MINORITY PREMETRIC SCHOLOARSHIP 2015-16

ന്യൂനപക്ഷ വിഭാഗം പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ്
ന്യൂനപക്ഷ വിഭാഗം പ്രീ-മെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാന്‍ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സ്വന്തം പേരിലുള്ള ബാങ്ക് അക്കൗണ്ട് നമ്പര്‍, ഐ.എഫ്.എസ്. കോഡ് (ദേശസാല്‍കൃത/ഷെഡ്യൂള്‍ഡ് ബാങ്കുകളുടെ) എന്നിവ എടുക്കണം. ആധാര്‍ നമ്പര്‍ ഉള്ളവര്‍, ആയത് ബാങ്ക് അക്കൗണ്ട് നമ്പരുമായി സീഡ് ചെയ്യണമെന്നും അല്ലാത്തവര്‍ എത്രയും പെട്ടെന്ന് ആധാര്‍ നമ്പര്‍ എടുക്കേണ്ടതാണെന്നും അറിയിച്ചു. പി.എന്‍.എക്‌സ്.3077/15

REGISTER MAINTAINED IN SCHOOL

PROHIBITION OF OTHER TEXT BOOK IN SCHOOL

STATE SCHOOL KALOTSAV FUND COLLECTION

DEPARTMENTAL PROMOTION COMMITTEE

READING CONTEST FOR HIGH SCHOOL STUDENTS

സ്‌കൂള്‍തല വായനാമല്‍സരം ജൂലൈ രണ്ടിന്
കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന അഖില കേരള വായനമല്‍സരത്തിന്റെ സ്‌കൂള്‍തല മല്‍സരം ജൂലൈ രണ്ടിന് നടക്കും. സ്‌കൂള്‍തലം മുതല്‍ സംസ്ഥാനതലം വരെ നാല് ഘട്ടമായാണ് മല്‍സരം. സ്‌കൂള്‍തലത്തില്‍ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും പങ്കെടുപ്പിച്ച് എഴുത്തുപരീക്ഷ നടക്കും. സ്‌കൂള്‍ തലത്തില്‍ 10 ചോദ്യങ്ങള്‍ നിര്‍ദ്ദേശിച്ചുള്ള പുസ്തകങ്ങളില്‍ നിന്നും ശേഷിക്കുന്ന 40 ചോദ്യങ്ങള്‍ പൊതുവിജ്ഞാനവുമായിരിക്കും. സ്‌കൂള്‍തലത്തിലുള്ള മല്‍സരങ്ങള്‍ സ്‌കൂള്‍ അധികൃതരാണ് സംഘടിപ്പിക്കുന്നത്. ഇതില്‍ വിജയിക്കുന്ന ആദ്യത്തെ മൂന്നുസ്ഥാനക്കാര്‍ക്ക് താലൂക്ക്തല മത്സരത്തില്‍ പങ്കെടുക്കാം. താലക്ക്തലത്തിലെ ആദ്യ 10 സ്ഥാനക്കാര്‍ക്ക് ജില്ലാതല മല്‍സരത്തില്‍ പങ്കെടുക്കാം. ജില്ലാതല മല്‍സരത്തിലെ ഒന്നാംസ്ഥാനക്കാര്‍ക്ക് സംസ്ഥാനതല മല്‍സരത്തില്‍ പങ്കെടുക്കാം. താലൂക്ക്തലത്തിലും ജില്ലാതലത്തിലും എഴുത്തുപരീക്ഷയായിരിക്കും. സംസ്ഥാനതലത്തില്‍ ക്വിസ് മല്‍സരവും എഴുത്തുപരീക്ഷയും ഓറല്‍ പരീക്ഷയും ഉണ്ടാവും. താലൂക്ക്തലം - 2015 ആഗസ്റ്റ് രണ്ടിനും ജില്ലാതലം- 2015 സെപ്തംബര്‍ 27-നും സംസ്ഥാനതലം 2015 നവംബര്‍ 14, 15 തീയതികളും നടക്കും. താലൂക്ക്തലത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 