VOCCATION CLASS ON SCHOOL

അവധിക്കാല ക്ലാസുകള്‍ നടത്തുന്നില്ലെന്ന് ഉറപ്പാക്കാന്‍ നിര്‍ദ്ദേശം
സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാലയങ്ങളും (സി.ബി.എസ്.ഇ., ഐ.സി.എസ്.സി. വ്യത്യാസമില്ലാതെ) മധ്യവേനല്‍ അവധിക്കാലത്ത് ക്ലാസുകള്‍ നടത്തുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് സര്‍ക്കാര്‍ പൊതുവിദ്യഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഈ വിഷയത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലര്‍ നിലവിലുണ്ടെങ്കിലും പല സ്‌കൂളുകളും ഇത് പാലിക്കുന്നില്ലെന്ന് ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണിത്. പി.എന്‍.എക്‌സ്.2117/15