QIP COMMITTEE NEW YEAR

ക്യൂ.ഐ.പി കമ്മിറ്റി പുനഃസംഘടിപ്പിച്ചു
ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് പ്രോഗ്രാം (ക്യൂ.ഐ.പി) കമ്മിറ്റി പുനഃസംഘടിപ്പിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവായി. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ചെയര്‍മാനായുള്ള കമ്മിറ്റിയില്‍ പി. ഹരിഗോവിന്ദന്‍ (കെ.പി.എസ്.ടി.യു), എ. കെ. സൈനുദ്ദീന്‍ (കെ.എസ്.ടി.യു), കെ. എന്‍. സുകുമാരന്‍ (കെ.എസ്.ടി.എ), ശരത്ചന്ദ്രന്‍ നായര്‍ (എ.കെ.എസ്.റ്റി.യു), സി. അബ്ദുള്‍ അസീസ് (കെ.എ.റ്റി.എഫ്), എ.വി. ഇന്ദുലാല്‍ (കെ.എ.റ്റി.എ), റോയ്മാത്യു (കെ.പി.എസ്.എച്ച്.എ), ജയിംസ് കുര്യന്‍ (കെ.എസ്.റ്റി.എഫ്), ആര്‍. എം.എസ്.എ സംസ്ഥാന പ്രോജക്ട് ഡയറക്ടര്‍, എസ്.എസ്.എ സംസ്ഥാന പ്രോജക്ട് ഡയറക്ടര്‍, സീമാറ്റ് ഡയറക്ടര്‍, എസ്.സി. ഇ.ആര്‍.റ്റി ഡയറക്ടര്‍, ഐ.ടി @ സ്‌കൂള്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എന്നിവര്‍ അംഗങ്ങളായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് അറിയിച്ചു. പി.എന്‍.എക്‌സ്.3120/15