1,500, 1,000, 750 രൂപ ക്യാഷ് അവാര്‍ഡും ആദ്യത്തെ 10 സ്ഥാനക്കാര്‍ക്ക് സര്‍ട്ടിഫിക്കറ്റും ഉണ്ടായിരിക്കും. ജില്ലാതലത്തില്‍ ഒന്നാം സ്ഥാനക്കാര്‍ക്ക് 3,000 രൂപയുടെ ക്യാഷ് അവാര്‍ഡും ശില്പവും പ്രശസ്തി പത്രവും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 2,000, 1,000 രൂപ എന്നിങ്ങനെ ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റുകളും നല്‍കും. ജില്ലയില്‍ ഒന്നാം സ്ഥാനം ലഭിക്കുന്ന കുട്ടി പഠിക്കുന്ന സ്‌കൂളിനും കുട്ടി അംഗമായ ലൈബ്രറിയ്ക്കും ട്രോഫി നല്‍കും. സംസ്ഥാനതലത്തില്‍ ഒന്നാംസ്ഥാനം നേടുന്ന വിദ്യാര്‍ത്ഥിക്ക് 7,500 രൂപയുടെ ക്യാഷ് അവാര്‍ഡും ശില്പവും പ്രശസ്തിപത്രവും നല്‍കും. രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 5,000, 4,000 രൂപ എന്നിങ്ങനെ ക്യാഷ് അവാര്‍ഡും ട്രോഫിയും സര്‍ട്ടിഫിക്കറ്റും നല്‍കും. സംസ്ഥാനതലത്തില്‍ ഒന്നാംസ്ഥാനം നേടുന്ന വിദ്യാര്‍ത്ഥിപഠിക്കുന്ന സ്‌കൂളിനും കുട്ടി അംഗമായിട്ടുള്ള ഗ്രന്ഥശാലയ്ക്കും ട്രോഫി നല്‍കും. കൂടാതെ സംസ്ഥാനതലത്തില്‍ ഒന്നാംസ്ഥാനം നേടുന്ന വിദ്യാര്‍ത്ഥിയ്ക്ക് 1,500 രൂപയുടെ ജയശങ്കര്‍ സ്മാരക ക്യാഷ് അവാര്‍ഡും സ്‌കൂളിന് ജയശങ്കര്‍ സ്മാരക റോളിംഗ് ട്രോഫിയും സമ്മാനിക്കും. സ്‌കൂള്‍തല മത്സരങ്ങള്‍ എല്ലാ സ്‌കൂളുകളിലും സംഘടിപ്പിക്കണമെന്നും എല്ലാ വിദ്യാര്‍ത്ഥികളും അഖില കേരള വായന മല്‍സരത്തില്‍ പങ്കാളികളാകണമെന്നും കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഡോ.കെ.വി.കുഞ്ഞികൃഷ്ണനും സെക്രട്ടറി പി.അപ്പുക്കുട്ടനും അറിയിച്ചു. പി.എന്‍.എക്‌സ്.3006/2015

SEMINAR AT SCHOOL AND COLLEGE ABOUT PARLIAMENTARY AFFAIRS

സ്‌കൂള്‍ സെമിനാര്‍ - പ്രൊപ്പോസല്‍ ക്ഷണിച്ചു
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാര്‍ലമെന്ററി അഫയേഴ്‌സ് 2015- 16 അധ്യയന വര്‍ഷം സ്‌കൂള്‍ തലത്തില്‍ സെമിനാര്‍ സംഘടിപ്പിക്കാന്‍ താല്പര്യമുളള സംസ്ഥാനത്തെ സര്‍ക്കാര്‍/ എയ്ഡഡ് സ്‌കൂളുകളില്‍ നിന്നും പ്രൊപ്പോസലുകള്‍ ക്ഷണിച്ചു. താല്പര്യമുളള സ്‌കൂളുകള്‍ തപാല്‍ വഴിയോ ഇ മെയില്‍ വഴിയോ രജിസ്റ്റര്‍ ചെയ്യണം. അവസാന തീയതി ജൂലൈ 15. ഇ-മെയില്‍:mail.inpa@gmail.com .വെബ്‌സൈറ്റ്:www.ipaffairs.org പി.എന്‍.എക്‌സ്.2837/15


