ സെക്രട്ടറി, സെക്രട്ടറി, സ്‌പെഷ്യല്‍ സെക്രട്ടറി, വകുപ്പ് തലവന്‍, ജില്ലാ കളക്ടര്‍, ജുഡീഷ്യല്‍ ഉദ്യോഗസ്ഥന്‍, പോലീസ് സേനയിലെ എക്‌സിക്യൂട്ടീവ് ഓഫീസര്‍, അഖിലേന്ത്യാ സര്‍വ്വീസ് ഓഫീസര്‍ തുടങ്ങിയ തസ്തികകളിലുള്ളവര്‍ പേ ബില്ലില്‍ ഇപ്രകാരം സാക്ഷ്യപ്പെടുത്തേണ്ടതില്ല. സമരത്തിന്റെ പേരില്‍ അക്രമത്തിലേര്‍പ്പെടുകയോ പൊതുമുതല്‍ നശിപ്പിക്കുകയോ ചെയ്യുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. സമരദിവസം മുന്‍കൂര്‍ അനുമതിയില്ലാതെ ജോലിക്ക് ഹാജരാകാതിരിക്കുന്ന താല്ക്കാലിക ജീവനക്കാരെ പിരിച്ചുവിടും. സമരമുണ്ടാവുകയാണെങ്കില്‍ അന്നേ ദിവസം രാവിലെ 10.30-ന് മുമ്പ് വകുപ്പ് തലവന്‍മാര്‍ ആകെ ജീവനക്കാരുടെ പൊതുവിവരം, ജോലിക്ക് ഹാജരായവര്‍, അനധികൃതമായി ജോലിക്കു ഹാജരാകാത്തവര്‍ എന്നിവരുടെ എണ്ണം, ലഭിച്ച അവധിയപേക്ഷകളുടെ എണ്ണം എന്നിവ കാണിച്ച് പൊതുഭരണവകുപ്പിനെ (സീക്രട്ട് സെക്ഷന്‍) ഫോണിലൂടെ വിവരമറിയിക്കണം. ഫോണ്‍ (0471-2327559/2518399) ജില്ലയിലെ പ്രധാന ഓഫീസുകളിലെയും (നോണ്‍ റവന്യൂ ഉള്‍പ്പെടെ) കളക്ടറേറ്റിലെയും ഹാജര്‍ നിലയുള്‍പ്പെടെയുളള പൊതുവിവരങ്ങള്‍ ജില്ലാകളക്ടര്‍മാര്‍ രാവിലെ 11.30 നകം പൊതുഭരണ വകുപ്പ് (സീക്രട്ട് സെക്ഷന്‍) നെ ഫോണ്‍ മുഖാന്തിരം അറിയിക്കണം. അഡീഷണല്‍ ചീഫ് സെക്രട്ടറി/ പ്രിന്‍സിപ്പല്‍ സെക്രട്ടറി/ സെക്രട്ടറി/ സ്‌പെഷ്യല്‍ സെക്രട്ടറി തുടങ്ങിയവര്‍ തങ്ങളുടെ വകുപ്പുകള്‍ സംബന്ധിച്ച സമാനമായ പൊതുവിവരങ്ങള്‍ രാവിലെ 10.30 ന് മുമ്പ് പൊതുഭരണ വകുപ്പിനെ അറിയിക്കണം. ഇതിനുപുറമേ സെക്രട്ടേറിയറ്റ് വകുപ്പുകളിലെ ജീവനക്കാരില്‍ ജോലിക്ക് ഹാജരാകാതെ സമരത്തില്‍ പങ്കെടുക്കുന്നവരുടെ പേരും ഉദ്യോഗപ്പേരുമുള്‍പ്പെടെയുളള വിവരങ്ങള്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി/ പ്രിന്‍സിപ്പല്‍ സെക്രട്ടറി/ സെക്രട്ടറി/ സ്‌പെഷ്യല്‍ സെക്രട്ടറി തുടങ്ങിയവരോ അവരുടെ അസാന്നിധ്യത്തില്‍ വകുപ്പിലെ ഏറ്റവും ഉയര്‍ന്ന ഓഫീസറോ തയ്യാറാക്കണം. ഇങ്ങനെ തയ്യാറാക്കുന്ന സമാഹൃത പട്ടിക അന്നേദിവസം തന്നെ പൊതുഭരണ വകുപ്പ് (സീക്രട്ട് സെക്ഷന്‍) സെക്രട്ടറിക്ക് മേല്‍നടപടിക്കായി നല്‍കണം. ഓഫീസ് മേധാവികളും വകുപ്പ് തലവന്‍മാരും സമാനമായ വിവരം തയ്യാറാക്കി പൊതുഭരണ വകുപ്പ് സെക്രട്ടറിക്ക് അന്നേ ദിവസം തന്നെ കൈമാറണം. ഹാജര്‍നില നിര്‍ദ്ദിഷ്ടസമയത്ത് തന്നെ നല്‍കുന്നുവെന്ന് ഉറപ്പുവരുത്തണം. ഓരോ വകുപ്പിലെയും ജീവനക്കാരുടെ എണ്ണം, സമരത്തില്‍ പങ്കെടുത്തവരുടെയും ജോലിക്ക് ഹാജരായവരുടെയും എണ്ണം എന്നിവ സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് തൊട്ടടുത്ത ദിവസം തന്നെ എല്ലാ വകുപ്പു തലവന്‍മാരും ജില്ലാ കളക്ടര്‍മാരും പൊതുഭരണ വകുപ്പ് സെക്രട്ടറിക്ക് കൃത്യമായി നല്‍കണം. തങ്ങളുടെ നിയന്ത്രണത്തിന്‍ കീഴിലെ അവശ്യസേവനങ്ങള്‍ തടസപ്പെടുന്നില്ലെന്ന് എല്ലാ വകുപ്പുതലവന്‍മാരും / ഓഫീസ് മേധാവികളും കളക്ടര്‍മാരും ഉറപ്പുവരുത്തണം. ഓഫീസ് പരിസരങ്ങളില്‍ അനിഷ്ട സംഭവങ്ങളോ സംഘര്‍ഷമോ ഉണ്ടാകാതിരിക്കാന്‍ വകുപ്പുതലവന്‍മാരുമായി ആലോചിച്ച് സംസ്ഥാന പോലീസ് മേധാവി ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണം. മേല്‍പ്പറഞ്ഞ നിര്‍ദ്ദേശങ്ങള്‍ പിഴവുകൂടാതെ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ ബന്ധപ്പെട്ട എല്ലാവരും സഹകരിക്കണമെന്നും ഉത്തരവില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പി.എന്‍.എക്‌സ്.4242/15

