നിയമസഭയിലെ നടപടിക്രമങ്ങള്‍ രാഷ്ട്രപതിയെ അറിയിക്കും - ഗവര്‍ണര്‍
| |
കേരള നിയമസഭയില്‍ ബജറ്റ് അവതരണത്തിനിടെ പ്രതിപക്ഷ ബഹളത്തിനിടയിലും ധനമന്ത്രിയെ ബജറ്റ് അവതരിപ്പിക്കാന്‍ ക്ഷണിച്ചതായി സ്പീക്കര്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് ഗവര്‍ണര്‍ പി.സദാശിവം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. സഭയില്‍ പ്രതിപക്ഷ അംഗങ്ങള്‍ ധനമന്ത്രിയെ എതിര്‍ക്കുന്നതിന്റെ ഭാഗമായി നടത്തിയ പ്രതിഷേധത്തിനിടെ നിരവധി അംഗങ്ങള്‍ സ്പീക്കര്‍ക്കെതിരെയും അപമര്യാദയായി പെരുമാറിയിട്ടുണ്ടെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണെന്നും ഗവര്‍ണര്‍ പറഞ്ഞു. ജനാധിപത്യത്തിന്റെ ശ്രീകോവിലായ നിയമസഭയില്‍ ഒരിക്കലും നടക്കാന്‍ പാടില്ലാത്ത ദൗര്‍ഭാഗ്യകരമായ സംഭവങ്ങളാണുണ്ടായത്. മാര്‍ച്ച് 13ന് കേരള നിയമസഭയില്‍ ഉണ്ടായ സംഭവവികാസങ്ങള്‍ ഇന്ത്യന്‍ ഭരണഘടന 356-ാം വകുപ്പ് പ്രകാരം രാഷ്ട്രപതിയെ അറിയിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു. ഇപ്പോഴുണ്ടായതുപോലെയുള്ള സംഭവങ്ങള്‍ ഭാവിയില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഗവണ്‍മെന്റിന്റെ കാഴ്ചപ്പാടുകളും നിര്‍ദ്ദേശങ്ങളും ക്ഷണിക്കുമെന്ന് ഗവര്‍ണര്‍ പറഞ്ഞു. നിയമസഭയില്‍ അപമര്യാദയായി പെരുമാറിയവര്‍ക്കെതിരെ ഉചിതമായ നടപടിയുണ്ടാകണമെന്നും ഗവര്‍ണര്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. പി.എന്‍.എക്‌സ്.1172/2015
|
AN HELP FOR TEACHERS, OFFICERS OF GENERAL EDUCATION DEPARTMENT AND STUDENTS IN KERALA . YOU CAN VISIT HERE FOR NEW GOVT. ORDERS AND CIRCULARS . WE ALSO PROVIDE NEW NEWS ABOUT GENERAL EDUCATION. PLEASE VISIT AND SUBSCIBE TO OUR RECENT NEWS LETTER OF G.OS These information and Govt orders are collected from various official and other sites.So please ensure the authenticity of the file.The blog have not liable to the fault govt order.