COLLEGE SEMINAR


SCHOOL SEMNIAR

FINANCE CIRCULAR

MATHRUBUMI SEED PROGRAMME

BED ADMISSION DEPARTMENTAL ADMISSION

SELECTION OF CLUB SECRETARY

MUSLIM NADAR LSS USS SCHOLARSHIP 2015-16

DUTIES OF NOON MEAL OFFICERS

HM POST TEST QUALIFICATION ORDER OF KAT

ARABIC TYPING ONLINE LINK

ENGLISH TRAINING AT BANGLORE RIESI

ബാംഗ്ലൂരില്‍ ഇംഗ്ലീഷ് പരിശീലനം
ബാംഗ്ലൂര്‍ റീജിയണല്‍ ഇംഗ്ലീഷ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സൗജന്യ ഇംഗ്ലീഷ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ജൂലായ് ആറ് മുതല്‍ ആഗസ്റ്റ് നാല് വരെയാണ് പരിശീലനം. താത്പര്യമുള്ളവരും അന്‍പത് വയസ് കഴിയാത്തവരും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഇംഗ്ലീഷ് പഠിപ്പിക്കുന്നരുമായ അധ്യാപകര്‍ ജൂണ്‍ 25 ന് മുമ്പായി അതത് ഹെഡ്മാസ്റ്റര്‍മാരുടെ സമ്മതപത്രത്തോടുകൂടി ഡപ്യൂട്ടി ഡയറക്ടര്‍മാര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. വെബ്‌സൈറ്റ് :: www.riesielt.com

BLOOD DONATION DAY

BLOOD DONATION SPL CASUAL LEAVE



ലോക രക്തദാതാദിനം ആചരിച്ചു
ലോക രക്തദാതാദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ ആരോഗ്യമന്ത്രി വി.എസ്.ശിവകുമാര്‍ ഉദ്ഘാടനം ചെയ്തു. രക്തദാനം ജീവന്‍ രക്ഷിക്കാന്‍വേണ്ടി ചെയ്യാവുന്ന ഏറ്റവും മഹത്തായ കര്‍മ്മമാണെന്നും അതിനായി എല്ലാവരും മുന്നോട്ടുവരണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. രക്തം ദാനം ചെയ്യാന്‍ ഇപ്പോഴും പലരും മടിക്കുന്നുണ്ട്. ഇവര്‍ക്കായി അവബോധം ഉണ്ടാക്കുന്നതിന് ബോധവത്കരണ പരിപാടികള്‍ ആവിഷ്‌ക്കരിക്കും. സംസ്ഥാനത്ത് ആവശ്യമായ രക്തത്തിന്റെ 70 ശതമാനവും രക്തദാതാക്കളില്‍ നിന്നാണ് ലഭിക്കുന്നതെന്നും മന്ത്രിപറഞ്ഞു. ചീഫ് സെക്രട്ടറി ജിജി തോംസണ്‍, സ്റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി പ്രോജക്ട് ഡയറക്ടര്‍ ഡോ.എം.ബീന, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ.എസ്. ജയശങ്കര്‍ എന്നിവര്‍ സംബന്ധിച്ചു. ജീവനക്കാര്‍ ദിനാചരണത്തിന്റെ ഭാഗമായി രക്തം ദാനം ചെയ്തു. കൂടുതല്‍ തവണ രക്തം നല്‍കിയവരെ ചടങ്ങില്‍ മന്ത്രി ആദരിച്ചു. സ്റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി, കെ.എസ്.ബി.ടി.സി, നാഷണല്‍ എയ്ഡ്‌സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് രക്തദാതാ ദിനാചരണം സംഘടിപ്പിച്ചത്. പി.എന്‍.എക്‌സ്.2706/2015