SNEHA POORVAM ENTRY FROM SCHOOL

സ്‌നേഹപൂര്‍വ്വം പദ്ധതി : ഓണ്‍ലൈനായി അപേക്ഷിക്കണം
മാതാപിതാക്കള്‍ മരണമടഞ്ഞ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായി സാമൂഹ്യ സുരക്ഷാ മിഷന്‍ നടപ്പാക്കുന്ന സ്‌നേഹപൂര്‍വ്വം പദ്ധതി അനുസരിച്ചുള്ള ആനുകൂല്യം ലഭിക്കാനുള്ള അപേക്ഷ വിദ്യാര്‍ത്ഥി പഠിക്കുന്ന സ്ഥാപന മേധാവി മുഖേന ഓണ്‍ലൈനായി മാത്രമേ സ്വീകരിക്കുകയുള്ളൂ. ഈ അധ്യയന വര്‍ഷത്തെ അപേക്ഷ സെപ്തംബര്‍ മധ്യത്തോടുകൂടി സ്വീകരിക്കും. ഓണ്‍ലൈന്‍ അല്ലാതെയുള്ള അപേക്ഷ യാതൊരു കാരണവശാലും സ്വീകരിക്കില്ല. പി.എന്‍.എക്‌സ്.4055/15

pravasi vote govt order

പ്രവാസികള്‍ക്ക് സമ്മതിദായക പട്ടികയില്‍ പേരു ചേര്‍ക്കാം
പ്രവാസി ഭാരതീയന് തന്റെ പാസ്‌പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന കേരളത്തിലെ താമസസ്ഥലം സ്ഥിതിചെയ്യുന്ന മുനിസിപ്പാലിറ്റി/മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ ഒരു വാര്‍ഡിലെ സമ്മതിദായക പട്ടികയില്‍ പേര് രജിസ്റ്റര്‍ ചെയ്യുന്നതിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. ഭാരതത്തിന് വെളിയില്‍ താത്കാലികമായിട്ടോ അല്ലാതയോ താമസിക്കുന്നവരാകണം അപേക്ഷകന്‍. കൂടാതെ മറ്റേതെങ്കിലും രാജ്യത്തെ പൗരത്വം ഇല്ലാത്തവരും നിലവില്‍ സമ്മതിദായക പട്ടികയില്‍ പേര് ഇല്ലാത്തവരും കുറഞ്ഞത് 18 വയസ് പൂര്‍ത്തിയായവരുമാകണം. നിര്‍ദ്ദിഷ്ട ഫോറത്തിലുള്ള അപേക്ഷ ബന്ധപ്പെട്ട മുനിസിപ്പാലിറ്റിയിലെ/മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ തിരഞ്ഞെടുപ്പ് രജിസ്‌ട്രേഷന്‍ ഓഫീസര്‍ക്ക് നല്‍കണം. (വിജ്ഞാപന നമ്പര്‍ എസ്.ആര്‍.ഒ. 115/2015/സം.തി.ക തീയതി 2015 ആഗസ്റ്റ് 10) പി.എന്‍.എക്‌സ്.4022/15

BIRTH CERTIFICATE REGN WITHOUT NAME

ജനന രജിസ്‌ട്രേഷന്‍ : പേര് ചേര്‍ക്കാനുള്ള കാലാവധി നീട്ടി
2015 ജൂണ്‍ 23 ന് മുമ്പ് പേരില്ലാതെ ജനനം രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ ജനന രജിസ്റ്ററില്‍ അഞ്ച് വര്‍ഷത്തിനകം കുട്ടിയുടെ പേര് ഉള്‍പ്പെടുത്തണം. ഈ കാലയളവിന് ശേഷമുള്ളവ പതിനഞ്ച് കൊല്ലത്തിനകവും ലേറ്റ് ഫീസോടെ പേര് ഉള്‍പ്പെടുത്താമെന്ന് കേരള ജനന രജിസ്‌ട്രേഷന്‍ ചട്ടത്തില്‍ ഭേദഗതി വരുത്തി വിജ്ഞാപനം പുറപ്പെടുവിച്ചു. (ജി.ഒ (പി) നമ്പര്‍. 119/2015/എല്‍.എസ്.ജി.ഡി, എസ്.ആര്‍.ഒ നമ്പര്‍ 484/2015) പി.എന്‍.എക്‌സ്. 3999/2015

