വന്യജീവി വാരാഘോഷം - 2015 പോസ്റ്റര്‍ രചനാ മത്സരം
| |
വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി വനം വന്യജീവി വകുപ്പ് വന്യജീവി സംരക്ഷണ സന്ദേശം ജനങ്ങളില്‍ എത്തിക്കുന്നതിന് പൊതുജനങ്ങള്‍ക്കായി പോസ്റ്റര്‍ രചനാ മത്സരം സംഘടിപ്പിക്കും. വാട്ടര്‍, പോസ്റ്റര്‍, അക്രിലിക് മാധ്യമങ്ങള്‍ ഏതെങ്കിലും ഉപയോഗിച്ച് എ3 വലിപ്പത്തിലുള്ള പേപ്പറുകളില്‍ പോസ്റ്ററുകള്‍ രൂപകല്പന ചെയ്യാം. ആകര്‍ഷകവും ചിന്തനീയവുമായ ജൈവവൈവിധ്യ സംരക്ഷണ സന്ദേശം ഉള്‍ക്കൊള്ളുന്നതാവണം പോസ്റ്ററുകള്‍. കേടുപാടുകള്‍ കൂടാതെ പോസ്റ്ററുകള്‍ ലഭിക്കാന്‍ കാര്‍ഡ്‌ബോര്‍ഡ് ട്യൂബില്‍ അടക്കം ചെയ്ത് അയക്കുന്നതാണ് അഭികാമ്യം. കവറിന് പുറത്ത്‌പോസ്റ്റര്‍ രചനാ മത്സരം 2015 എന്ന് രേഖപ്പെടുത്തിയിരിക്കണം. എന്‍ട്രികളില്‍ അയക്കുന്ന ആളിന്റെ പൂര്‍ണമായ വിലാസവും ഫോണ്‍നമ്പരും രേഖപ്പെടുത്തിയ കുറിപ്പ് ഉള്ളടക്കം ചെയ്യണം. പോസ്റ്ററുകളില്‍ രചയിതാവിനെ തിരിച്ചറിയാന്‍ സാധിക്കുന്ന വിലാസമോ, അടയാളമോ രേഖപ്പെടുത്തരുത്. ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങള്‍ ലഭിക്കുന്ന എന്‍ട്രികള്‍ക്ക്് യഥാക്രമം 5000, 3000, 1500 രൂപ സമ്മാനം നല്‍കും. സമ്മാനാര്‍ഹമായ പോസ്റ്ററുകള്‍ വനം വകുപ്പ് പ്രസിദ്ധീകരിക്കും. അല്ലാത്തവ മടക്കി ലഭിക്കുവാന്‍ മതിയായ സ്റ്റാമ്പ് ഒട്ടിച്ച കവര്‍ പോസ്റ്ററിനോടൊപ്പം ഉള്ളടക്കം ചെയ്യണം. എന്‍ട്രികള്‍ ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ (വൈല്‍ഡ് ലൈഫ്), ഫോറസ്റ്റ് ഹെഡ്ക്വാര്‍ട്ടേഴ്‌സ്, വഴുതക്കാട്, തിരുവനന്തപുരം - 14 വിലാസത്തില്‍ അയക്കണം. എന്‍ട്രികള്‍ സെപ്തംബര്‍ 26 വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2529319, 0471-2529323 എന്നീ നമ്പരുകളിലും വനം വകുപ്പിന്റെ www.forest.kerala.gov.in എന്ന വെബ്‌സൈറ്റിലും ലഭിക്കും. പി.എന്‍.എക്‌സ്.4431/15
|
AN HELP FOR TEACHERS, OFFICERS OF GENERAL EDUCATION DEPARTMENT AND STUDENTS IN KERALA . YOU CAN VISIT HERE FOR NEW GOVT. ORDERS AND CIRCULARS . WE ALSO PROVIDE NEW NEWS ABOUT GENERAL EDUCATION. PLEASE VISIT AND SUBSCIBE TO OUR RECENT NEWS LETTER OF G.OS These information and Govt orders are collected from various official and other sites.So please ensure the authenticity of the file.The blog have not liable to the fault govt order.