STAFF MANAGED SCHOOL

PET TEACHER APPOINTMENT CASE STUDY

DEPARTMENTAL EXAM FEE REVISED

SANSKRIT LANGUAGE ACADEMIC COUNCIL

IEDC CAMP DETAILS

NOC FOR PASSPORT FOR GOVT EMPLOYEE REMOVED

PLUS TWO FULL A PLUS SCHOLARSHIP

പ്ലസ് ടു ജയിച്ച ഒ.ബി.സി. വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്
ഇക്കഴിഞ്ഞ പ്ലസ് ടു പരീക്ഷയ്ക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് ലഭിച്ച മറ്റു പിന്നാക്ക വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഒറ്റത്തവണയായി 5,000 രൂപ സ്‌കോളര്‍ഷിപ്പ് നല്‍കും. അപേക്ഷകര്‍ 2014-15 വിദ്യാഭ്യാസ വര്‍ഷത്തില്‍ സ്റ്റേറ്റ് സിലബസില്‍ പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയവരും, എല്ലാ വിഷയത്തിലും എ പ്ലസ് ഗ്രേഡ് ലഭിച്ചവരുമായിരിക്കണം. കുടുംബ വാര്‍ഷിക വരുമാനം 1,03,000 രൂപയില്‍ താഴെയായിരിക്കണം. അപേക്ഷ ഫോറം ംംം.സയെരറര.രീാ-ല്‍ ലഭിക്കും. അപേക്ഷ പ്ലസ് ടു മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പ്, ബാങ്ക് പാസ് ബുക്കിന്റെ ആദ്യ പേജിന്റെ പകര്‍പ്പ് (അക്കൗണ്ട് നമ്പര്‍, ഐ.എഫ്.എസ്.സി കോഡ് എന്നിവ രേഖപ്പെടുത്തിയ പേജ്) ജാതി തെളിയിക്കുന്നതിന് എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, അല്ലെങ്കില്‍ ബന്ധപ്പെട്ട റവന്യൂ അധികാരികളില്‍ നിന്നുള്ള ജാതി സര്‍ട്ടിഫിക്കറ്റ്, കഴിഞ്ഞ ആറ് മാസത്തിനകം ലഭിച്ച കുടുംബ വാര്‍ഷിക വരുമാന സര്‍ട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, അല്ലെങ്കില്‍ ബന്ധപ്പെട്ട റവന്യൂ അധികാരികളില്‍ നിന്നുള്ള ജാതി സര്‍ട്ടിഫിക്കറ്റ്, കഴിഞ്ഞ ആറ് മാസത്തിനകം ലഭിച്ച കുടുംബ വാര്‍ഷിക വരുമാന സര്‍ട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നിവ സഹിതം ജൂലൈ 31-നകം മാനേജിംഗ് ഡയറക്ടര്‍, കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍, സെന്റിനല്‍ മൂന്നാംനില, പാറ്റൂര്‍, വഞ്ചിയൂര്‍ പി.ഒ., തിരുവനന്തപുരം - 695 035 വിലാസത്തില്‍ സമര്‍പ്പിക്കണം. അപേക്ഷ അയയ്ക്കുന്ന കവറിനു മുകളില്‍ സ്‌കോളര്‍ഷിപ്പ് പദ്ധതി അപേക്ഷ എന്ന് രേഖപ്പെടുത്തിയിരിക്കണം. പി.എന്‍.എക്‌സ്.2674/2015