Issuing of Staff Fixation Orders 2015-16 - Instructions - Cir.No.H2/25700/2015/DPI

Issuing of Staff Fixation Orders 2015-16 - Instructions - Cir.No.H2/25700/2015/DPI

http://www.education.kerala.gov.in/downloads2014/circular/circular%2017.08.2015.pdf


Performa 

OBSERVANCE OF OZONE DAY

OBSERVANCE OF OZONE DAY

`The United Nations (UN) International Day for the Preservation of  the Ozone Layer is celebrated on September 16 every year. This event commemorates the date of  the signing of the Montreal Protocol on Substances that Deplete the Ozone Layer in 1987.
This year marks the 30th anniversary of  the Vienna Convention   and 21st  International Day for the Preservation of  Ozone Layer.  The focal theme for Ozone Day 2015   is “30 Years of Healing the Ozone Together ”. The theme is supported by the slogan “Ozone: All there is between you and  UV”  The theme celebrates the collective efforts of the parties of the Vienna Convention and the Montreal Protocol in protecting the Ozone Layer over the past three decades, and the supporting slogan highlights the importance  of the Ozone  layer in protecting  life on  Earth from the  harmful effects of UV radiation.
Kerala State Council for Science Technology and Environment (KSCSTE) invites proposals for the observance of Ozone Day from Research Organisations, Govt./Aided Colleges, Polytechnics, R&D Centres of the Council, Govt./Aided Schools,  Universities and Departments and NGC District Co-ordinators. 
 
The proposals for Ozone Day celebrations will be scrutinised and selection of institutions will be made purely based on merit and fulfilling of guidelines. Only one proposal will be sanctioned to an institution. Since large number of proposals are expected, sufficient number of proposals will be selected based on those proposals received before due date. Hence the institutions are encouraged to apply as early as possible. The decision of KSCSTE in selection of institutions shall be final.
 
The extent of financial support from KSCSTE will be as below:
 
  1. Schools – Rs.10,000/- each
  2. Govt. /Aided Colleges, Polytechnics, R&D Centres,
 NGC District Co-ordinators, Universities and Departments – Rs.20,000/- each
 
Suggested Activities 
  Thematic Exhibition
  • Popular Lecture/ Demonstration
  • Slide Shows/ Film Shows
  • Debates/ Competitions
  • Seminars/ Symposia
 Observance of Ozone Day Celebrations 2015 - Applications invited (Last Date : 25 August  2015)  
For more details download the Guidelines and Application format given below
 

SCHEME FOR PROMOTING YOUNG TALENTS IN SCIENCE (SPYTIS)

SCHEME FOR PROMOTING YOUNG TALENTS IN SCIENCE (SPYTIS)

Kerala State Council for Science, Technology and Environment has launched a special programme called Scheme for Promoting Young Talents in Science (SPYTiS). Students from schools, polytechnic colleges and those admitted to undergraduate level courses in colleges will be selected every year for doing a science project under SPYTiS-I and SPYTiS-II schemes.
Under the scheme, a group consisting of 2 or more students of Class VIII-XII from a school will be selected for the award (Rs.5,000/-) for doing a science project. The duration of the project is one year
Students from schools, polytechnic colleges and those admitted to undergraduate level courses in colleges
Under the scheme, the students who have innovative ideas in science & technology and enrolled in polytechnic colleges and undergraduate courses in colleges will be provided financial assistance of Rs.10,000/- for conducting projects. The support will be essentially project based and will be given for a period of one year.

download guidlines






For further details Contact
 
The Head, Science Education Division (SED)    
KERALA STATE COUNCIL FOR SCIENCE TECHNOLOGY AND ENVIRONMENT
Sasthra Bhavan, Pattom,
Thiruvananthapuram 695004
Kerala, INDIA.
Tel: ++91 + 471 2548233
Fax: ++91 + 471 2540085
E-mail: sed.kscste@gmail.com    
Website.www.kscste.kerala.gov.in

CABINET SUB COMMITTEE FOR PAY RIVISION COMMISSION GOVT ORDER

CABINET SUB COMMITTEE FOR PAY RIVISION COMMISSION GOVT ORDER

FESTIVAL ALLOWANCE RS 200 INCREASED NEW ORDER

FESTIVAL ALLOWANCE RS 200 INCREASED NEW ORDER

ELECTION SOFTWARE FOR SCHOOL PARLIAMENT ELECTION

myLeader - Election Software

>> MONDAY, AUGUST 10, 2015

ഇലക്ഷന്‍ സോഫ്റ്റ് വെയറാണ് ഇന്ന് ഇവിടെ പരിചയപ്പെടുത്തുന്നത്. ഷമീല്‍ കടന്നമണ്ണ (Govt. Boys HSS Manjeri, Malappuram), റിയോണ്‍ സജി (Holy Cross HSS Cherpunkal, Kottayam) അഭിജിത്ത് ബാലകൃഷ്ണന്‍ (Holy Cross HSS Cherpunkal, Kottayam) എന്നിവര്‍, ഐടി മേളകളിലെ, വെബ്‍ഡിസൈനിങ്ങില്‍ പരസ്പരം മാറ്റുരച്ച് പരിചയപ്പെട്ടവരാണ്. മൂവരും ഒരുമിച്ച് Webloud എന്ന ഒരു കമ്പനി തുടങ്ങിയിട്ടുണ്ട്. (www.webloud.in) ഐടി മേഖലയില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ഈ കമ്പനിയുടെ ഒരു പ്രൊഡക്ട് ആണ് ഈ myLeader എന്ന ഇലക്ഷന്‍ സോഫ്റ്റ് വെയര്‍. ഇതിനിടെ ഒട്ടനവധി പ്രൊജക്ടുകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ വെബ്ലൌഡ് കൂടുതല്‍ ഉപകാരപ്രദമായ പല പ്രൊജക്ടുകളുടെ പണിപ്പുരയിലാണ്.. ഭാവിയില്‍ ഇതിലും മികച്ച പല സോഫ്റ്റ്‌വെയറുകളും ഇവരില്‍ നിന്ന് നമുക്ക് പ്രതീക്ഷിക്കാം.

