PERSONALITY DEVELOPMENT CAMP FOR MINORITY STUDENTS

സൗജന്യ വ്യക്തിത്വ വികസന ക്യാമ്പ്
മുസ്‌ലിം, ക്രിസ്ത്യന്‍, മതവിഭാഗങ്ങളിലുള്ള ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്കായി ന്യൂനപക്ഷക്ഷേമ വകുപ്പ് രണ്ട് ദിവസത്തെ സൗജന്യ കരിയര്‍ ഗൈഡന്‍സ് / വ്യക്തിത്വ വികസന പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു. വാര്‍ഷിക പരീക്ഷയില്‍ ചുരുങ്ങിയത് 60 ശതമാനം മാര്‍ക്ക് നേടിയ 100 പേര്‍ക്കാണ് പ്രവേശനം. 30 ശതമാനം സീറ്റുകള്‍ പെണ്‍കുട്ടികള്‍ക്കും 20 ശതമാനം ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കും സംവരണം ചെയ്തിട്ടുണ്ട്. സ്‌കൂള്‍ മേലധികാരിയുടെ മേലൊപ്പോടുകൂടി ഡപ്യൂട്ടി കളക്ടര്‍ (ജനറല്‍), ജില്ലാ ന്യൂനപക്ഷക്ഷേമ സെക്ഷന്‍, ജില്ലാ കളക്ടറേറ്റ് വിലാസത്തില്‍ അതത് ജില്ലാ കളക്ടറേറ്റുകളില്‍ പൂരിപ്പിച്ച അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ ജൂണ്‍ 30 വരെ സ്വീകരിക്കും. അപേക്ഷാ പത്രിക www.minoritywelfare.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. പി.എന്‍.എക്‌സ്.2427/15