SSLC TOP SCORE STUDENTS KERALA KARSHAKA THOZHILALI

വിദ്യാഭ്യാസ പാരിതോഷികം
എസ്.എസ്.എല്‍.സി. / ടി.എച്ച്.എസ്.എല്‍.സി. പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് ലഭിച്ച കേരള കര്‍ഷക തൊഴിലാളി ക്ഷേമപദ്ധതി അംഗങ്ങളുടെ മക്കള്‍ക്ക് പാരിതോഷികം നല്‍കാന്‍ തിരുവനന്തപുരം ജില്ലയിലെ ക്ഷേമനിധി അംഗങ്ങളില്‍ നിന്നും നിശ്ചിത ഫോറത്തില്‍ അപേക്ഷ ക്ഷണിച്ചു. ആദ്യ അവസരത്തില്‍ എല്ലാ വിഷയത്തിനും ഡി പ്ലസില്‍ കുറയാതെ ഗ്രേഡ് ലഭിച്ചവര്‍ക്കും ഗവണ്‍മെന്റ്/ എയ്ഡഡ് സ്‌കൂളില്‍ പഠിച്ചവര്‍ക്കും അപേക്ഷിക്കാം. അപേക്ഷയോടൊപ്പം വിദ്യാര്‍ത്ഥിയുടെ എസ്.എസ്എല്‍.സി. സര്‍ട്ടിഫിക്കറ്റ്, അംഗത്തിന്റെ പാസ് ബുക്ക്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ഹാജരാക്കണം. 2015 മാര്‍ച്ചില്‍ 12 മാസത്തില്‍ കുറയാത്ത അംഗത്വം ഉണ്ടായിരിക്കണം. 24 മാസത്തില്‍ താഴെ കുടിശിക ഉണ്ടെങ്കില്‍ അത് തീര്‍ത്ത് അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ ജൂണ്‍ 30 വൈകിട്ട് മൂന്ന് മണി വരെ സ്വീകരിക്കും. വിശദവിവരങ്ങള്‍ ക്ഷേമനിധി ബോര്‍ഡിന്റെ ആയുര്‍വേദ കോളജിന് സമീപത്തുള്ള തിരുവനന്തപുരം ഡിവിഷണല്‍ ആഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍ 0471-2469175. പി.എന്‍.എക്‌സ്.2671/2015

STAMP DUTY REVISED

സ്റ്റാമ്പ് ഡ്യൂട്ടി പുതുക്കി
വിദ്യാഭ്യാസ ഏജന്‍സികള്‍ സര്‍ക്കാരുമായി കരാറില്‍ ഏര്‍പ്പെടുമ്പോള്‍ ലെറ്റര്‍ ഓഫ് അണ്ടര്‍റ്റേക്കിംഗ്, സത്യവാങ്മൂലം, സമ്മതപത്രം എന്നിവ 500 രൂപ മുദ്രപ്പത്രത്തില്‍ സമര്‍പ്പിക്കണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് സര്‍ക്കുലറില്‍ അറിയിച്ചു. പി.എന്‍.എക്‌സ്.2670/15