തങ്ങളുടെ ക്ലാസിനും സ്കൂളിനും മികച്ച ഒരു നേതാവിനെ തിരഞ്ഞെടുക്കാന്‍ വേണ്ടി എല്ലാ സ്കൂളുകളും വര്‍ഷംതോറും ഇലക്ഷനുകള്‍ നടത്താറുണ്ട്. ക്ലാസ് ലീഡര്‍, സ്കൂള്‍ ലീഡര്‍ എന്നിവക്ക് പുറമേ ആര്‍ട്സ്, സ്പോര്‍ട്സ് മറ്റു ക്ലബുകള്‍ പോലുള്ളവ നിയന്ത്രിക്കാനും ഇവര്‍ ഒരു പ്രതിനിധിയെ തിരഞ്ഞെടുക്കാറുണ്ട്.

എന്നാല്‍ ബാലറ്റ്പേപ്പറുകളില്‍ ഇഷ്ടപ്പെട്ട സ്ഥാനാര്ഥിയുടെ പേരെഴുതി പെട്ടിയില്‍ നിക്ഷേപിച്ചാണ് സാധാരണ ഇത്തരം തിരഞ്ഞെടുപ്പുകള്‍ നടത്താറുള്ളത്. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം നടക്കുന്ന തിരഞ്ഞെടുപ്പിന് വേണ്ടി വോട്ടിങ്ങ് മെഷീനുകള്‍ വാങ്ങുന്നതും അതു പോലെ അത് സൂക്ഷിക്കുന്നതും വളരെ ചിലവുള്ളതും പ്രയാസകരവുമായ ഒരു കാര്യമാണ്.

ഇവിടെയാണ് ഒരു Election Software ന്റെഒ പ്രസക്തി നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നത്. കയ്യിലുള്ള കമ്പ്യൂട്ടറില്‍ ഒരു സോഫ്റ്റവെയര്‍ ആവശ്യമുള്ളപ്പോള്‍ ഇന്സ്റ്റാ ള്‍ ചെയ്യുന്നതും ഉപയോഗശേഷം uninstall ചെയ്യുന്നതും ചിലവ് വളരെ കുറഞ്ഞതോ അല്ലെങ്കില്‍ ചിലവില്ലാത്തതോ ആയ കാര്യങ്ങള്‍ ആണല്ലോ..

ഇവിടെ ഞങ്ങള്‍ myLeader എന്ന സോഫ്റ്റ് വെയര്‍ ആണ് നിങ്ങളെ പരിചയപ്പെടുത്തുന്നത്. ഞങ്ങള്‍ നിര്‍മ്മിച്ച ഈ സോഫ്റ്റ് വെയര്‍ തികച്ചും സൌജന്യമാണ്. ഒരു ഓഫ്ലൈന്‍ വെബ് ആപ്ലികേഷന്‍ ആയതിനാല്‍ ഇന്സ്റ്റാള്‍ ചെയ്യേണ്ട ആവശ്യവുമില്ല. ഏത് ഓപറേറ്റിങ്ങ് സിസ്റ്റത്തിലും വര്‍ക്ക് ചെയ്യും. എന്നാല്‍ ഇതിന്റെേ എല്ലാ സൌകര്യങ്ങളും ലഭിക്കാന്‍ മോസില്ല / ക്രോം തുടങ്ങിയ ബ്രൌസറുകളുടെ പുതിയ അപ്ലികേഷനുകള്‍ വേണ്ടി വരും.

