PLUS ONE ADMISSION FOCUS POINT

പ്ലസ് വണ്‍ പ്രവേശനം: ഫോക്കസ് പോയിന്റുകള്‍ ഇന്നു മുതല്‍
ഹയര്‍ സെക്കണ്ടറി പ്ലസ് വണ്‍ പ്രവേശനവുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികള്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കും ആവശ്യമായ വിവരങ്ങള്‍ ലഭ്യമാക്കുന്ന സഹായ കേന്ദ്രമായ ഫോക്കസ് പോയിന്റുകള്‍ സംസ്ഥാനത്തെ 75 താലൂക്ക് കേന്ദ്രങ്ങളില്‍ ഇന്ന് മുതല്‍ 22 വരെ പ്രവര്‍ത്തിക്കും. ശനി, ഞായര്‍ ഒഴികെയുള്ള ദിനങ്ങളില്‍ രാവിലെ 9.30 മുതല്‍ വൈകിട്ട് നാല് വരെ രക്ഷാകര്‍ത്താക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഫോക്കസ് പോയിന്റുകളില്‍ നിന്നും സേവനം ലഭ്യമാകും. സംസ്ഥാനത്തെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ആയാസരഹിതമായി പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനും അഭിരുചികള്‍ക്കനുസരിച്ച് കുട്ടികള്‍ക്ക് ഇഷ്ടപ്പെട്ട വിഷയം തെരഞ്ഞെടുത്ത് പഠിക്കുന്നതിനും ഫോക്കസ് പോയിന്റുകള്‍ സഹായകമാകും. പി.എന്‍.എക്‌സ്.2123/2015