TEACHING MANUAL CLASS 1 ENGLISH & MALAYALAM

CLUB AWARD

ലഹരിമുക്തകേരളം : എന്‍ട്രികള്‍ ക്ഷണിച്ചു
2014 ലെ മികച്ച സ്‌കൂള്‍-കോളേജ് ലഹരിവിരുദ്ധ ക്ലബുകള്‍, മികച്ച ക്ലബ് അംഗം, മികച്ച സന്നദ്ധ സംഘടന, സന്നദ്ധ പ്രവര്‍ത്തകന്‍ എന്നിവര്‍ക്ക് എക്‌സൈസ് വകുപ്പ് അംഗീകാരവും പാരിതോഷികവും നല്‍കും. ഏറ്റവും മികവുറ്റ പ്രവര്‍ത്തനം കാഴ്ചവച്ച സന്നദ്ധസംഘടനയ്ക്ക് 25,000 രൂപ പാരിതോഷികവും പ്രശസ്തിപത്രവും, സന്നദ്ധപ്രവര്‍ത്തകന് 10,000 രൂപ പാരിതോഷികവും പ്രശസ്തിപത്രവും, ഏറ്റവും മികച്ച സ്‌കൂള്‍-കോളേജ് ക്ലബുകള്‍ക്ക് 10,000 രൂപ വീതവും പാരിതോഷികവും പ്രശസ്തിപത്രവും, മികച്ച ക്ലബ് അംഗങ്ങള്‍ക്ക് 5,000 രൂപ വീതം പാരിതോഷികവും പ്രശസ്തിപത്രവും ട്രോഫികളും നല്‍കും. വിശദാംശം വെബ്‌സൈറ്റിലും (www.keralaexcise.gov.in), ജില്ലകളിലെ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍മാരുടെ ഓഫീസുകളിലും ലഭിക്കും. അപേക്ഷ ജൂണ്‍ 10 ന് മുമ്പായി അപേക്ഷകരുടെ ജില്ലയിലെ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍മാര്‍ക്ക് ലഭിക്കണം. പി.എന്‍.എക്‌സ്.2595/15

SREE NARAYANA GURU IN TEXT BOOK

ശ്രീനാരായണ പഠനം ഈ വര്‍ഷം മുതല്‍ പത്ത് ക്ലാസുകളില്‍ -മന്ത്രി കെ.സി. ജോസഫ്
ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങള്‍ ഈ വര്‍ഷം മുതല്‍ പത്തു ക്ലാസുകളിലെ സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയതായി സാംസ്‌കാരിക മന്ത്രി കെ.സി. ജോസഫ് അറിയിച്ചു. മൂന്നു മുതല്‍ പന്ത്രണ്ട് ക്ലാസുകളിലെ പാഠ പുസ്തകങ്ങളിലാണ് ശ്രീനാരായണ പാഠനം ഉള്‍പ്പെടുത്തിയിട്ടുള്ളത്. ശ്രീനാരായണ അന്തര്‍ദേശീയ പഠന കേന്ദ്രത്തിന്റെ ശിപാര്‍ശയിലാണ് സര്‍ക്കാര്‍ നടപടി. ദൈവദശകം ശതാബ്ദി ആഘോഷത്തിന് പ്രണാമം അര്‍പ്പിച്ചുകൊണ്ടുള്ള പ്രാര്‍ഥനാഗീതം ഗുരുദേവ ചിത്രത്തോടെ അച്ചടിച്ച് കേരളത്തിലെ 12000 സ്‌കൂളുകളില്‍ പ്രദര്‍ശിപ്പിക്കുന്നതിന് നടപടി സ്വീകരിച്ചതായും ദൈവദശകത്തിന്റെ ദാര്‍ശനികമൂല്യം വിലയിരുത്തുന്ന പഠനഗ്രന്ഥം പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചതായും മന്ത്രി അറിയിച്ചു. പി.എന്‍.എക്‌സ്.2611/15

