VILLAGE ASSISTANT CAN SIGN LAND TAX SHEET

കരം സ്വീകരിച്ച് രസീത് നല്‍കാന്‍ അനുമതി
റവന്യൂ വകുപ്പിലെ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റുമാര്‍ക്ക് ഭൂമിയുടെ കരം സ്വീകരിച്ച് രസീത് കൊടുക്കുന്നതിന് അനുമതി നല്‍കി. ഒന്‍പതാം ശമ്പളപരിഷ്‌കരണ കമ്മീഷന്‍ ശുപാര്‍ശ ചെയ്ത സാഹചര്യത്തിലും വില്ലേജ് ഓഫീസിലുള്ള വര്‍ദ്ധിച്ച ജോലിഭാരം കണക്കിലെടുത്തും പൊതുജനങ്ങള്‍ക്കുണ്ടാകുന്ന അസൗകര്യവും ബുദ്ധിമുട്ടും ഒരു പരിധിവരെ ഒഴിവാക്കുന്നതിന്റെയും ഭാഗമായാണ് നിലവില്‍ ചെയ്തുകൊണ്ടിരിക്കുന്ന ജോലികള്‍ക്ക് പുറമേ വില്ലേജ് ആഫീസുകളിലെ കരം രസീത് എഴുതുന്ന ജോലികൂടി ചെയ്യുന്നതിന് വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റുമാര്‍ക്ക് അനുമതി നല്‍കിയിട്ടുള്ളത്. പി.എന്‍.എക്‌സ്.2425/15