style="margin: 0px; padding: 0px;" />

ഈ സോഫ്റ്റ് വെയര്‍ ഈ വെബ്പേജിലൂടെഡൌണ്‍‌ലോഡ് ചെയ്യാം


വളരെ സുരക്ഷിതമായ myLeader Software ന്റെ പ്രാധാനപ്പെട്ട ചില പ്രത്യേകതകള്‍ താഴെക്കൊടുക്കുന്നു
  1. തികച്ചും സൌജന്യമാണ്.
  2. ചിലവ് വളരെ വളരെ കുറവ്
  3. സുരക്ഷിതം ഉറപ്പാക്കാന്‍ വേണ്ടി Password ഉപയോഗിക്കാം
  4. സിസ്റ്റം ഓഫ് ചെയ്താലും ഡാറ്റ നഷ്ടമാകില്ല.
  5. മിക്ക ഓപറേറ്റിങ്ങ് സിസ്റ്റത്തിലും വര്‍ക്ക് ചെയ്യും.
  6. വളരെ ആകര്‍ഷകമായ ലേഔട്ട്.
  7. വളരെ സിമ്പിള്‍ ആയ സ്ട്രക്ചര്‍ myLeader നെ യൂസര്‍ ഫ്രണ്ട്ലി ആക്കുന്നു
  8. സ്ഥാനാര്‍ത്ഥികളെ ഉള്‍പ്പെടുത്തുക, എഡിറ്റ് ചെയ്യുക, ഡിലീറ്റ് ചെയ്യുക തുടങ്ങിയ കാര്യങ്ങള്‍ വളരെ പെട്ടെന്ന് ചെയ്യാം
  9. സ്ഥാനാര്‍ഥികളുടെ ചിത്രം / ചിത്രത്തിന് പകരം ചിഹ്നം ഉള്‍പ്പെടുത്താം
  10. NOTA എന്ന പ്രൊവിഷന്‍ ഉണ്ടാക്കുകയാണെങ്കില്‍ nota.jpg എന്ന ചിത്രം ഉപയോഗിക്കാം.
  11. വോട്ട് ചെയ്താല്‍ ബീപ് സൌണ്ട് ഉണ്ടാക്കുന്നു
  12. കുട്ടികളുടെ മുമ്പില്‍ പരിചയപ്പെടുത്താനും വിശ്വാസ്യത ഉറപ്പ് വരുത്താനും വേണമെങ്കില്‍ ട്രയല്‍ വോട്ട് ചെയ്താല്‍ ആ വോട്ട് ക്ലിയര്‍ ചെയ്യാനുള്ള ഒപ്ഷന്‍ - അതിന് ശേഷം റിസള്ട്ടി ല്‍ zero count ആയിരിക്കും
  13. വോട്ടിങ്ങ് രണ്ട് ക്ലിക്കില്‍ ഒതുങ്ങുന്നു.
  14. ആകെ എത്ര പേര്‍ വോട്ട് ചെയ്തു എന്നറിയാം
  15. ആര് ആര്‍ക്ക് വോട്ട് ചെയ്തു എന്നറിയാന്‍ കഴിയില്ല.
  16. ഒരാള്‍ വോട്ട് ചെയ്താല്‍ കുറച്ച് സമയത്തിന് ( 5-10 seconds ) ശേഷമേ അടുത്ത വോട്ട് ചെയ്യാന്‍ സാധിക്കൂ.. അത് കൊണ്ട് തന്നെ ഒരാള്‍ക്ക് രണ്ട് വോട്ട് ചെയ്യാന്‍ സാധിക്കില്ല
  17. വോട്ട് എണ്ണല്‍ വളരെ ലളിതം,സുന്ദരം എണ്ണിക്കഴിഞ്ഞാല്‍ സ്ഥാനാര്‍ത്ഥികളെ കിട്ടിയ വോട്ടിന്റെത അടിസ്ഥാനത്തില്‍ ക്രമീകരിക്കുന്നു.
  18. വേണമെങ്കില്‍ ഒരു കമ്പ്യൂട്ടര്‍ കൊണ്ട് തന്നെ സ്കൂളിലെ മുഴുവന്‍ ക്ലാസിലെയും ഇലക്ഷന്‍ നടത്താം. ഒരു സമയം ഒരു ക്ലാസിലെ ഇലക്ഷന്‍ മാത്രമെ ചെയ്യാന്‍ സാധിക്കുകയുള്ളു എങ്കിലും പലക്ലാസുകളുടെയും റിസള്‍ട്ട് അടക്കമുള്ള ഡാറ്റാസ് സ്റ്റോര്‍ ചെയ്യാം.
  19. ആവശ്യമുള്ള ഫീച്ചേഴ്സ് മാത്രം ഉള്‍പ്പെടുത്തിയത് കൊണ്ട് ആര്‍ക്കും ഉപയോഗിക്കാം

SCHOOL CHILDREN BAG AND BOOKS INSTRUCTION FROM BALAVAKASAM

SCHOOL CHILDREN BAG AND BOOKS INSTRUCTION FROM BALAVAKASAM
CLICK HERE

KTET 2015 NOTIFICATION

OSON DAY KSCSTE

അന്താരാഷ്ട്ര ഓസോണ്‍ ദിനം : അപേക്ഷ ക്ഷണിച്ചു
അന്താരഷ്ട്ര ഓസോണ്‍ ദിനം ആചരിക്കുന്നതിനായി സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലില്‍ നിന്നും സാമ്പത്തിക സഹായത്തിന് അപേക്ഷ ക്ഷണിച്ചു. ഈ വര്‍ഷത്തെ മുഖ്യവിഷയമായ 30 വര്‍ഷത്തെ ഒത്തൊരുമ - ഓസോണ്‍ പാളികള്‍ പൂര്‍വസ്ഥിതിയിലേക്ക് എന്നതിനെ ആസ്പദമാക്കിയാണ് പരിപാടികള്‍ ആസൂത്രണം ചെയ്യേണ്ടത്. സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകള്‍, കോളേജുകള്‍, പോളിടെക്‌നിക്കുകള്‍, സര്‍വകലാശാലകള്‍, വകുപ്പുകള്‍, ദേശീയ ഹരിതസേന ജില്ലാ കോ-ഓര്‍ഡിനേറ്റര്‍മാര്‍ തുടങ്ങിയവര്‍ക്ക് അപേക്ഷിക്കാം. വിശദ വിവരം kscste.kerala.gov.in ല്‍ നിന്നും ലഭിക്കും. നിര്‍ദ്ദിഷ്ട മാതൃകയില്‍ തയ്യാറാക്കിയ അപേക്ഷ, ജോയിന്റ് ഡയറക്ടര്‍, & ഹെഡ്, കോസ്റ്റല്‍ & എന്‍വയോണ്‍മെന്റ് ഡിവിഷന്‍, സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍, ശാസ്ത്ര ഭവന്‍, പട്ടം പി.ഒ, തിരുവനന്തപുരം - 4 വിലാസത്തില്‍ ആഗസ്റ്റ് 25 ന് മുമ്പ് ലഭിക്കണം. വൈകി ലഭിക്കുന്നതും, അപൂര്‍ണവുമായ അപേക്ഷകള്‍ നിരസിക്കുന്നതാണ്. പി.എന്‍.എക്‌സ്.3958/15