PLUS ONE SINGLE WINDOW TRIAL ALLOTMENT

പ്ലസ് വണ്‍ ഏകജാലകം : ട്രയല്‍ അലോട്ട്‌മെന്റ് ലിസ്റ്റ് ജൂണ്‍ എട്ടിന്
ഏകജാലകരീതിയിലുളള പ്ലസ് വണ്‍ പ്രവേശനത്തിന്റെ ട്രയല്‍ അലോട്ട്‌മെന്റ് ലിസ്റ്റ് ജൂണ്‍ എട്ടിന് പ്രസിദ്ധീകരിക്കും. സ്‌കൂളുകളില്‍ നിന്നും വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയ അപേക്ഷകളും അവയുടെ സാധുതയുളള ഓപ്ഷനുകളുമാണ് അലോട്ട്‌മെന്റിനായി പരിഗണിച്ചിട്ടുളളത്. ംംം.വരെമു.സലൃമഹമ.ഴീ്.ശി എന്ന വെബ്‌സൈറ്റില്‍ അപേക്ഷാനമ്പരും ജനനത്തീയതിയും നല്‍കി ട്രയല്‍ ലിസ്റ്റ് പരിശോധിക്കാം. അപേക്ഷകര്‍ക്കുളള നിര്‍ദ്ദേശങ്ങളും ഇതേ വെബ്‌സൈറ്റില്‍ ലഭ്യമാണ്. ട്രയല്‍ ലിസ്റ്റ് ജൂണ്‍ ഒന്‍പത് വരെ വിദ്യാര്‍ത്ഥികള്‍ക്ക് പരിശോധിക്കാം. അപേക്ഷാ വിവരങ്ങള്‍ പരിശോധിക്കുന്നതിനും തിരുത്തലുകള്‍ വരുത്തുന്നതിനുമായി ജൂണ്‍ രണ്ടു വരെ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം നല്‍കിയിരുന്നു. ട്രയല്‍ അലോട്ട്‌മെന്റിനുശേഷവും ഓപ്ഷനുകള്‍ ഉള്‍പ്പെടെയുളള തിരുത്തലുകള്‍ ആവശ്യമുണ്ടെങ്കില്‍ വരുത്താവുന്നതാണ്. തിരുത്തലിനുളള അപേക്ഷകള്‍ ജൂണ്‍ ഒന്‍പതിന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് ആദ്യം അപേക്ഷ സമര്‍പ്പിച്ച സ്‌കൂളുകളില്‍ സമര്‍പ്പിക്കണം. തെറ്റായ വിവരങ്ങള്‍ നല്‍കി ലഭിക്കുന്ന അലോട്ട്‌മെന്റ് റദ്ദാക്കും. അപേക്ഷയില്‍ തിരുത്തലുകള്‍ വരുത്താനുളള അവസാന അവസരമാണിത്. ഇത് സംബന്ധിച്ച് പ്രിന്‍സിപ്പല്‍മാര്‍ക്കുളള വിശദ നിര്‍ദ്ദേശങ്ങളും വെബ്‌സൈറ്റില്‍ ലഭിക്കും. ഇനിയും കൗണ്‍സലിങിന് ഹാജരാകാത്ത വിഭിന്നശേഷി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ വൈകല്യം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ജില്ലാതല കൗണ്‍സലിങ് സമിതിക്ക് മുന്നില്‍ ജൂണ്‍ 25 നകം പരിശോധനക്ക് ഹാജരാക്കി റഫറന്‍സ് നമ്പര്‍ വാങ്ങി അപേക്ഷയിലുള്‍പ്പെടുത്തണം. ഓണ്‍ലൈന്‍ അപേക്ഷ അന്തിമമായി സമര്‍പ്പിച്ച ശേഷം വെരിഫിക്കേഷനായി അപേക്ഷകള്‍ സമര്‍പ്പിക്കാത്തവര്‍ക്ക് ആയവ ഏതെങ്കിലും സര്‍ക്കാര്‍ / എയ്ഡഡ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ വെരിഫിക്കേഷനായി സമര്‍പ്പിക്കുന്നതിന് അവസാന അവസരം നല്‍കുന്നു. ജൂണ്‍ ഒന്‍പതിന് വൈകിട്ട് അഞ്ച് മണിക്കുളളില്‍ അത്തരം അപേക്ഷകര്‍ അനുബന്ധരേഖകള്‍ സഹിതം അപേക്ഷകള്‍ വെരിഫിക്കേഷനായി സമര്‍പ്പിക്കേണ്ടതാണ്. എല്ലാ അപേക്ഷകരും ട്രയല്‍ ലിസ്റ്റ് പരിശോധിക്കേണ്ടതാണെന്നും ഇതിനായി ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ ഉപയോഗിക്കാവുന്നതാണെന്നും ഹയര്‍സെക്കണ്ടറി ഡയറക്ടര്‍ അറിയിച്ചു. പി.എന്‍.എക്‌സ്.2592/2015

