AWARD FOR PEOPLE WHO SERVE CHILDREN

അവാര്‍ഡിന് അപേക്ഷിക്കാം
കുട്ടികളുടെ ക്ഷേമം, വികസനം, സംരക്ഷണം എന്നീ രംഗങ്ങളില്‍ മികച്ച സേവനം കാഴ്ചവയ്ക്കുന്നവരെ അംഗീകരിക്കാന്‍ രാജീവ് ഗാന്ധി മാനവ സേവ അവാര്‍ഡ് ഫോര്‍ സര്‍വീസ് ടു ചില്‍ഡ്രന്‍ എന്ന പേരില്‍ കേന്ദ്ര സര്‍ക്കാര്‍ എല്ലാ വര്‍ഷവും നല്‍കുന്ന അവാര്‍ഡിന് അപേക്ഷിക്കാം. പത്ത് വര്‍ഷമായി കുട്ടികളുടെ സമഗ്ര ഉന്നമനത്തിന് സേവനം നടത്തി വരുന്ന മൂന്ന് പേര്‍ക്കാണ് ദേശീയ തലത്തില്‍ അവാര്‍ഡ് നല്‍കുന്നത്. സ്ഥാപനങ്ങളില്‍ പ്രതിഫലം പറ്റി ജോലിചെയ്യുന്നവര്‍ അവാര്‍ഡിന് അര്‍ഹരല്ല. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഉള്‍പ്പെടുന്നതാണ് ഓരോ അവാര്‍ഡും. അപേക്ഷകള്‍ ബന്ധപ്പെട്ട ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ക്ക് ഏപ്രില്‍ പത്തിന് മുമ്പ് നിശ്ചിത മാതൃകയില്‍ ഇംഗ്ലീഷില്‍ തയ്യാറാക്കി സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ ഫോറത്തിനും അതതു ജില്ലാ സാമൂഹ്യ നീതി ഓഫീസറുടെ കാര്യലയവുമായി ബന്ധപ്പെടണം. വെബ്‌സൈറ്റ് www.swd.kerala.gov.in പി.എന്‍.എക്‌സ്.1250/2015