TET APPLICATION INVITED

ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റിന് ആഗസ്റ്റ് 26 വരെ അപേക്ഷിക്കാം
ലോവര്‍ പ്രൈമറി വിഭാഗത്തിലും അപ്പര്‍ പ്രൈമറി വിഭാഗത്തിലും, ഹൈസ്‌ക്കൂള്‍ വിഭാഗത്തിലും സ്‌പെഷ്യല്‍ വിഭാഗത്തിലുമുള്ള ഭാഷാ/സ്‌പെഷ്യല്‍ അധ്യാപകര്‍ക്ക് വേണ്ടിയുള്ള കെ.-ടെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. പരീക്ഷയുടെ കാറ്റഗറി ഒന്ന്, രണ്ട് എന്നിവയുടെ പരീക്ഷ ഒക്ടോബര്‍ മൂന്നിനും കാറ്റഗറി മൂന്ന്, നാല് എന്നിവയുടെ പരീക്ഷ ഒക്ടോബര്‍ 17 നും വിവിധ സെന്ററുകളിലായി നടത്തും.www.keralapareekshabhavan.gov.inഎന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷാ ഫീസ് ഒരു കാറ്റഗറിയ്ക്ക് അഞ്ഞൂറ് രൂപ. എസ്.സി/എസ്.ടി വിഭാഗത്തിന് ഇരുനൂറ്റി അന്‍പത് രൂപയും കൂടാതെ സര്‍വീസ് ചാര്‍ജ് ഇരുപതു രൂപയും കൂടി നല്‍കണം. ഒന്നിലധികം കാറ്റഗറികള്‍ക്ക് അപേക്ഷിക്കുന്നവര്‍ ഓരോ കാറ്റഗറിയ്ക്കും അഞ്ഞൂറ് രൂപ വീതം അടയ്ക്കണം. കംപ്യൂട്ടറില്‍ നിന്നുള്ള ചെലാന്‍ ആഗസ്റ്റ് 26 ന് മുമ്പായി ഏതെങ്കിലും എസ്.ബി.ടി.യുടെ ബ്രാഞ്ചില്‍ ഫീസ് അടയ്ക്കാം. അഡ്മിറ്റ് കാര്‍ഡ് സെപ്തംബര്‍ 15 മുതല്‍ ഡൗണ്‍ലോഡ് ചെയ്യാം. ഓരോ കാറ്റഗറിയിലേക്കും അപേക്ഷിക്കാനുള്ള യോഗ്യതയുടെ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള പ്രോസ്‌പെക്ടസില്‍ വ്യക്തമാക്കിയിട്ടുണ്ട്. മള്‍ട്ടിപ്പിള്‍ ചോയ്‌സ് മാതൃകയിലുള്ള ടെസ്റ്റില്‍ എല്ലാ കാറ്റഗറികളിലും 150 മാര്‍ക്കിന്റെ വീതം ചോദ്യങ്ങള്‍ ഉണ്ടാകും. ചൈല്‍ഡ് ഡവലപ്‌മെന്റ് & പെഡഗോഗി, മാത്തമാറ്റിക്‌സ്, ഇ.വി.എസ്, ലാംഗ്വേജ് ഒന്ന് (മലയാളം, തമിഴ്, കന്നട), ലാംഗ്വേജ് രണ്ട് (ഇംഗ്ലീഷ്, അറബിക്) എന്നിവയാണ് കാറ്റഗറി ഒന്നില്‍ (എല്‍.പി) ചോദ്യങ്ങളായി ഉണ്ടാകുക. കാറ്റഗറി രണ്ടി (യു.പി) ലും 150 മാര്‍ക്കിന്റെ ചോദ്യങ്ങള്‍ ഉണ്ട് ഇതില്‍ ചൈല്‍ഡ് ഡവലപ്‌മെന്റ് & പെഡഗോഗി, മാത്തമാറ്റിക്‌സ്, സയന്‍സ് അല്ലെങ്കില്‍ സോഷ്യല്‍ സയന്‍സ്, ലാംഗ്വേജ് ഒന്ന്, രണ്ട് എന്നിവയുടെ ചോദ്യങ്ങളാണ് ഉണ്ടാകുക. കാറ്റഗറി മൂന്ന് (ഹൈസ്‌ക്കൂള്‍) അഡോളിസെന്‍സ് സൈക്കോളജി, ലാംഗ്വേജ്, സബ്ജക്ട് വിത്ത് പെഡഗോഗി എന്നിയുടെ 150 മാര്‍ക്കിന്റെ ചോദ്യങ്ങളാണ് ഉണ്ടാവുക. കാറ്റഗറി നാലില്‍ ചൈല്‍ഡ് ഡവലപ്‌മെന്റ് ആന്റ് പെഡഗോഗി ലാംഗ്വേജ്, സബ്ജക്ട് സ്‌പെസിഫിക് പേപ്പര്‍ എന്നിവയുടെ 150 ചോദ്യങ്ങള്‍ ആണ് ഉണ്ടാവുക. സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക നിയമനത്തിന് യോഗ്യതാ മാനദണ്ഡമായി ടെറ്റ് പരീക്ഷാ യോഗ്യത പരിഗണിക്കും. പി.എന്‍.എക്‌സ്.3949/15