BED MED DATE EXTENDED

തീയതി നീട്ടി
സര്‍ക്കാര്‍ കോളേജുകളിലും കലാശാല കേന്ദ്രങ്ങളിലും നടത്തുന്ന ബി.എഡ് എം.എഡ് കോഴ്‌സിന് ജൂണ്‍ 20 വരെ അപേക്ഷിക്കാം. പി.എന്‍.എക്‌സ്.2590/2015

POLY TECHNIC APPLICATION DATE EXTENDED

പോളിടെക്‌നിക് : അപേക്ഷ തീയതി
നീട്ടിപോളിടെക്‌നിക് കോളേജുകളിലേക്ക് പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണം ജൂണ്‍ 19 വരെ നീട്ടി. വെബ്‌സൈറ്റ് : www.keralartc.comപി.എന്‍.എക്‌സ്.2581/15

PLUS ONE SINGLE WINDOW PROSPECTUS

sixth working day strength online link

CLICK HERE



2015-16 വര്‍ഷത്തെ ആറാം പ്രവര്‍ത്തിദിന റിപ്പോര്‍ട്ട് ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ടതാണ്.സമ്പൂര്‍ണ്ണ യൂസര്‍നെയിം,പാസ്സ് വേര്‍ഡ് ഉപയോ‍ഗിച്ച് താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് വിശദാംശങ്ങള്‍ സമര്‍പ്പിക്കുക,..ഇതിന്റെ പ്രിന്റ് എടുത്ത് ഓഫീസര്‍ക്ക് സമര്‍പ്പിക്കണം.

BUS ROOT NEW PROPOSAL

ബസ് റൂട്ട് : അഭിപ്രായവും നിര്‍ദ്ദേശവും അറിയിയ്ക്കാം
പൊതുജനങ്ങള്‍ക്ക് മെച്ചപ്പെട്ട യാത്രാസൗകര്യം ലഭിക്കാന്‍ സംസ്ഥാനത്ത് നിലവിലുള്ള ഒരു പദ്ധതിയുടെയും പരിധിയില്‍ വരാത്ത റൂട്ടുകള്‍ കണ്ടെത്താന്‍ പൊതുജനങ്ങളില്‍ നിന്നും അഭിപ്രായം ആരായുന്നു. ഇതിന്റെ ഭാഗമായി നോണ്‍ നോട്ടിഫൈഡ് റൂട്ടുകള്‍ കണ്ടെത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും 30 ദിവസത്തിനുള്ളില്‍ ഗതാഗത കമ്മീഷണര്‍, ട്രാന്‍സ് ടവേഴ്‌സ്, വഴുതക്കാട്, തിരുവനന്തപുരം വിലാസത്തില്‍ അയച്ചുകൊടുക്കണം. പി.എന്‍.എക്‌സ്.2525/15

APPLICATION FOR FARMACY COURSE

ഫാര്‍മസി കോഴ്‌സിന് അപേക്ഷിക്കാം
സര്‍ക്കാര്‍ സ്വാശ്രയ കോളേജുകളിലെ മാസ്റ്റര്‍ ഓഫ് ഫാര്‍മസി (എം.ഫാം) ഫാം.ഡി (പോസ്റ്റ് ബാക്കുലറേറ്റ്) എന്നീ കോഴ്‌സുകളിലേക്ക് പ്രവേശനത്തിനായി ജൂണ്‍ 15 വരെ അപേക്ഷിക്കാം. വെബ്‌സൈറ്റ് : www.lbscentre.in. ഫോണ്‍ : 0471 - 2560360, 361, 362, 364, 365. പി.എന്‍.എക്‌സ്.2518/15