Income Tax E filing online help file

SANSKRIT DAY CELEBRATION

ONAM SPECIAL 5KG RICE GOVT ORDER NEW

NOON MEAL FOOD SAFETY IN MANSOON DPI CIRCULAR

ONAM SALARY 2015 EARLY G.O

ONAM SPECIAL RICE INDENT

സ്‌കൂള്‍ കുട്ടികള്‍ക്ക് സ്‌പെഷ്യല്‍ അരി വിതരണം : ഇന്‍ഡന്റ് നല്‍കണം
ഓണത്തോടനുബന്ധിച്ച് സ്‌കൂള്‍ കുട്ടികള്‍ക്ക് അഞ്ച് കിലോ സ്‌പെഷ്യല്‍ അരി വിതരണം ചെയ്യുന്നതിന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ സ്‌പെഷ്യല്‍ അരിക്ക് ആവശ്യമായ ഇന്‍ഡന്റ് അടിയന്തിരമായി പാസാക്കി നല്‍കേണ്ടതും പ്രധാന അധ്യാപകര്‍ ഓണം അവധിക്കു മുന്‍പേ തന്നെ സ്‌പെഷ്യല്‍ അരി വിതരണം ചെയ്യേണ്ടതുമാണെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. പി.എന്‍.എക്‌സ്.3928/15

SCIENCEUTSAV GOLDEN CUP

സ്‌കൂള്‍ ശാസ്‌ത്രോത്സവം എന്ന പേരിലറിയപ്പെടുന്ന സംസ്ഥാന സ്കൂൾ ശാസ്ത്രമേളക്കായി ഒരു കിലോഗ്രാം തൂക്കത്തില്‍ നിര്‍മ്മിക്കുന്ന സ്വര്‍ണ്ണക്കപ്പിന് അന്തരിച്ച മുന്‍ രാഷ്ട്രപതി ഡോ. എ. പി. ജെ. അബ്ദുള്‍ കലാമിന്റെ പേരു നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. 'ഡോ. എ. പി. ജെ. അബ്ദുള്‍ കലാം ഗോള്‍ഡ് കപ്പ്' എന്ന പേരിലായിരിക്കും കപ്പ് അറിയപ്പെടുക.പ്രശസ്ത ശില്‍പ്പി കാനായി കുഞ്ഞിരാമന്‍ രൂപ കൽപ്പന ചെയ്യുന്ന സ്വര്‍ണ്ണകപ്പ് . അബ്ദുള്‍ കലാമിന്റെ പ്രധാന കര്‍മ്മ മേഖലകളുടെ ആശയങ്ങള്‍ കൂടി പ്രതിഫലിക്കുന്ന രൂപത്തിലുള്ളതായിരിക്കും കപ്പ്.

INTERNAL SUPPORT MISSION NEW GOVT ORDER

NEW DA 86 FROM JANUARY 2015

ഡി.എ വര്‍ദ്ധിപ്പിച്ച് ഉത്തരവായി
സംസ്ഥാന ജീവനക്കാര്‍ക്കും അദ്ധ്യാപകര്‍ക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കുമുള്ള ക്ഷാമബത്ത നിലവിലുള്ള 80 ശതമാനത്തില്‍ നിന്ന് 86 ശതമാനമാക്കി വര്‍ദ്ധിപ്പിച്ച് ഉത്തരവായി. 2015 ജനുവരി ഒന്നുമുതല്‍ വര്‍ദ്ധനവിന് പ്രാബല്യമുണ്ടായിരിക്കും. സര്‍വ്വീസ് പെന്‍ഷന്‍കാര്‍ക്കും വര്‍ദ്ധനവ് ബാധകമായിരിക്കും. (ഉത്തരവിന്റെ പകര്‍പ്പ് ഇ-മെയിലിലും പി.ആര്‍.ഡി.വെബ്‌സൈറ്റിലും :www.prd.kerala.gov.in പി.എന്‍.എക്‌സ്.3856/15


DA OLD DATE AND DATE OF WITHDRAWAL

 Details Of Dearness Allowance Applicable On Pay Revised As Per GO(P)No.85/2011/Fin Dated 26/02/2011
 Govt.Order
 Dearness Allowance
  Effect on Salary
 Arrear to be credited to Provident Fund
  Withdrawal permitted from
 Sanctioned
 Progressive Total
 From

 8%
 8%
 --
 01/01/2010
 30/06/2010

 31/03/2014

 10%
 18%
 --
 01/07/2010
 31/12/2010

30/09/2014

 6%
 24%
 April 2011
 01/01/2011
 31/03/2011
 31/03/2015

 7%
 31%
November 2011
 01/07/2011
  31/10/2011

30/09/2015

 GO(P)No.323/2012/Fin Dated 04/06/2012   7%
  38% June 2012
 01/01/2012
  31/05/2012

 30/04/2016

 GO(P)No.614/2012/Fin Dated 08/11/2012
  7%
 45%
December 2012
 01/07/2012
  30/11/2012

31/10/2016

 GO(P)No 220/2013/Fin Dated 14/05/2013
  8%  53% June 2013
 01/01/2013     31/05/2013

   30/04/2017

GO(P)No.630/2013/Fin Dated 23/12/2013  10%
  63%
 January 2014
01/07/2013
     31/12/2013

   30/11/2017

GO(P)No.221/2014/Fin Dated 16/06/2014. 10% 73%
 June  2014
01/01/2014       31/05/2014

   30/04/2018

GO(P)No 72/2015/Fin Dated 07/02/2015 
7%
 80%
  March 2015
01/07/2014      28/02/2015

   31/01/2019


TEACHERS PACKAGE LATEST 2015 AUG

ACTION PLAN FOR VARIOUS CLUB

GIRLS DRESS CODE UNIFORM

SANSKRIT DAY CELEBRATION

INDEPENDANCE DAY CELEBRATION IN GOVERNMENT OFFICES AND SCHOOL

സ്വാതന്ത്ര്യദിനാഘോഷം : മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണം
ഈ വര്‍ഷത്തെ സ്വതന്ത്ര്യദിനാഘോഷ പരിപാടികളുടെ നടത്തിപ്പ് സംബന്ധിച്ച മാനദണ്ഡങ്ങള്‍ പാലിക്കാന്‍ സര്‍ക്കാര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. എല്ലാ വകുപ്പുതലവന്‍മാരും ജില്ലാ കളക്ടര്‍മാരും സ്വാതന്ത്ര്യദിനാഘോഷ പരിപാടികളില്‍ ജീവനക്കാരുടെ പരമാവധി പങ്കാളിത്തം ഉറപ്പാക്കണം. സംസ്ഥാന തലസ്ഥാനത്ത് സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യദിന പരേഡില്‍ മുഖ്യമന്ത്രി ദേശീയ പതാകയുയര്‍ത്തും. ജില്ലാതലത്തില്‍ ആഘോഷപരിപാടി രാവിലെ 8.30 ന് ശേഷമാണ് സംഘടിപ്പിക്കേണ്ടത്. ജില്ലാതല പരിപാടിയില്‍ ഒരു മന്ത്രിയായിരിക്കും ദേശീയ പതാകയുയര്‍ത്തുക. പോലീസ്, ഹോം ഗാര്‍ഡുകള്‍/ എന്‍.സി.സി, സ്‌കൗട്ട്‌സ് എന്നിവര്‍ പങ്കെടുക്കുന്ന പരേഡ് ജില്ലാതലത്തിലുമുണ്ടാവും. സ്വാതന്ത്ര്യദിനത്തിന്റെ പ്രസക്തി വിശദീകരിക്കുകയും ഐക്യവും അഖണ്ഡതയും ഉറപ്പുവരുത്തുന്നതിന് ജനങ്ങളെ ആഹ്വാനം ചെയ്യുകയും ചെയ്യുന്ന പ്രസംഗം മന്ത്രി നടത്തും. ദേശീയ ഗാനാലാപനവുമുണ്ടാവും. സബ് ഡിവിഷണല്‍ / ബ്ലോക്ക് തലങ്ങളില്‍ രാവിലെ 8.30 ന് ശേഷം സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ്/ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാണ് ദേശീയ പതാകയുയര്‍ത്തേണ്ടത്. ദേശീയോദ്ഗ്രഥന പ്രസംഗം, ദേശീയഗാനാലാപനം എന്നിവയുമുണ്ടാവും. ദേശീയ അഭിവാദ്യ സമയത്ത് സേനാംഗങ്ങളും സല്യൂട്ട് ചെയ്യണമെന്നും സര്‍ക്കുലറില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. പഞ്ചായത്ത് ആസ്ഥാനങ്ങളില്‍ രാവിലെ 8.30 ന് ശേഷം പഞ്ചായത്ത് പ്രസിഡന്റുമാരാണ് ദേശീയ പതാകയുയര്‍ത്തി പ്രസംഗിക്കുക. സര്‍ക്കാര്‍ ഓഫീസുകള്‍, സ്‌കൂളുകള്‍, കോളേജുകള്‍ എന്നിവിടങ്ങളില്‍ വകുപ്പു തലവന്‍/ സ്ഥാപന മേധാവിയാണ് പതാകയുയര്‍ത്തി ദേശീയോദ്ഗ്രഥന പ്രസംഗം നടത്തുക. 2002 ലെ പതാക നിയമത്തിലെ നിബന്ധനകള്‍ പാലിച്ച് ചടങ്ങുകള്‍ സംഘടിപ്പിക്കാനും പരമാവധി ജീവനക്കാരും വിദ്യാര്‍ത്ഥികളും ചടങ്ങില്‍ പങ്കെടുക്കുന്നുവെന്ന് ഉറപ്പുവരുത്താനും ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണം. ദേശീയഗാനാലാപന സമയത്ത് എല്ലാവരും ആദരവോടെ എഴുന്നേറ്റ് നില്‍ക്കണം. പി.എന്‍.എക്‌സ്.3848/15

5 kg rice on onam

വിദ്യാര്‍ത്ഥികള്‍ക്ക് അഞ്ച് കിലോ അരി
ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയില്‍ വരുന്ന സ്‌കൂള്‍ കുട്ടികള്‍ക്ക് ഓണം ഉത്സവത്തോടനുബന്ധിച്ച് സൗജന്യമായി അഞ്ച് കിലോ അരി വീതം വിതരണം ചെയ്യുന്നതിന് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിച്ചു. പി.എന്‍.എസ്.3778/15